ശരിക്കും അവളല്ല ഞാനാണ് വിജയി

Friday 07 December 2018 2:37 PM IST
beauty-contest

ബ്രസീലിയ: പിൻഭാഗ സുന്ദരികളെ കണ്ടെത്താൻ ബ്രസീലിൽ നടക്കുന്ന മത്സരം ലോക പ്രശസ്തമാണ്. പക്ഷേ, ഈ വർഷത്തെ മത്സരം ആ പ്രശസ്തിയാകെ കളഞ്ഞുകുളിച്ചു. വേദിയിൽ ഒന്നാംസ്ഥാനക്കാരിയും രണ്ടാംസ്ഥാനക്കാരിയും തമ്മിലുള്ള അടിപിടിയാണ് മത്സരത്തെ ആകെ നാറ്റിച്ചത്. ഒന്നാം സ്ഥാനക്കാരിയെ അണിയിച്ച അരപ്പട്ട പിടിച്ചുവാങ്ങി സ്വയം അണിഞ്ഞ് താനാണ് യഥാർത്ഥ വിജയിയെന്നുപറഞ്ഞാണ് രണ്ടാം സ്ഥാനക്കാരി സ്ഥലം വിട്ടത്.
ബ്രസീലിലെ ഇരുപത്തേഴ് പ്രവിശ്യകളിൽ നിന്ന് ഇരുപത്തേഴുപേരാണ് പ്രാഥമിക റൗണ്ടിൽ ഉണ്ടായിരുന്നത്. പതിനഞ്ചുപേർക്ക് ഫൈനലിൽ മത്സരിക്കാൻ യോഗ്യത ലഭിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ എലീൻ സൻതാനയെ വിജയിയായും അലീൻ ഉവയെ രണ്ടാം സ്ഥാനക്കാരിയായും പ്രഖ്യാപിച്ചു. സന്തോഷംകൊണ്ട് എലീൻ തുള്ളിച്ചാടി. വിശിഷ്ടാതിഥിയാണ് അരപ്പട്ടയണിയിച്ചതും കിരീടം ചൂടിച്ചതും.

ഇതുകണ്ടതോടെ അലീന്റെ കൺട്രോളുപോയി. പാഞ്ഞെത്തി അരപ്പട്ട പിടിച്ചുവാങ്ങി സ്വയം അണിഞ്ഞു. തുടർന്ന് താനാണ് യഥാർത്ഥ വിജയി എന്ന് പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ അലീൻ മത്സരം കഴിയുന്നതിനുമുമ്പുതന്നെ വിജയി താനായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിൻഭാഗ ഭംഗി വർദ്ധിപ്പിക്കാൻ മത്സരാർത്ഥികൾ ഒരു തരത്തിലുള്ള കൃത്രിമ വസ്തക്കളും ഉപയോഗിക്കരുതെന്നത് മത്സരത്തിലെ പ്രധാന നിയമങ്ങളിലൊന്നാണ്.

എലീൻ ഇത് ലംഘിച്ചെന്നാണ് അലീന്റെ വാദം. ഇംപ്ലാന്റുകൾ ഉപയോഗിച്ചാണ് ഭംഗിവരുത്തിയതെന്നും അതിനാലാണ് അരപ്പട്ട പിടിച്ചുവാങ്ങിയതെന്നുമാണ് അലീന്റെ വിശദീകരണം. എന്നാൽ ആരോപണം എലീൻ തള്ളി.
അരപ്പട്ട തിരികെക്കൊടുത്ത് മാപ്പുപറയണമെന്ന് സംഘാടകർ ആവശ്യപ്പെട്ടെങ്കിലും അലീൻ വഴങ്ങിയില്ല. കനത്ത പിഴചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല. അലീന് കനത്ത പിഴചുമത്താനും വിലക്കേർപ്പെടുത്താനുമുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടിട്ടുണ്ട്. 2011ലാണ് ബ്രസീലിൽ പിൻഭാഗ മത്സരം ആദ്യമായി തുടങ്ങിയത്. സമ്മാനത്തുക അത്രവലുതല്ലെങ്കിലും വിജയികൾക്ക് വമ്പൻ അവസരങ്ങൾ ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE