പുരസ്‌കാരങ്ങൾ സഹോദരന് തന്നെയാവണം, കട്ട കലിപ്പ് ഡാ...

Thursday 06 December 2018 3:55 PM IST
award

പാരിസ്: പുരസ്‌കാരങ്ങൾ കിട്ടുന്നെങ്കിൽ അത് സഹോദരന് തന്നെയാവണം. മറ്റാർക്കെങ്കിലും കിട്ടിയാൽ സഹിക്കൂലാട്ടോ...ലൂക്ക മോഡ്രിച്ചിന് ബാലൺദ്യോർ പുരസ്‌കാരം കിട്ടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിമാർക്ക് തെല്ലും പിടിച്ചിട്ടില്ല. ഇതിനെ വിമർശിച്ചും പരിഹസിച്ചും സഹോദരിമാരായ എൽമയും കാത്തിയ അവെയ്‌റോയും സോഷ്യൽ മീഡിയയിൽ ആഞ്ഞടിക്കുകയാണ്. സഹോദരന് പുരസ്‌കാരം ലഭിക്കാത്തതിന് പിന്നിൽ മാഫിയയുടെ ഇടപെടലെന്നാണ് ഇവരുടെ ആരോപണം.
നമ്മൾജീവിക്കുന്നത് മാഫിയകളും പണവും കാരണം ദുഷിച്ചുനാറിയ ലോകത്താണ്. എന്നാൽ എല്ലാത്തിനേക്കാളും വലുതാണ് ദൈവത്തിന്റെ ശക്തി. ദൈവം സമയമെടുക്കുമെങ്കിലും ഒരിക്കലും പരാജയപ്പെടില്ല ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ എൽമ പറയുന്നു.
പോപ്പ് ഗായികയും രണ്ടാമത്തെ സഹോദരിയുമായ കാത്തിയുടെ കമന്റ് അല്പംകൂടി കടന്നുപോയി. ലോകത്തെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ. ഫുട്‌ബോൾ മനസ്സിലാകുന്നവർക്കു മാത്രമേ അത് തിരിച്ചറിയാനാകൂ എന്നാണ് കാത്തിയുടെ കമന്റ്. കഴിഞ്ഞ പത്ത് വർഷക്കാലം ക്രിസ്റ്റ്യാനോയും മെസിയും മാറിമാറി കൈവശം വച്ചിരുന്ന പുരസ്‌കാരമാണ് ഇത്തവണ ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ചിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ജേതാവ് ക്രിസ്റ്റ്യാനോയെ 277 വോട്ടുകൾക്കാണ് മോഡ്രിച്ച് പിന്തള്ളിയത്. സൂപ്പർ താരം ലയണൽ മെസി അഞ്ചാമതും ഫ്രാൻസിന്റെ ആന്റോണിയോ ഗ്രീസ്മാൻ മൂന്നാമതുമെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE