മുടിയേറ്റിന്റെ കുലപതി

സു​രേ​ഷ് ​അ​ന്ന​​​മ​​​നട | Sunday 30 December 2018 12:44 AM IST
kala

കേര​​​ള​​​ത്തി​ന്റെ​ ​അ​തി​​​പ്രാ​​​ചീ​ന​ ​അ​നു​​​ഷ്ഠാ​ന​ക​ലാ​​​രൂ​​​പ​​​മാ​യ​ ​മു​ടി​​​യേ​​​റ്റി​ന്റെ​ ​കു​ല​​​പ​​​തി​​​യാ​ണ് ​കി​ഴ​ക്കേ​ ​വാ​ര​​​ണാ​ട്ട് ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പ്.​ ​ഇ​ദ്ദേ​ഹം​ ​കാ​ല​​​ങ്ങ​​​ളാ​യി​ ​മു​ടി​​​യേ​​​റ്റി​നെ​ ​മാ​റോ​​​ട​​​ണ​ച്ച് ​മോ​ഹ​​​നോ​​​ന്മു​​​ഖ​​​മാ​​​ക്കി​ ​ആ​ത്മാ​ർ​പ്പ​​​ണ​​​ത്തോ​ടെ​ ​അ​ര​​​ങ്ങ​ത്ത് ​അ​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു.​ ​ഈ​ ​ക​ലാ​​​കാ​​​ര​ന്റെ​ ​സ​ർ​ഗാ​​​ത്മ​ക​ ​സ​പ​​​ര്യ​ക്ക് ​ആ​റ് ​പ​തി​​​റ്റാ​​​ണ്ടി​ന്റെ​ ​പ​ഴ​​​ക്ക​​​മു​​​ണ്ട്.​ ​മു​ടി​​​യേ​​​റ്റി​ലെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​​​ന​​​പ്പെ​ട്ട​ ​ഭ​ദ്ര​​​കാ​ളി​ ​വേ​ഷ​​​ത്തി​ലും,​ ​ക​ള​​​മെ​​​ഴു​ത്ത് ​പാ​ട്ടി​ലും,​ ​വാ​ദ്യ​​​ക​​​ല​​​യി​ലും​ ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​പ്പ് ​മു​ന്നി​ൽ​ ​ത​ന്നെ.​ ​പ്രാ​യം​ 73​ ​പി​ന്നി​​​ട്ടി​ട്ടും​ ​മു​ടി​യേ​റ്റി​നോ​ടു​ള്ള​ ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്റെ​ ​സ്നേ​ഹം​ ​തെ​ല്ലും​ ​കു​റ​യു​ന്നി​ല്ല.

ആ​ര്യ​ ​​​ദ്രാ​​​വി​​​ഡ​​​ ​സം​​​സ്‌​കാ​​​ര​​​ങ്ങ​​​ളു​ടെ​ ​സ​മ​​​ന്വ​​​യ​മാ​യി​ ​സം​ഘ​​​കാ​​​ല​ത്ത് ​സ​വി​​​ശേ​​​ഷ​​​ത​​​ക​​​ളോ​ടെ​ ​പൊ​ട്ടി​​​മു​​​ള​ച്ച് ​വ​ള​ർ​ന്നു​ ​വ​ന്ന​ ​മു​ടി​​​യേ​​​റ്റി​നെ​ ​താ​ലോ​​​ലി​ച്ച് ​ത​ല​​​മു​​​റ​​​ക​ൾ​ക്ക് ​പ​ക​ർ​ന്ന് ​ന​ൽ​കു​ന്ന​തി​ൽ​ ​പ്ര​ഥ​​​മ​​​ഗ​​​ണ​​​നീ​​​യ​വും​ ​പ്ര​സി​​​ദ്ധ​​​വു​​​മാ​ണ് ​ കൊ​ര​​​ട്ടി​​​യി​ലെ​ ​വാ​ര​​​ണാ​ട്ട് ​കു​ടും​​​ബം.​ ​ആ​ചാ​​​ര​​​നു​​​ഷ്‌​ഠാ​​​ന​​​ങ്ങ​ൾ​ ​അ​ലി​​​ഞ്ഞു​​​ചേ​ർ​ന്നും​ ​ആ​ത്മീ​യ​ ​വി​ശു​ദ്ധി​ ​വ​ഴി​​​ഞ്ഞൊ​​​ഴു​​​കി​യും​ ​ച​രി​​​ത്ര​വും​ ​ചൈ​ത​​​ന്യ​വും​ ​ചാ​രു​​​ത​​​യേ​​​കു​ന്ന​ ​വാ​ര​​​ണാ​​​ട്ടി​ന്റെ​ ​വ​ര​​​ദാ​​​ന​​​മാ​ണ് ​മു​ടി​യേ​റ്റ്.​ ​ഇ​വി​ടം​ ​ഈ​ ​മ​ഹ​​​ത്താ​യ​ ​ക​ല​​​യു​ടെ​ ​ഈ​റ്റി​​​ല്ല​വും​ ​ഉ​റ​​​വി​​​ട​​​വു​​​മാ​യി​ ​പ്ര​കീ​ർ​ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്നു.​വാ​ര​​​ണാ​ട്ട് ​കു​റു​​​പ്പ​​​ൻ​മാ​രു​ടെ​ ​ത​റ​​​വാ​ടും​ ​മു​ടി​​​യേ​റ്റും​ ​ത​മ്മി​​​ലു​ള്ള​ ​അ​വ​​​ത​​​ര​​​ണ​​​ത്തി​ന്റെ​ ​ ആ​ത്മ​​​ബ​​​ന്ധ​​​ത്തി​ന് ​ ആ​യി​രം​ ​വ​ർ​ഷ​ത്തെ​ ​പാ​ര​​​മ്പ​​​ര്യ​​​മു​​​ണ്ട്.​ ​കേ​ര​​​ള​​​ത്തി​ലെ​ ​ഭ​ദ്ര​​​കാ​​​ളി,​ ​ഭ​ഗ​​​വ​തി​ ​ക്ഷേ​ത്ര​​​ങ്ങ​​​ളി​​​ലാ​ണ് ​മു​ടി​​​യേ​​​റ്റി​ന് ​പ്രാ​ധാ​ന്യ​​​മു​​​ള്ള​​​ത്.​ ​അ​പൂ​ർ​വം​ ​ചി​ല​ ​പു​രോ​​​ഹി​​​ത​​​ ​കു​​​ടും​​​ബ​​​ങ്ങ​​​ളി​ലും​ ​ഈ​ ​ക​ലാ​​​രൂ​പം​ ​ന​ട​​​ന്നു​​​വ​​​രു​​​ന്നു.​ 2010​ൽ​ ​മു​ടി​യേ​റ്റി​നെ​ ​യു​നെ​സ്‌​കോ​​​ ​ലോ​ക​​​സാം​​​സ്‌​കാ​​​രി​ക​ ​പ​ട്ടി​​​ക​​​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.

വാ​ര​​​ണാ​ട്ട് ​ കു​ടും​​​ബ​​​ത്തി​ന്റെ​ ​കാ​ര​​​ണ​​​വ​രും​ ​മു​ടി​​​യേ​​​റ്റി​ന്റെ​ ​കു​ല​​​ഗു​​​രു​​​വു​​​മാ​യ​ ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​പ്പ് ​കൈ​ര​​​ളി​​​യു​ടെ​ ​അ​ഭി​​​മാ​​​ന​വും​ ​അ​നു​​​ഗ്ര​​ഹീത​​​വു​​​മാ​യ​ ​ഈ​ ​അ​നു​​​ഷ്ഠാ​​​ന​​​ക​​​ല​​​യു​ടെ​ ​നി​റ​​​സാ​​​ന്നി​​​ധ്യ​​​മാ​യ​ ​ആ​ൾ​രൂ​​​പ​​​മാ​​​ണ്.​ ​കി​ഴ​​​ക്കേ​​​വാ​​​ര​​​ണാ​ട്ട് ​രാ​മു​​​കു​​​റു​​​പ്പി​​​ന്റെ​യും​ ​ക​ല്യാ​​​ണി​​​യ​​​മ്മ​​​യു​​​ടേ​യും​ ​മ​ക​​​നാ​യി​ ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​പ്പ് 1944​ ​മാ​ർ​ച്ച് 16​​​-​​​നാ​ണ് ​ജ​നി​​​ച്ച​​​ത്.​ ​പിന്നീട് ഇ​ദ്ദേ​ഹം​ ​ മാ​തു​​​ല​​​നാ​യ​ ​മു​ടി​​​യേ​റ്റ് ​ആ​ചാ​​​ര്യ​ൻ​ ​ശ​ങ്ക​​​ര​ൻ​ ​രാ​മു​​​കു​​​റു​​​പ്പി​ന്റെ​ ​കീ​ഴി​ൽ​ 12​​​-ാം​ ​വ​യ​​​സി​ൽ​ ​ക​ലാ​​​ഭ്യാ​​​സം​ ​ആ​രം​​​ഭി​​​ച്ചു.​ 1956​​​-​ൽ​ ​മ​റ്റൂ​ർ​ ​നീ​ലം​ ​കു​ള​​​ങ്ങ​ര​ ​ഭ​ഗ​​​വ​തി​ ​ക്ഷേ​ത്ര​​​ത്തി​ൽ​ ​അ​ര​​​ങ്ങേ​റ്റം​ ​ന​ട​​​ത്തി.​ ​നി​ര​​​ന്ത​​​ര​​​മാ​​​യ​​​ ​പ​രി​ശീ​ല​ന​വും​ ​ ക​ലാ​​​പ​​​ര​​​മാ​യ​ ​ആ​ഗ്ര​ഹ​വും​ ​കൊ​ണ്ട് ​മു​ടി​​​യേ​​​റ്റി​ന്റെ​ ​മു​ഴു​​​വ​ൻ​ ​കാ​ര്യ​​​ങ്ങ​ളും​ ​അ​വ​​​ത​​​രി​​​പ്പി​​​ക്കു​​​വാ​ൻ​ ​ത​ക്ക​ ​അ​റി​വ് ​നേ​ടി.​ ​മു​ടി​​​യേ​​​റ്റി​ന്റെ​ ​കാ​ളീ​​​വേ​ഷം​ ​കെ​ട്ടു​ന്ന​ ​ന​ട​​​നി​ൽ​ ​ദേ​വീ​ചൈ​ത​ന്യം​ ​നി​റ​​​ഞ്ഞ​തും​ ​ശ​ക്തി​​​കു​​​ടി​​​കൊ​​​ള്ള​​​ന്ന​​​തു​​​മാ​യ​ ​പ​രി​​​വേ​​​ഷ​​​മാ​ണ് ​സ്‌​ഫു​രി​​​ക്കു​​​ന്ന​​​ത്.

മു​ടി​​​യേ​​​റ്റി​ലെ​ ​മു​ഖ്യ​​​ഭാ​​​ഗ​വും​ ​ഭ​ക്ത​​​ജ​​​ന​​​ങ്ങ​​​ളി​ൽ​ ​ഈ​ശ്വ​​​ര​​​ ​വി​​​ശ്വാ​സം​ ​ഉ​ണ​ർ​ത്തു​​​ന്ന​തും​ ​വ​ള​രെ​യ​ധി​കം​ ​അ​നു​​​ഷ്ഠാ​ന​ ​സ​വി​​​ശേ​​​ഷ​​​ത​​​യു​​​ള്ള​തും​ ​ക്ഷേ​ത്രാ​​​ങ്ക​​​ണ​​​ത്തെ​ ​തെ​ല്ലൊ​ന്ന് ​ഭീ​ക​​​ര​വും​ ​എ​ന്നാ​ൽ​ ​ഭ​ക്തി​​​നി​ർ​ഭ​​​ര​​​വു​​​മാ​​​ക്കു​ന്ന​ ​രം​ഗ​​​മാ​ണ് ​കാ​ളീ​പു​​​റ​​​പ്പാ​​​ട്.​ ​അ​മ്പ​​​ല​​​ ​സ​​​ന്നി​​​ധി​​​യി​​​ലു​ള്ള​ ​അ​ര​​​ങ്ങി​ന്റെ​ ​വ​ട​​​ക്കു​​​ഭാ​​​ഗ​ത്ത് ​കാ​ളീ​​​പു​​​റ​​​പ്പാ​ട് ​അ​തി​​​ഗം​​​ഭീ​​​ര​​​മാ​യി​ ​അ​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു.

കേ​ര​​​ള​​​ത്തി​​​ന​​​ക​ത്തും​ ​പു​റ​​​ത്തു​​​മാ​യി​ ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​പ്പ് ​മൂ​വാ​യി​ര​ത്തോ​ളം​ ​വേ​ദി​​​ക​​​ളി​ൽ​ ​മു​ടി​​​യേ​റ്റ് ​അ​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.​ ​ഇ​തേ​​​ത്തു​​​ട​ർ​ന്ന് ​നി​ര​വ​ധി​ ​അം​ഗീ​​​കാ​​​ര​​​ങ്ങ​ളും​ ​അ​ദ്ദേ​ഹ​ത്തെ​ ​തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.​ 2007​​​-​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​കേ​ര​​​ള​​​സം​​​ഗീ​​​ത​​​ ​നാ​​​ട​​​ക​ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​ടെ​ ​ഗു​രു​​​പൂ​​​ജ​​​ ​പു​​​ര​​​സ്‌​കാ​രം​ ​ല​ഭി​​​ച്ചു.​ 2008​-​ൽ​ ​കേ​ര​​​ള​​​ഫോ​​​ക്‌​ലോ​ർ​ ​അ​ക്കാ​​​ഡ​​​മി​​​യു​ടെ​ ​അ​വാ​ർ​ഡിനും 2016​-​ലെ​ ​ഫെ​ലോ​​​ഷി​പ്പി​നും​ ​അ​ദ്ദേ​ഹം​ ​അ​ർ​ഹ​നാ​യി.​ ​കേ​ന്ദ്ര​​​സം​​​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​​​മി​​​യു​ടെ​ ​സ​ഹ​​​ക​​​ര​​​ണ​​​ത്തോ​ടെ​ ​യു​നെ​​​സ്‌​കോ​​​യു​ടെ​ ​നി​ർ​ദ്ദേ​​​ശ​​​മ​​​നു​​​സ​​​രി​ച്ച് ​കി​ഴ​ക്കേ​ ​വാ​ര​​​ണാ​ട്ട് ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പി​ന്റെ​ ​നേ​തൃ​​​ത്വ​​​ത്തി​ൽ​ ​ആ​വി​​​ഷ്‌​ക​​​രി​ച്ച​ ​മു​ടി​​​യേ​റ്റ് ​ക​ലാ​​​സം​​​ഘ​ ​​​പ​​​ദ്ധ​​​തി​​​യാ​ണ് ​പു​റ​​​പ്പാ​ട് ​പ​രി​​​ശീ​​​ല​​​ന​ ​ക​​​ള​​​രി.​ ​ഈ​ ​സം​ഘ​​​ത്തി​ന് 2013​​​-​ൽ​ ​യു​നെ​​സ്‌​കോ​​​യു​ടെ​ ​അം​ഗീ​​​കാ​രം​ ​ല​ഭി​​​ച്ചു.​ ​പു​റ​​​പ്പാ​ട് ​പ​രി​​​ശീ​​​ല​ന​ ​ക​ള​​​രി​​​യി​ൽ​ ​നി​ര​​​വ​​​ധി​​​പേ​ർ​ ​മു​ടി​​​യേ​റ്റ് ​അ​ഭ്യ​​​സി​​​ക്കാ​​​നെ​​​ത്തു​​​ന്നു.​ ​കേ​ര​​​ള​​​ത്തി​ലെ​ ​വി​വി​ധ​ ​വി​ദ്യാ​​​ഭ്യാ​​​സ​​​ ​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​ൽ​ ​ഈ​ ​ക​ലാ​​​സം​ഘം​ ​സോ​ദാ​​​ഹ​​​ര​ണ​ ​ക്ലാ​സു​​​ക​ളും​ ​ക​ള​​​മെ​​​ഴു​​​ത്തു​​​പാ​ട്ടും​ ​ച​മ​​​യ​​​പ്ര​​​ദ​ർ​ശ​​​ന​​​വു​​​മെ​ല്ലാം​ ​ന​ട​​​ത്തി​​​വ​​​രു​​​ന്നു.​ ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​പ്പ് ​ക​ളി​​​യോ​​​ഗ​​​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ഗു​രു​​​നാ​​​ഥ​​​നാ​യി​ ​മു​ടി​​​യേ​റ്റ് ​അ​നു​​​ഷ്ഠാ​​​ന​​​ത്തോ​​​ടെ​യും​ ​ചി​ട്ട​​​യോ​​​ടെ​യും​ ​പ​ഠി​​​പ്പി​​​ച്ചു​​​പോ​​​രു​​​ന്നു.​ ​ഈ​ ​പ​രി​​​ശീ​​​ല​​​ന​ ​​​ക​​​ള​രി​ ​പു​തി​​​യ​​​ത​​​ല​​​മു​​​റ​ക്ക് ​ മു​ടി​​​യേ​​​റ്റി​ന്റെ​ ​പ്രാ​ധാ​​​ന്യ​വും​ ​ആ​വി​​​ഷ്‌​കാ​​​ര​വും​ ​പ​ക​ർ​ന്നു​ ​ന​ൽ​കു​​​ന്നു.​ ​മു​ടി​യേ​റ്റി​ന്റെ​ ​സ​വി​ശേ​ഷ​ത​ക​ളെ​ ​ആ​ധാ​ര​മാ​ക്കി​ ​'​മു​ടി​​​യേ​റ്റ് ​ആ​ചാ​​​ര​വും​ ​അ​നു​​​ഷ്‌​ഠാ​​​ന​വും" ​എ​ന്ന​ ​ഗ്ര​ന്ഥ​വും​ ​അ​ദ്ദേ​ഹം​ ​ര​ചി​​​ച്ചി​ട്ടു​​​ണ്ട്.

തി​രു​​​വ​​​ന​​​ന്ത​​​പു​​​ര​ത്ത് ​ച​ല​​​ച്ചി​ത്ര​മേ​ള​യി​ലും​ ​ബം​ഗ​​​ളൂ​​​രി​ലെ​ ​ചൗ​ഡ​യ്യ​ ​തി​യേ​​​റ്റ​​​റി​ലും​ ​ഇ​ദ്ദേ​ഹം​ ​ത​ന്റെ​ ​ക​ലാ​​​വൈ​​​ഭ​വം​ ​പ്ര​ക​​​ട​​​മാ​​​ക്കി.​ ​ലോ​ഹി​​​ത​​​ദാ​​​സി​ന്റെ​ ​'​ത​നി​​​യാ​​​വ​ർ​ത്ത​നം​"​ ​സി​നി​​​മ​​​യി​ലും​ ​മു​ടി​​​യേ​​​റ്റി​ലെ​ ​വേ​ഷ​​​മി​​​ട്ടു.​ ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​പ്പ് ​മു​ടി​​​യേ​​​റ്റി​ലെ​ ​കി​രീ​​​ട​വും​ ​ആ​ട​​​യാ​​​ഭ​​​ര​​​ണ​​​ങ്ങ​ളും​ ​പു​തി​​​ക്കി​​​പ്പ​​​ണി​​​യു​ന്ന​ ​ജോ​ലി​​​ക​ളും​ ​നി​ർ​വ​​​ഹി​​​ക്കു​​​ന്നു.​ ​മു​ടി​​​യേ​റ്റ് ​എ​ന്ന​ ​അ​നു​​​ഷ്‌​ഠാ​ന​ ​ക​ല​​​യു​ടെ​ ​പ​രി​​​ര​​​ക്ഷ​​​ണ​വും​ ​പ​രി​​​പാ​​​ല​​​ന​വും​ ​പ്ര​ചാ​​​ര​​​ണ​വും​ ​ല​ക്ഷ്യ​മി​ട്ട് ​നാ​രാ​​​യ​​​ണ​​​ക്കു​​​റു​പ്പ് ​ആ​വി​​​ഷ്‌​ക​​​ര​ച്ച​ ​പ​ദ്ധ​​​തി​​​യാ​ണ് ​'പു​റ​​​പ്പാ​​​ട്."

ദ്രാ​വി​​​ഡ​​​ ​സം​​​സ്‌​കാ​​​ര​​​ത്തി​ൽ​ ​അ​മ്മ​ ​ദൈ​വ​​​ങ്ങ​ളെ​ ​ആ​രാ​​​ധി​​​ച്ച​തും​ ​ഭ​ദ്ര​​​കാ​ളി​ ​ക്ഷേ​ത്ര​​​ങ്ങ​​​ളു​​​ണ്ടാ​​​യ​തും​ ​മു​ത​ൽ​ ​മു​ടി​​​യേ​റ്റ് ​അ​വ​​​ത​​​രി​​​പ്പി​​​ച്ചു​ ​​​പോ​​​രു​​​ന്നു​​​വെ​ന്നാ​ണ് ​സ​ങ്ക​​​ല്പം.​ ​കൂ​ട്ടാ​യ്‌​മ​ ​ജീ​വി​​​ത​​​ത്തി​ന്റെ​ ​ പ്ര​തീ​​​ക​​​മാ​യ​ ​ഈ​ ​ദൃ​ശ്യ​​​ക​​​ലാ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​ന്റെ​ ​കാ​ഴ്ച​​​ക്കാ​ർ​ ​ഗ്രാ​മം​ ​മു​ഴു​​​വ​​​നു​​​മാ​​​ണ്.​ ​വ​സൂ​​​രി​​​ ​രോ​​​ഗ​​​ത്തി​ൽ​ ​നി​ന്നും​ ​ഗ്രാ​മ​ത്തെ​ ​വി​മു​​​ക്ത​​​മാ​ക്കി​ ​സ​ർ​വ്വൈ​​​ശ്വ​​​ര്യ​​​ങ്ങ​ളും​ ​പ്ര​ദാ​നം​ ​ചെ​യ്യു​​​ന്നു​വെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​മ​താ​​​നു​​​ഷ്‌​ഠാ​​​ന​​​ത്തി​ന്റെ​ ​മു​ടി​​​യ​​​ണി​ഞ്ഞ് ​മ​നു​​​ഷ്യാ​​​തീ​​​ത​​​ശ​​​ക്തി​​​ക​​​ളു​ടെ​ ​വേ​ഷം​ ​കെ​ട്ടി​​​ ​രം​​​ഗ​ത്ത് ​അ​വ​​​ത​​​രി​​​പ്പി​​​ക്കു​ന്ന​ ​മു​ടി​​​യേ​​​റ്റി​നെ​ ​നാ​ടോ​​​ടി​​​ ​നാ​​​ട​​​ക​​​മാ​യി​ ​വി​ല​​​യി​​​രു​​​ത്തു​​​ന്നു.​ ​ജ​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​ൽ​ ​ആ​ഴ​​​ത്തി​ൽ​ ​വേ​രോ​​​ട്ട​​​മു​ള്ള​ ​ഈ​ ​അ​നു​​​ഷ്ഠാ​​​ന​​​ ​നാ​​​ട​​​ക​​​ത്തി​ൽ​ ​നി​ന്നും​ ​മ​ത​​​പ​​​ര​​​മാ​യ​ ​അം​​​ശ​​​ങ്ങ​ൾ​ ​എ​ടു​​​ത്തു​​​മാ​​​റ്റി​​​യാ​ലും​ ​നാ​ട​​​ക​​​മാ​യി​ ​ത​ന്നെ​ ​അ​ത് ​നി​ല​​​കൊ​​​ള്ളു​​​ന്നു.

ഐ​ശ്വ​​​ര്യ​​​ത്തി​ന്റെ​ ​മാ​തൃ​​​ദേ​​​വ​ത​ ​ഗ്രാ​മീ​​​ണ​​​ ​ജീ​​​വി​​​ത​​​ത്തി​ന് ​താ​ങ്ങും​ ​ത​ണ​​​ലു​​​മാ​​​യി​​​ ​വ​ർ​ത്തി​​​ക്കു​​​ന്നു​​​ ​എ​ന്ന​ ​പ്രാ​ർ​ത്ഥ​നാ​​​വി​​​ശ്വാ​​​സ​​​മാ​ണ് ​ഈ​ ​ആ​രാ​​​ധ​​​ന​​​യു​ടെ​ ​പ്ര​ധാ​ന​ ​ഘ​ട​​​കം.​ ​ഓ​രോ​ ​ഗ്രാ​​​മ​​​ത്തി​ലും​ ​ഇ​ത്ത​​​ര​​​ത്തി​​​ലു​ള്ള​ ​അ​മ്മ​ ​ദൈ​വം​ ​പ്ര​ധാ​​​ന​ ​​​സ്ഥാ​നം​ ​വ​ഹി​​​ക്കു​​​ന്നു.​ ​ഈ​ ​വി​ശ്വാ​​​സ​​​ത്തി​ന്റെ​ ​പ്ര​ക​​​ടി​ത​ ​രൂ​പ​​​മാ​ണ് ​മു​ടി​​​യേ​​​റ്റ്.​ ​ദാ​രി​​​ക​ന്റെ​ ​കു​ത്സി​ത​​​വൃ​​​ത്തി​​​ക​ൾ​ ​കൊ​ണ്ട് ​പൊ​റു​​​തി​​​ ​മു​​​ട്ടി​യ​ ​ഭൂ​ലോ​​​ക​​​ ​നി​​​വാ​​​സി​​​ക​​​ളു​ടെ​ ​ദ​യ​​​നീ​​​യാ​​​വ​സ്ഥ​ ​ശി​വ​ൻ​ ​നി​ർ​ദ്ദേ​​​ശി​​​ച്ച​​​ത​​​നു​​​സ​​​രി​ച്ച് ​നാ​ര​​​ദ​ൻ​ ​കൈ​ലാ​​​സ​​​ത്തി​ൽ​ ​ചെ​ന്ന് ​അ​റി​യി​​​ക്കു​​​ന്നു.​ ​ശി​വ​ൻ​ ​ഭ​ദ്ര​​​കാ​​​ളി​യെ​ ​സൃ​ഷ്‌​ടി​​​ക്കു​​​ന്നു.​ ​കാ​ളി​ ​ദാ​രി​​​ക​​​ദാ​​​ന​​​വേ​​​ന്ദ്ര​​​ൻ​മാ​രെ​ ​വ​ധി​​​ക്കു​​​ന്നു.​ ​ഇ​താ​ണ് ​മു​ടി​​​യേ​​​റ്റി​ന്റെ​ ​ഇ​തി​​​വൃ​​​ത്തം.​ ​ക്ഷേ​ത്ര​​​ങ്ങ​​​ളി​ൽ​ ​അ​ർ​ധ​​​രാ​​​ത്രി​​​ക്കു​​​ശേ​​​ഷ​​​മാ​ണ് ​സാ​ധാ​​​ര​​​ണ​​​യാ​യി​ ​മു​ടി​​​യേ​റ്റ് ​ആ​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

മു​ടി​​​യേ​​​റ്റി​ലെ​ ​പ്ര​ധാ​ന​ ​അ​വ​​​ത​​​ര​​​ണ​ ​​​ശൈ​​​ലി​​​ക​ൾ​ ​അ​ര​​​ങ്ങു​​​വാ​​​ഴ്‌​ത്ത​ൽ,​ ​ശി​വ​​​-​നാ​​​ര​​​ദ​​​ ​സം​​​വാ​​​ദം,​ ​ദാ​രികാ​​​-​​​ദാ​​​ന​​​വ​ൻ​ ​പു​​​റ​​​പ്പാ​​​ട്,​ ​കാ​ളീപു​​​റ​​​പ്പാ​​​ട്,​ ​കോ​യി​​​മ്പ​​​ട​​​നാ​​​യ​ർ,​ ​കു​ടി​​​യാ​​​ട്ടം,​ ​പേ​ശ​ൽ,​ ​ദാ​രി​​​ക​​​ ​ശി​​​ര​​​ച്‌​ഛേ​​​ദം,​ ​പ​ന്ത​വും​ ​കി​രീ​​​ട​വും​ ​ഉ​ഴി​​​ച്ചി​ൽ,​ ​ഗു​രു​തി​ ​എ​ന്നി​​​വ​​​യാ​​​ണ്.​ ​മു​ടി​​​യേ​​​റ്റി​ലെ​ ​പ്ര​ധാ​ന​ ​വേ​ഷ​​​ങ്ങ​ൾ​ ​ഭ​ദ്ര​​​കാ​​​ളി,​ ​ദാ​ന​​​വ​ൻ,​ ​ദാ​രി​​​ക​ൻ,​ ​ശി​വ​ൻ,​ ​നാ​ര​​​ദ​ൻ,​ ​ഭൂ​ത​​​ ​ഗ​​​ണ​​​ങ്ങ​ൾ,​ ​ന​ന്ദി​​​മ​​​ഹാ​​​കാ​​​ള​ൻ,​ ​കോ​യി​​​മ്പ​​​ട​​​നാ​​​യ​ർ​ ​എ​ന്നി​​​വ​​​രാ​​​ണ്.​ ​ഈ​ ​ക​ലാ​​​രൂ​​​പ​​​ത്തി​ലെ​ ​പ്ര​ധാ​ന​ ​അ​ല​​​ങ്കാ​രം​ ​ചു​ട്ടി​​​കു​​​ത്ത​​​ലാ​​​ണ്.​ ​ഭ​ദ്ര​​​കാ​​​ളി​​​യു​​​ടേ​ത് ​ക​രി​​​വേ​​​ഷ​​​മാ​​​ണ്.​ ​ഭ​ദ്ര​​​കാ​​​ളി​​​വേ​​​ഷ​​​ത്തി​ന്റെ​ ​മു​ഖ​ത്ത് ​വ​സൂ​​​രി​​​ക്ക​​​ല​​​ക​ൾ​ ​പോ​ലെ​​​യു​ള്ള​ ​ചു​ട്ടി​​​യാ​ണ് ​കു​ത്തു​​​ന്ന​​​ത്.​ ​കാ​ളി​​​വേ​​​ഷ​​​ത്തി​ന്റെ​ ​ഉ​ടു​​​ത്തു​​​കെ​ട്ടും​ ​കൈ​ക​​​ളി​ലെ​ ​പ​ള്ളി​​​വാ​ളും​ ​പ്ര​ത്യേ​​​ക​​​ത​​​യു​​​ള​​​വാ​​​ക്കു​​​ന്നു.​ ​ഭ​ദ്ര​​​കാ​ളി​ ​വേ​ഷ​​​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​​​ന​​​ ​ആ​​​ഭ​​​ര​ണം​ ​കി​രീ​​​ട​​​മാ​​​ണ്.​ ​ഈ​ ​കി​രീ​​​ട​ത്തെ​ ​ദാ​രു​​​ബിം​​​ബ​​​മാ​യി​ ​അ​നു​​​മാ​​​നി​​​ക്കു​​​ന്നു.

കാ​ളീ​വേ​ഷ​​​ക്കാ​​​ര​ന്റെ​ ​ശി​ര​സി​ൽ​ ​ധ​രി​​​ക്കു​​​ന്ന​​​തി​​​നു​ള്ള​ ​ഭാ​ര​​​മേ​​​റി​​​യ​തും​ ​വ​രി​​​ക്ക​​​പ്ലാ​​​വി​ന്റെ​ ​ഒ​റ്റ​​​പ്പ​​​ല​​​ക​​​യി​ൽ​ ​ക​ട​​​ഞ്ഞെ​​​ടു​​​ത്ത​​​തു​​​മാ​യ​ ​കി​രീ​ടം​ ​അ​ഥ​വാ​ ​മു​ടി​​​ ​വേ​​​റൊ​​​രാ​ൾ​ ​ഏ​റ്റി​​​കൊ​​​ടു​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​ണ് ​ഈ​ ​ക​ലാ​​​രൂ​​​പ​​​ത്തി​ന് ​മു​ടി​​​യേ​റ്റ് ​എ​ന്ന​ ​പേ​രു​​​വ​​​ന്ന​ത്.​ ​മു​ടി​​​യേ​​​റ്റി​ൽ​ ​ഉ​പ​​​യോ​​​ഗി​​​ച്ചു​​​ ​വ​​​രു​​​ന്ന​​​താ​യ​ ​ഗ​ദ്യ​​​-​​​പ​​​ദ്യ​​​രൂ​​​പ​​​ങ്ങ​ളും​ ​ഉ​ച്ചാ​ര​ണ​​​​വാ​​​ക്കു​​​ക​ളും​ ​പ്രാ​കൃ​​​ത​ ​​​ഭാ​​​ഷ​​​യോ​​​ടു​ള്ള​ ​ബ​ന്ധം​ ​കാ​ണി​​​ക്കു​​​ന്നു.​ ​കൈ​ലാ​സം​ ​തൊ​ട്ട് ​പാ​താ​ളം​ ​വ​രെ​​​യു​ള്ള​ ​വ്യ​ത്യ​​​സ്‌​ത​ ​​​ലോ​​​ക​​​ങ്ങ​​​ളി​​​ലാ​​​യി​​​ട്ടാ​ണ് ​മു​ടി​​​യേ​​​റ്റി​ന്റെ​ ​രം​ഗാ​​​വ​​​ത​​​ര​ണം​ ​ന​ട​​​ക്കു​​​ന്ന​​​ത്.​ ​ആ​ധ്യാ​​​ത്മി​​​ക​​​ ​ചൈ​​​ത​​​ന്യം​ ​അ​വ​​​ത​​​ര​​​ണ​​​ത്തി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​​​ന്നു.​ ​വ​യ​​​മ്പു​​​ഴ​​​ക്കാ​വ് ​ക്ഷേ​ത്ര​വും​ ​പാ​ക്കാ​​​ട്ടി​​​ ​സ്വ​​​രൂ​​​പ​വും​ ​വാ​ര​​​ണാ​ട്ട് ​ ത​റ​​​വാ​​​ടു​​​മാ​യി​ ​ദാ​രി​​​ക​​​വ​ധം​ ​സം​ബ​​​ന്ധി​ച്ച് ​ അ​ഭേ​​​ദ്യ​​​മാ​​​യൊ​രു​ ​ബ​ന്ധം​ ​നി​ല​​​നി​ൽ​ക്കു​​​ന്നു​​​ണ്ട്.

(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​ർ​:​ 8157805008)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE