വി​ഷ​യ​ ​വൈവി​ദ്ധ്യ​ങ്ങ​ളു​മാ​യി ക​ന​കാ​സ​ന​ന്റെ​ ​ചി​ത്ര​പ്ര​ദ​ർ​ശ​നം

മു​ഹ​മ്മ​ദ് ​ല​ദീ​ദ് | Tuesday 12 February 2019 1:11 AM IST
kanakasanan

തി​രു​വ​ന​ന്ത​പു​രം​:​ ​ടെ​ക ്സ​ച​റി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ക്കൊ​ണ്ട് ​കാ​ലി​ക​ ​പ്ര​സ​ക്തി​യു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ൽ​ ​സ​ന്ദ​ർ​ശ​ക​ർ​ക്ക് ​കൗ​തു​ക​വും​ ​പു​ത്ത​ൻ​ ​ചി​ന്ത​ക​ളും​ ​പ​ക​‌​ർ​ന്ന് ​ന​ൽ​കു​ക​യാ​ണ് ​മെ​ഡി​ക്ക​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന​ ​ക​ന​കാ​സ​ന​ൻ​ ​എ​ന്ന​ ​ചി​ത്ര​കാ​ര​ൻ.​ ​വ്യ​ത്യ​സ്ഥ​മാ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​ചി​ത്ര​ര​ച​ന​യി​ലെ​ ​വ്യ​ത്യ​സ്ത​ത​ ​കൊ​ണ്ടും​ ​ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് ​മ്യൂ​സി​യം​ ​ആ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​ത്ര​ ​പ്ര​ദ​ർ​ശ​നം.

പ്ര​ത്യേ​കി​ച്ച് ​ഒ​രു​ ​പേ​രോ​ ​വി​ഷ​യ​മോ​ ​ഇ​ല്ലാ​തെ​യാ​ണ് ​വി​ഷ​യ​ ​വെെ​വി​ദ്ധ്യ​ങ്ങ​ളാ​ൽ​ ​ക​ന​കാ​സ​ന​ൻ​ ​ത​ന്റെ​ ​ചി​ത്ര​പ്ര​ദ​ർ​ശ​നം​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​സാ​മൂ​ഹ്യ​ ​പ്ര​സ​ക്തി​യു​ള്ള​ ​നി​ര​വ​ധി​ ​വി​ഷ​യ​ങ്ങ​ളെ​ ​കോ​ർ​ത്തി​ണ​ക്കി​ ​ഏ​ക​ദേ​ശം​ 8​മാ​സം​ ​സ​മ​യ​മെ​ടു​ത്ത് ​പൂ​ർ​ത്തി​യാ​ക്കി​യ​ 110​ഓ​ളം​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ര​ച്ച​ ​രീ​തി​ക്കും​ ​നി​ര​വ​ധി​ ​പ്ര​ത്യേ​ക​ത​ക​ളു​ണ്ട്.​ ​സാ​ധാ​ര​ണ​ ​ക​ത്തി,​ ​ചീ​ട്ട്,​ ​ഈ​ർ​ക്കി​ൽ,​ ​ചീ​ർ​പ്പ്,​ ​നൂ​ൽ​ ​തു​ട​ങ്ങി​യ​ ​വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ചാ​ണ് ​ടെ​ക്‌​​​സ്ച​റി​ന് ​കൂ​ടു​ത​ൽ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ര​ച്ചി​രി​ക്കു​ന്ന​ത്.​ ​ടെ​ക്സ്ച​റി​ന് ​വ​ള​രെ​യ​ധി​കം​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​തു​ ​കൊ​ണ്ട് ​ത​ന്നെ​ ​ഓ​രോ​ ​ചി​ത്രം​ ​വ​ര​യ്ക്കാ​നും​ ​വ​ള​രെ​യ​ധി​കം​ ​സ​മ​യ​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ​ക​ന​കാ​സ​ന​ൻ​ ​പ​റ​യു​ന്നു.​ ​ടെ​ക്‌​​​സ​ച​റി​ന് ​കൂ​ടു​ത​ൽ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​സ്വ​ന്ത​മാ​യി​ ​പ്ര​ത്യേ​ക​ത​രം​ ​ബ്ര​ഷും​ ​ഇ​ദ്ദേ​ഹം​ ​ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​

ചെ​റു​പ്പ​ത്തി​ലേ​ ​ചി​ത്ര​ര​ച​ന​യോ​ട് ​താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന​ ​ക​ന​കാ​സ​ന​ൻ​ ​ശാ​സ്ത്രീ​യ​മാ​യി​ ​ചി​ത്ര​ര​ച​ന​ ​പ​ഠി​ച്ചി​ട്ടി​ല്ല.​ ​ബി.​എ​സ്.​സി​യും​ ​ബി.​എ​ഡും​ ​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ജ്യേ​ഷ്ഠ​ൻ​ ​സ്​​റ്റു​ഡി​യോ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ക​ന​കാ​സ​ന​ൻ​ ​അ​വി​ടെ​ ​നി​ന്ന് ​ഫോ​ട്ടോ​ഗ്ര​ഫി​ ​പ​ഠി​ച്ചു.​ ​തു​ട​ർ​ന്ന് ​മെ​ഡി​ക്ക​ൽ​ ​ഫോ​ട്ടോ​ഗ്ര​ഫി​ ​റാ​ങ്കോ​ടെ​ ​പാ​സാ​യ​തി​ന് ​ശേ​ഷം​ 20​വ​ർ​ഷം​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മെ​ഡി​കോ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നു.​ ​ജോ​ലി​ക്കി​ട​യി​ലും​ ​ചി​ത്ര​ര​ച​ന​യെ​ ​കൂ​ടെ​ക്കൂ​ട്ടി​യെ​ങ്കി​ലും​ 20​വ​ർ​ഷം​ ​മു​ൻ​പ് ​പെ​ൻ​ഷ​നാ​യ​തി​ന് ​ശേ​ഷ​മാ​ണ് ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​ചി​ത്ര​ര​ച​ന​യ്ക്കാ​യി​ ​ക​ന​കാ​സ​ന​ൻ​ ​മാ​​​റ്റി​ ​വ​യ്ക്കു​ന്ന​ത്.​ ​തു​ട​ർ​ന്നി​ങ്ങോ​ട്ട് ​നി​ര​വ​ധി​ ​ഗ്രൂ​പ്പ് ​പ്ര​ദ​ർ​ശ​ന​ങ്ങ​ളും​ ​ഏ​കാം​ഗ​ ​പ്ര​ദ​ർ​ശ​ന​ങ്ങ​ളും​ ​ക​ന​കാ​സ​ൻ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​മി​ക​ച്ച​ ​ചി​ത്ര​ര​ച​ന​യ്ക്ക് ​നി​ര​വ​ധി​ ​പു​ര​സ്​​കാ​ര​ങ്ങ​ളും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഞ്ചാ​മ​ത്തെ​ ​ഏ​കാം​ഗ​ ​ചി​ത്ര​പ്ര​ദ​ശ​ന​മാ​ണ് ​മ്യൂ​സി​യം​ ​ആ​ഡി​​​റ്റോ​റി​യ​ത്തി​ലേ​ത്.

ചി​ത്ര​ര​ച​ന​യി​ൽ​ ​പു​തി​യ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ക​ന​കാ​സ​ന​ന് ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​ത​ന്നെ​യാ​ണ് ​വ​ലി​യ​ ​പ്രോ​ത്സാ​ഹ​നം​ ​ല​ഭി​ക്കു​ന്ന​ത്.​ ​അ​ഞ്ച്തെ​ങ്ങ് ​സ്വ​ദേ​ശി​യാ​യ​ ​ക​ന​കാ​സ​ന​ൻ​ ​ക​ഴി​ഞ്ഞ​ 50​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​ഉ​ള്ളൂ​രാ​ണ് ​താ​മ​സം.​ ​ചി​ത്ര​ര​ച​ന​യോ​ട് ​താ​ത്പ​ര്യ​മു​ള്ള​ ​സി​നോ​ൾ​ക്ക്,​ ​സി​മി​ക് ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ൾ.​ ​വീ​ട്ട​മ്മ​യാ​യ​ ​തു​ള​സീ​ഭാ​യി​യാ​ണ് ​ഭാ​ര്യ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE