കാഥികനും കഥാജീവിതവും

കെ. പ്രസന്നകുമാർ | Sunday 13 January 2019 12:43 AM IST
kal

ഖി​ന്ന​യാം​ ​വി​ശ്വം​ഭ​രേ,​ ദു​:​ഖ​മേ​ലു​ന്ന
നി​ന്നി​ലും​ ​നി​ന്റെ​ ​ജ​ന​ത്തി​ലും
കൂ​റി​നാ​ൽ​ ​ഇ​ന്ന് ​ഞാൻ
കൈ​വെ​ടി​ഞ്ഞീ​ടു​ന്നു​ ​സ​‌​ർ​വ​വും

സ​മ​യം​ ​അ​ർ​ദ്ധ​ ​രാ​ത്രി.​ ​ക​പി​ല​വ​സ്തു​ ​രാ​ജ​കൊ​ട്ടാ​രം​ ​സു​ഖ​സു​ഷു​പ്തി​യി​ൽ​.​ കൊ​ട്ടാ​ര​ത്തി​ലെ​ ​സ​ർ​വ്വ​ ​സു​ഖ​ഭോ​ഗ​ങ്ങ​ളും​ ​ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും​ ​വെ​ടി​ഞ്ഞ് ​ഭി​ക്ഷാം​ദേ​ഹി​യാ​യി​ ​കൊ​ട്ടാ​രം​ ​വി​ട്ടി​റ​ങ്ങു​ന്ന​തി​ന് ​മു​മ്പ് ​സി​ദ്ധാ​ർ​ത്ഥ​ ​രാ​ജ​കു​മാ​ര​ൻ,​ ​പ്രി​യ​ത​മ​ ​യ​ശോ​ധ​ര​യു​ടെ​ ​കി​ട​ക്ക​യ്ക്ക് ​അ​രി​കി​ൽ​ ​ചെ​ന്നു​നി​ന്നു.​ ​പ്രാ​ണ​പ്രേ​യ​സി​യു​ടെ​ ​നി​ദ്ര​യ്ക്ക് ​ഭം​ഗം​ ​വ​രു​ത്താ​തെ ​ ​മെ​ല്ലെ​ ​വി​ട​ ​ചൊ​ല്ലു​ന്ന​താ​ണ് ​ രം​ഗം.

വെ​ളു​ത്ത് ​കൊ​ലു​ന്ന​നെ​യു​ള്ള​ ​ആ​ 19​കാ​ര​ന്റെ​ ​ച​ടു​ല​മാ​യ​ ​വാ​ഗ്ധോ​ര​ണി​യും​ ​ഇ​മ്പ​മാ​ർ​ന്ന​ ​പാ​ട്ടും​ ​കേ​ട്ട് ​ആ​ല​പ്പു​ഴ​ ​പാ​ട്ടു​കു​ളം​ ​ക്ഷേ​ത്ര​മൈ​താ​നി​യി​ൽ​ ​ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​ ​വ​ൻ​ ​ജ​ന​ക്കൂ​ട്ടം​ ​ഒ​ന്നി​ള​കി​ ​ഇ​രു​ന്നു.​ ​'​കൊ​ള്ളാ​മ​ല്ലോ​ ​പ​യ്യ​ൻ" അ​വ​രി​ൽ​ ​മു​തി​ർ​ന്ന​വ​ർ​ ​പ​ര​സ്പ​രം​ ​പ​റ​ഞ്ഞു.​ ഉ​ത്സ​വ​പ്പ​റ​മ്പി​ന്റെ​ ​ഒ​ര​രി​കി​ൽ​ ​ തൈ​മാ​വി​ൻ​ ​ചു​വ​ട്ടി​ൽ​ ​ക​സേ​ര​യി​ട്ടി​രു​ന്ന് ഒ​രു​ ​'​വി.​ഐ.​പി​"​യും​ ​ ആ​ ​പ​യ്യ​ന്റെ​ ​ക​ഥ​ ​പ​റ​ച്ചി​ൽ​ ​ആ​സ്വ​ദി​ക്കു​ന്നു​ണ്ട്.​ ​മ​റ്റാ​രു​മ​ല്ല.​ ​ക​ഥാ​പ്ര​സം​ഗ​ ​ക​ല​യെ​ ​ഏ​റെ​ ​ജ​ന​പ്രി​യ​മാ​ക്കി​യ​ ​കാ​ഥി​ക​ ​സ​മ്രാ​ട്ട് ​പ്രൊ​ഫ.​വി.​സാം​ബ​ശി​വ​ൻ.​ ​മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​ന്റെ​ ​'​ശ്രീ​ബു​ദ്ധ​ച​രി​തം​ " ത​ന്റേ​താ​യ​ ​ശൈ​ലി​യി​ൽ​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​അ​വ​ത​രി​പ്പി​ച്ച​ ​ ആ​ ​യു​വാ​വ് ​വി​നീ​ത​നാ​യി​ ​സ​ദ​സ്സി​ന് ​മു​മ്പി​ൽ​ ​കൈ​കൂ​പ്പി.​ ​നി​റ​ഞ്ഞ​ ​കൈ​യ്യ​ടി.​ ​ഇ​തി​നി​ടെ​ ,​പാ​ട്ടു​കു​ളം​ ​സ്കൂ​ളി​ലെ​ ​ഹെ​ഡ്മാ​സ്റ്റ​ർ​ ​സ്റ്റേ​ജി​ൽ​ ​ക​യ​റി​ ​ ആ​ ​യു​വാ​വി​നെ​ ​പൊ​ന്നാ​ട​ ​ചാ​ർ​ത്തി.​പ്ര​തി​ഫ​ല​മാ​യി​ 50​ ​രൂ​പ​ ​കൈ​യി​ൽ​ ​വ​ച്ചു​കൊ​ടു​ത്തു.​ആ​ഹ്ളാ​ദ​വും​ ​ ആ​ശ്ച​ര്യ​വും​ ​ നി​റ​ഞ്ഞ​ ​മു​ഖ​വു​മാ​യി​ ​വേ​ദി​യി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​യു​വാ​വ് ​ആ​ദ്യ​മെ​ത്തി​യ​ത് ​ത​ന്റെ​ ​ആ​രാ​ദ്ധ്യ​ ​പു​രു​ഷ​നാ​യ​ ​കാ​ഥി​ക​ ​സ​മ്രാ​ട്ടി​ന്റെ​ ​അ​രി​കി​ൽ.​ ​സ​ശ്ര​ദ്ധം​ ​ അ​തു​വ​രെ​ ​ ക​ഥ​ ​ ശ്ര​വി​ച്ചി​രു​ന്ന​ ​ വി.​സാം​ബ​ശി​വ​ൻ​ ​ എ​ഴു​ന്നേ​റ്റ് ​ നി​റ​ചി​രി​യോ​ടെ​ ​ അ​വ​ന് ​ കൈ​ ​കൊ​ട​ത്തു.​ ​അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടെ​ ​ചു​രു​ങ്ങി​യ​ ​വാ​ക്കു​ക​ളി​ൽ​ ​ചി​ല​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ,​​ ​ഉ​പ​ദേ​ശ​ങ്ങ​ൾ.​ ​ഇ​തെ​ല്ലാം​ ​ക​ണ്ട് ​ഒാ​ടി​യെ​ത്തി​യ​ ​ക​യ​ർ​ത്തൊ​ഴി​ലാ​ളി​യാ​യ​ ​പി​താ​വ് ​ പ​ദ്മ​നാ​ഭ​ൻ​ ​ അ​ഭി​മാ​ന​ത്താ​ൽ​ ​നി​റ​ഞ്ഞ​ ​ക​ണ്ണു​ക​ളോ​ടെ​ ​അ​വ​നെ​ ​ ആ​ശ്ളേ​ഷി​ച്ചു.​ ​അ​ത് ​ മ​ല​യാ​ള​ ​ക​ഥാ​പ്ര​സം​ഗ​ ​വേ​ദി​യി​ൽ​ ​പു​തി​യൊ​രു​ ​താ​രോ​ദ​യ​മാ​യി​രു​ന്നു,​ ​ആ​ല​പ്പി​ ​ര​മ​ണ​ൻ.

ആ​ല​പ്പു​ഴ​ ​പാ​ട്ടു​കു​ളം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ആ​യി​ര​ങ്ങ​ൾ​ ​തി​ങ്ങി​ ​നി​റ​ഞ്ഞ​ ​വേ​ദി​ക്ക് ​മു​മ്പി​ൽ​ ​ക​ഥ​ ​പ​റ​യാ​ൻ​ ​ആ​ ​യു​വാ​വി​ന് ​അ​വ​സ​രം​ ​ല​ഭി​ച്ച​ത് ​ത​ന്നെ​ ​യാ​ദൃ​ശ്ചി​കം. വി.​സാം​ബ​ശി​വി​ന്റെ​ ​പ്ര​സി​ദ്ധ​മാ​യ​ ​ഒ​ഥ​ല്ലോ​ ​കേ​ട്ട് ​ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു​ ​ആ​ ​ജ​ന​ക്കൂ​ട്ടം.​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ദി​വ​സം​ ​സാം​ബ​ശി​വ​ൻ​ ​എ​ത്തി​ച്ചേ​രാ​ൻ​ ​രാ​ത്രി​ ​ഏ​റെ​ ​വൈ​കു​മെ​ന്ന​റി​ഞ്ഞ​തോ​ടെ​ ​​സ​മ​യം​ ​പോ​ക്കാ​ൻ​ ​സം​ഘാ​ട​ക​ർ​ ​സ​മീ​പ​ത്തെ​ ​സ്കൂ​ളു​ക​ളി​ലും​ ​മ​റ്റും​ ​ക​ഥ​ ​പ​റ​ഞ്ഞും​ ​പാ​ടി​യും​ ​ന​ട​ന്നി​രു​ന്ന​ ​ര​മ​ണ​നെ​ ​ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​സ്മ​യ​ ​ഭ​രി​ത​നാ​യ​ ​ര​മ​ണ​ൻ​ ​ഉ​ട​നെ​ ​വി.​സാം​ബ​ശി​വ​ന് വി​ന​യ​പൂ​ർ​വം​ ​ഒ​രു​ ​ക​ത്തെ​ഴു​തി.​ ​'​ഞാ​ൻ​ ​ര​മ​ണ​ൻ.​അ​ങ്ങ​യു​ടെ​ ​ഒ​രാ​രാ​ധ​ക​ൻ.​ പാ​ട്ടു​കു​ളം​ ​ക്ഷേ​ത്ര​ ​മൈ​താ​നി​യി​ൽ​ ​അ​ങ്ങ​യു​ടെ​ ​ ക​ഥാ​പ്ര​സം​ഗ​ത്തി​ന് ​മ ു​ന്നോ​ടി​യാ​യി​ ​ ഒ​രു​ ​കൊ​ച്ചു​ ​ക​ഥ​ ​പ​റ​യാ​ൻ​ ​എ​ന്നെ​യും​ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.​ മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​ന്റെ​ ​ശ്രീ​ബു​ദ്ധ​ച​രി​ത​മാ​ണ് ​ക​ഥ.​ എ​ന്റെ​ ​ക​ഥ​ ​കേ​ൾ​ക്കാ​ൻ​ ​അ​ങ്ങ് ​ നേ​ര​ത്തേ​ ​വ​ര​ണം.​ ​എ​ന്നെ​ ​അ​നു​ഗ​ഹി​ക്ക​ണം​".​ ​ആ​ ​അ​പേ​ക്ഷ​ ​ആ​ ​വി​ശ്രു​ത​ ​ക​ലാ​കാ​ര​ൻ​ ​ കൈ​ക്കൊ​ണ്ടു.​ ​അ​ന്ന് ​പ​റ​ഞ്ഞി​രു​ന്ന​തി​ലും​ ​നേ​ര​ത്തേ​ ​എ​ത്തി.​ ​ര​മ​ണ​ന്റെ​ ​ക​ഥ​ ​ക്ഷ​മ​യോ​ടെ​ ​കേ​ട്ടി​രു​ന്നു.​ ​അ​വ​നെ​ ​അ​നു​ഗ്ര​ഹി​ച്ചു. ആ​ ​വി​ല​പ്പെ​ട്ട​ ​അ​നു​ഗ്ര​ഹ​ത്തി​ൽ​ ​നി​ന്ന് ​ഉ​ർ​ജ്ജം​ ​കൊ​ണ്ട് ​ക​ഥാ​പ്ര​സം​ഗ​ ​ക​ല​യി​ൽ​ ​ആ​ല​പ്പി​ ​ര​മ​ണ​ൻ​ ​തു​ട​ങ്ങി​യ​ ​അ​നു​സ്യൂ​ത​ ​പ്ര​യാ​ണം​ ​ഇ​ന്ന് ​ക​ന​ക​ജൂ​ബി​ലി​യു​ടെ​ ​നി​റ​വി​ലാ​ണ്.​ഇ​ന്ത്യ​യ്ക്ക​ക​ത്തും​ ​പു​റ​ത്തു​മാ​യി​ ​ക​ഴി​ഞ്ഞ​ ​അ​ര​ ​നൂ​റ്റാ​ണ്ടി​നി​ടെ​ ​അ​യ്യാ​യി​ര​ത്തി​ലേ​റെ​ ​ക​ഥാ​പ്ര​സം​ഗ​ ​വേ​ദി​ക​ൾ.​ ​ക​ഥ​ക​ൾ​ ​ഏ​റെ​യും​ ​ഗൂ​രു​ദേ​വ​ ​സ​ന്ദേ​ശ​ങ്ങ​ളെ​യും​ ​കൃ​തി​ക​ളെ​യും​ ​ആ​ശാ​ൻ​ ​ക​വി​ത​ക​ളെ​യും​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ 20​ ​വ​ർ​ഷ​ത്തി​നി​ടെ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം​ ​കു​ടും​ബ​ ​സ​ദ​സ്സു​ക​ളി​ലും​ ​ആ​യി​ര​ത്തി​ലേ​റെ ​ ​പൊ​തു​വേ​ദി​ക​ളി​ലും​ ​ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ.​ ​ര​മ​ണ​ൻ​ ​ആ​ല​പ്പി​ ​ര​മ​ണ​നാ​യ​തും​ ​യാ​ദൃ​ശ്ചി​കം.​ ​തൊ​ടു​പു​ഴ​ ​മ​ണ​ക്കാ​ട് ​ഹൈ​സ്കൂ​ളി​ൽ​ ​ക​ഥാ​പ്ര​സം​ഗം​ ​അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ​ ​സ്കൂ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ന​ൽ​കി​യ​ ​നോ​ട്ടീ​സി​ൽ​ ​കാ​ഥി​ക​ന്റെ​ ​പേ​ര് ​ആ​ല​പ്പി​ ​ര​മ​ണ​ൻ.​ ​അ​തോ​ടെ​ ​ആ​ ​പേ​ര് ​ര​മ​ണ​ന് ​സ്വ​ന്തം.

കു​ട്ടി​ക്കാ​ല​ത്ത് ​കു​ടും​ബം​ ​പോ​റ്റാ​ൻ​ ​പ​ഠ​നം​ ​ഉ​പേ​ക്ഷി​ച്ച് ​അ​ച്ഛ​നൊ​പ്പം​ ​ക​യ​ർ​ ​ഫാ​ക്ട​റി​യി​ലെ​ത്തി​യ​ ​ര​മ​ണ​നെ​ ​ അ​ച്ഛ​ൻ​ ​പ​ദ്മ​നാ​ഭ​ൻ​ ​ത​ന്നെ​യാ​ണ് ​ അ​തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​പ്പി​ച്ച​ത്.​ ​ആ​ശാ​ൻ​ ​ക​വി​ത​ക​ളു​ടെ​ ​ആ​രാ​ധ​ക​നാ​യി​രു​ന്ന​ ​പ​ദ്മ​നാ​ഭ​ൻ​ ​വീ​ട്ടിൽ​ ​ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മി​രു​ന്ന് ​ആ​ശാ​ന്റെ​ ​ ക​വി​താ​പു​സ്ത​ക​ങ്ങ​ൾ​ ​ വാ​യി​ക്കു​മാ​യി​രു​ന്നു.​ ​അ​തി​ൽ​ ​ആ​കൃ​ഷ്ട​നാ​യി​ ​ര​മ​ണ​നും​ ​പാ​ടി​ത്തു​ട​ങ്ങി.​ ​ഒ​രു​ ​നാ​ൾ​ ​പ​ദ്മ​നാ​ഭ​ൻ​ ​ര​മ​ണ​നെ​ ​അ​രി​കി​ൽ​ ​വി​ളി​ച്ച് ​പ​റ​ഞ്ഞു​ ​'​ ​മോ​നെ,​​​നീ​ ​ന​ന്നാ​യി​ ​പാ​ടും​ .​സം​സാ​രി​ക്കും.​ക​യ​ർ​ ​ഫാ​ക്ട​റി​യി​ൽ​ ​മു​ര​ടി​പ്പി​ച്ച് ​ ക​ള​യേ​ണ്ട​ത​ല്ല​ ​നി​ന്റെ​ ​ക​ഴി​വു​ക​ൾ."​എ​ങ്കി​ലും​ ​ഫാ​ക്ട​റി​ ​പ​ണി​ ​ഉ​ട​ൻ​ ​ഉ​പേ​ക്ഷി​ക്കാ​നാ​യി​ല്ല.​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​വീ​ട്ടി​ൽ​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​ആ​ശാ​ന്റെ​ ​ശ്രീ​ബു​ദ്ധ​ച​രി​തം​ ​ക​ഥാ​പ്ര​സം​ഗ​ ​ക​ലാ​ശി​ൽ​പ്പ​മാ​ക്കാ​ൻ​ ​ശ്ര​മം​ ​ തു​ട​ങ്ങി.​ ​ആ​ ​ശ്ര​മ​ത്തി​ന്റെ​ ​ആ​ദ്യ​ ​വി​ജ​യ​മാ​ണ് ​ആ​ല​പ്പു​ഴ​ ​പാ​ട്ടു​കു​ളം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കു​റി​ക്ക​പ്പെ​ട്ട​ത്.

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ദ​ർ​ശ​നം​ ​ഉ​ൾ​ക്കൊ​ണ്ട് ​സ​മൂ​ഹ​ത്തി​ലെ​ ​അ​നാ​ചാ​ര​ങ്ങ​ൾ​ക്കും​ ​ജാ​തീ​യ​ ​ ഉ​ച്ച​നീ​ച​ത്വ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ​ ​ പോ​രാ​ട്ട​മാ​യി​രു​ന്നു​ ​ആ​ശാ​ന്റെ​ ​പ​ല​ ​ക​വി​ത​ക​ളും.​ ​ഇ​തി​ൽ​ ​ദു​ര​വ​സ്ഥ,​ച​ണ്ഡാ​ല​ഭി​ക്ഷു​കി​ ​ തു​ട​ങ്ങി​യ​ ​കൃ​തി​ക​ൾ​ ​നൂ​റു​ക​ണ​ക്കി​ന് ​വേ​ദി​ക​ളി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ആ​ല​പ്പി​ ​ര​മ​ണ​ൻ​ ​ഇ​പ്പോ​ഴും​ ​ആ​ ​സ​പ​ര്യ​ ​തു​ട​രു​ന്നു.​ക​ഥ​ ​പ​റ​ച്ചി​ലാ​യും​ ​പ്ര​ഭാ​ഷ​ണ​മാ​യും​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ,​ ​ശ്രീ​രാ​മ​ദേ​വ​ൻ,​ ​ഭ​ഗ​ത് ​സിം​ഗ് ​ച​ങ്ങ​മ്പു​ഴ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പ്ര​മേ​യ​ങ്ങ​ൾ.​ മ​ഹാ​ക​വി ​ ​കു​മാ​ര​നാ​ശാ​ന്റെ​ ​കൃ​തി​ക​ൾ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വേ​ദി​ക​ളി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​തി​ന്റെ​ ​ക്രെ​ഡി​റ്റും​ ​ആ​ല​പ്പി​ ​ര​മ​ണ​ന് ​സ്വ​ന്തം.​ ​അ​തി​നു​ള്ള​ ​അം​ഗീ​കാ​രം​ ​വൈ​കി​യെ​ങ്കി​ലും​ ​കൈ​വ​രു​ന്നു.​ ​കു​മാ​ര​നാ​ശാ​ന്റെ​ 95​-ാ​മ​ത് ​ച​ര​മ​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പ​ല്ല​ന​യി​ൽ​ ​കു​മാ​ര​നാ​ശാ​ൻ​ ​സ്മാ​ര​ക​ ​സ​മി​തി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഈ​ ​അ​നു​ഗ്ര​ഹീ​ത​ ​ക​ലാ​കാ​ര​നെ​ ​സം​സ്കാ​രി​ക​ ​മ​ന്ത്രി​ ​എ.​കെ.​ബാ​ല​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​പ​ഹാ​രം​ ​ന​ൽ​കി​ ​ആ​ദ​രി​ക്കും.​ ​ഗു​രു​ദേ​വ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ആ​ശാ​ന്റെ​ ​കാ​വ്യ​ ​പ്ര​പ​ഞ്ച​ത്തി​ലൂ​ടെ​ ​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ​ത്തി​ക്കു​ക​ ​ജീ​വി​ത​വ്ര​ത​മാ​ക്കി​യ​ ​ആ​ല​പ്പി​ ​ര​മ​ണ​ന് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​വൈ​കു​ന്ന​തി​ലും​ ​തെ​ന്നി​ ​മാ​റു​ന്ന​തി​ലും​ ​പ​രി​ഭ​വ​മി​ല്ല.​'​എ​ല്ലാം​ ​ഗു​രു​ ​ക​ടാ​ക്ഷം.​ആ​ശാ​ന്റെ​യും" ​വി​ന​യാ​ന്വി​ത​നാ​യി​ ​അ​ദ്ദേ​ഹം​ ​ശി​ര​സ്സ് ​ന​മി​ക്കു​ന്നു.
(ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​:​ 9946108221)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE