നളനപീതാംബരം

എ​സ്.​ പ്രേം​ലാൽ | Sunday 02 December 2018 12:55 AM IST
varadhya

സർ​ഗ​തു​ല്യ​മാ​യ​ ​നി​ഷേ​ധ​രാ​ജ്യ​ത്ത് ​പ​ണ്ട് ​പ​രി​ശു​ദ്ധ​മാ​യ​ ​കീ​ർ​ത്തി​പ്പൊ​ലി​മ​യോ​ടു​കൂ​ടി​യ​ ​നീ​തി​മാ​നും​ ​സു​ന്ദ​ര​നും​ ​വി​ശ്വൈ​ക​വീ​ര​നും​ ​വീ​ര​സേ​നാ​പു​ത്ര​നു​മാ​യ​ ​ന​ള​നെ​ന്ന​ ​രാ​ജാ​വു​ണ്ടാ​യി​രു​ന്നു.​ ​ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​മേ​ള​മാ​യി​രു​ന്നു​ ​ന​ള​ന്റെ​ ​മ​ന​സ് ​നി​റ​യെ.​ ​ആ​ ​മേ​ളം​ ​ക​ണ്ട​റി​ഞ്ഞ​ത് ​ഉ​ണ്ണായി​വാ​ര്യ​രാ​യി​രു​ന്നെ​ങ്കി​ൽ​ ​ആ​ ​മ​ന​സ് ​അ​നു​ഭ​വി​ച്ച​റി​ഞ്ഞ​ത് ​മ​റ്റൊ​രു​ ​ന​ള​നാ​യി​രു​ന്നു.​ ​ജീ​വി​തം​ ​ന​ള​നാ​യി​ ​സ​മ​ർ​പ്പി​ച്ച​ ​ക​ഥ​ക​ളി​യാ​ചാ​ര്യ​ൻ​ ​തോ​ന്ന​യ്ക്ക​ൽ​ ​ പീ​താം​ബ​ര​ൻ ​ ​ഇ​ന്നും​ ​ആ​ ​ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​ പി​രി​മു​റു​ക്ക​ത്തി​ലാ​ണ്.​ ​അ​തി​ന്റെ​ ​ മേ​ള​പ്പെ​രു​ക്ക​ത്തി​ൽ​ ​ പീ​താം​ബ​ര​ന് ​ ഇ​ന്ന് 80​ ​വ​യ​സ് ​തി​ക​യു​ന്നു.​ ​പ​തി​നാ​ല് ​വ​യ​സി​ൽ​ ​തു​ട​ങ്ങി​യ​ ​ക​ഥ​ക​ളി​ ​സ​പ​ര്യ​ 80​ ​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​മ​ന​സി​ൽ​ ​കൂ​ടെ​ ​പാ​ർ​ക്കു​ന്ന​തും​ ​ന​ള​നാ​ണ്.​ ​പ​ക്ഷേ,​ ​ന​ള​നെ​ ​പീ​താം​ബ​ര​ധാ​രി​യാ​ക്കാ​ൻ​ ​ഇ​ന്ന് ​പീ​താം​ബ​ര​ന് ​ക​ഴി​യു​ന്നി​ല്ല.​ ​പ്രാ​യം​ ​കൊ​ട്ടി​യ​ ​മേ​ള​ത്തി​ൽ​ ​പീ​താം​ബ​ര​ന്റെ​ ​ച​ങ്ക് ​പി​ട​യ്ക്കു​ക​യാ​ണ്.​ ​അ​ങ്ങ​ക​ലെ​യു​ള്ള​ ​അ​മ്പ​ല​ത്തി​ൽ​ ​നി​ന്ന് ​ക​ഥ​ക​ളി​ ​പ​ദ​ങ്ങ​ൾ​ ​പ​റ​ന്നെ​ത്തു​മ്പോ​ൾ​ ​പീ​താം​ബ​ര​ന്റെ​ ​മ​ന​സ് ​ ആ​ ​മേ​ള​ത്തി​നൊ​പ്പം​ ​പെ​രു​കു​ക​യാ​ണ്.​ ​മു​ദ്ര​ക​ൾ​ ​മ​ന​സി​ൽ​ ​പ​ദ​മൂ​ന്നു​ന്നു.​ ​വീ​ണ്ടും​ ​ന​ള​നാ​യി​ ​ആ​ടാ​ൻ​ ​മോ​ഹം.​ ​ശ​രീ​രം​ ​അ​തി​ന് ​ നി​ന്നു​ കൊ​ടു​ക്കു​ന്നി​ല്ല.​ ​ ഇ​താ​ണ് ​ഈ​ ​ന​ള​ന്റെ​ ​ഇ​ന്ന​ത്തെ​ ​ പി​രി​മു​റു​ക്കം.​ ​ആ​ ​ജീ​വി​ത​ത്തി​ന് ​ആ​ദ​ര​വി​ന്റെ​ ​പ​ച്ച​ ​കു​ത്തി​ ​ചു​ട്ടി​യ​ണി​യാ​ൻ​ ​ഇ​ന്ന് ​കൊ​ല്ലം​ ​ജ​വ​ഹ​ർ​ ​ബാ​ല​ഭ​വ​നി​ൽ​ ​ക​ലാ​സ്‌​നേ​ഹി​ക​ൾ​ ​സ്‌​നേ​ഹാ​ർ​ച്ച​ന​ ​ന​ട​ത്തും. വെ​റു​മൊ​രു​ ​ പീ​താം​ബ​ര​നെ​ ​തോ​ന്ന​യ്ക്ക​ൽ​ ​പീ​താം​ബ​ര​നാ​ക്കി​ ​മാ​റ്റി​യ​ ​കൊ​ല്ലം​ ​ന​ഗ​രം​ ​ന​ൽ​കു​ന്ന​ ​സ്‌​നേ​ഹ​പ്പൂ​ക്ക​ൾ.

നാ​ണി​ക്കു​ട്ടി​ക്ക് ​ സാ​രി​യു​ടു​ത്തു

ക​ഥ​ക​ളി​ ​വ​രേ​ണ്യ​വ​ർ​ഗ​ത്തി​ന്റെ​ ​ച​മ​യ​ങ്ങ​ളാ​യി​രു​ന്ന​ ​ കാ​ല​ത്ത് ​അ​തി​ന്റെ​ ​പ​ടി​ക്കെ​ട്ടു​ക​ൾ​ ​ചാ​ടി​ക്ക​ട​ന്ന് ​ ദേ​ഹം​ ​ ച​വി​ട്ടി​മെ​രുക്കി​യെ​ടു​ത്ത് ​ആ​ട​യാ​ഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞ​ ​ ഒ​രു​ ​ബാ​ല​ന്റെ​ ​ അ​ടി​തെ​റ്റാ​ത്ത​ ​മ​ന​സാ​ണ് ​ക​ഥ​ക​ളി​യാ​ചാ​ര്യ​ൻ​ ​ എ​ന്ന​ ​പ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്.​ ​പി​താ​വി​ന്റെ​ ​എ​തി​ർ​പ്പി​നെ​ ​ഒ​ളി​ച്ചും​ ​പാ​ത്തും​ ​നേ​രി​ട്ടു​കൊ​ണ്ടാ​യി​രു​ന്നു​ ​ആ​ ​യാ​ത്ര.​ ​കു​ട​വൂ​ർ​ ​എ​ൽ.​പി.​എ​സി​ന്റെ​ ​വാ​ർ​ഷി​ക​ത്തി​ന് ​അ​വ​ത​രി​പ്പി​ച്ച​ ​നാ​ട​ക​ത്തി​ൽ​ ​പീ​താം​ബ​ര​ന് ​ഒ​രു​ ​വേ​ഷം​ ​കി​ട്ടി.​ ​നാ​ണി​ക്കു​ട്ടി​ ​എ​ന്ന​ ​സ്ത്രീ​വേ​ഷം.​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​സാ​രി​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​സം​ഘാ​ട​ക​ർ​ ​പ​റ​ഞ്ഞു.​ ​വീ​ട്ടി​ൽ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഓ​ടി​ച്ചു.​ ​നാ​ട​ക​ദി​വ​സം​ ​കൈ​യും​ ​വീ​ശി​ ​സ്‌​കൂ​ളി​ൽ​ ​ചെ​ന്നു.​ ​സാ​രി​ ​എ​വി​ടെ.​ ​ചോ​ദ്യ​ത്തി​ന് ​മു​ന്നി​ൽ​ ​ത​ല​കു​നി​ച്ചു​ ​നി​ന്നു.​ ​നാ​ട​ക​ ​സം​ഘാ​ട​ക​നാ​യ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​സ്വ​വ​സ​തി​യി​ൽ​ ​നി​ന്നും​ ​സാ​രി​യു​മാ​യി​ ​വ​ന്നു.​ ​അ​ങ്ങ​നെ​ ​നാ​ണി​ക്കു​ട്ടി​യാ​യി​ ​മാ​റി.​ ​ജീ​വി​ത​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​ചാ​യം​ ​തേ​ച്ച​തി​ന്റെ​ ​ഇ​ള​ക്ക​മാ​യി.​ ​നാ​ട​കം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​പ്ര​ശ​സ്ത​ ​നാ​ട​ക​കൃ​ത്ത് ​ജി.​ശ​ങ്ക​ര​പി​ള്ള​ ​സ്റ്റേ​ജി​ൽ​ ​വ​ച്ച് ​പു​സ്ത​കം​ ​ന​ൽ​കി​ ​അ​ഭി​ന​ന്ദി​ച്ചു.​ ​ആ​ ​അ​ഭി​ന​ന്ദ​നം​ ​ ക​ല​യി​ലേ​ക്കു​ള്ള​ ​വ​ര​വേ​ല്പാ​യി​രു​ന്നു​വെ​ന്ന് ​കാ​ലം​ ​പീ​താം​ബ​ര​ന്റെ​ ​മ​ന​സി​ൽ​ ​മെ​ല്ലേ​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​ച്ഛ​ൻ​ ​തോ​റ്റു,​ ​മ​ക​ൻ​ ​ജ​യി​ച്ചു

കാ​ലം​ ​ ക​ട​ന്നു​പോ​യി.​ ​ക​ഥ​ക​ളി​ ​തി​രി​ഞ്ഞു​ ന​ട​ക്കാ​തെ​ ​ പീ​താം​ബ​ര​നോ​ടൊ​പ്പം​ ​ നി​ന്നു.​ ​ക​ഥ​ക​ളി​മേ​ളം​ ​എ​വി​ടെ​ ​കേ​ട്ടാ​ലും​ ​ പീ​താം​ബ​ര​ൻ​ ​ അ​വി​ടെ ​ ​ഓ​ടി​യെ​ത്തും.​ ​ആ​ ​ഓ​ട്ട​ത്തി​നി​ട​യി​ൽ​ ​പ​ഠ​നം​ ​ തെ​ന്നി​വീ​ണു.​ ​ഇ​ഷ്ട​ങ്ങ​ൾ​ക്ക് ​ മു​ന്നി​ൽ​ ​അ​നി​ഷ്ട​ങ്ങ​ൾ​ക്ക് ​ സ്ഥാ​ന​മി​ല്ലെ​ന്ന് ​ ആ​ അ​ച്ഛ​ൻ​ ​ തി​രി​ച്ച​റി​ഞ്ഞു.​ ​നി​ന​ക്ക് ​ക​ഥ​ക​ളി​ ​ പ​ഠി​ക്കാ​മോ​ടാ​ ​എ​ന്നൊ​രു​ ​ചോ​ദ്യം.​ ​ ഓ​ ​എ​ന്നൊ​രു​ ​ഉ​ത്ത​രം.​ ​പീ​താം​ബ​ര​ന്റെ​ ​മ​ന​സി​ൽ​ ​ മ​ദ്ദ​ള​വും​ ​ ചേ​ങ്ങ​ില​യും​ ​ ചെ​ണ്ട​യും​ ​കൈ​മ​ണി​യും​ ​ഒ​രു​മി​ച്ച് ​ താ​ള​മി​ട്ടു.​ ​ആ​ഗ്ര​ഹ​ത്തി​ന് ​ചി​റ​ക് ​മു​ള​യ്ക്കാ​ൻ​ ​തു​ട​ങ്ങി.​ ​പി​ര​പ്പ​ൻ​കോ​ട് ​കു​ഞ്ഞ​ൻ​പി​ള്ള​യു​ടെ​ ​കീ​ഴി​ൽ​ ​അ​ഭ്യാ​സം.​ ​മൂ​ന്ന് ​മാ​സ​ത്തെ​ ​ഉ​ഴി​ച്ചി​ലി​ലും​ ​പി​ഴി​ച്ചി​ലും​ ​ ചി​വി​ട്ടി​ തി​രു​മ്മ​ലും.​ ​പീ​താം​ബ​ര​ന്റെ​ ​മേ​നി​ ​ക​ഥ​ക​ളി​യു​ടെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ ​ ​പ​ഠി​ക്കാ​ൻ ​ ​തു​ട​ങ്ങി.​ ​പി​ര​പ്പ​ൻ​കോ​ട് ​ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ ​ ​അ​ര​ങ്ങേ​റ്റം.​ ​അ​ന്യാ​രം​ഭം​ ​ തി​രു​വ​ന​ന്ത​പു​രം​ ​ചെ​ങ്ക​ള്ളൂ​ർ​ ​ക്ഷേ​ത്ര​ത്തി​ലും.​ ​ആ​ദ്യ​ ​ക​ളി​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​ര​ ​രൂ​പ​ ​പ്ര​തി​ഫ​ലം.​ ​പി​ന്നെ​ ​ക​ഥ​ക​ളി​യു​ടെ​ ​ഉ​ള്ള​റ​ക​ൾ​ ​ ക​ണ്ടെ​ത്താ​നു​ള്ള​ ​പ​ഠ​നം.​ ​വാ​മ​ന​പു​രം​ ​ശ്രീ​കൃ​ഷ്ണ​വി​ലാ​സം​ ​ക​ഥ​ക​ളി​ ​യോ​ഗ​ത്തി​ലും​ ​ഓ​യൂ​ർ​ ​കൊ​ച്ചു​ഗോ​വി​ന്ദ​പി​ള്ള​ ​ആ​ശാ​ന്റെ​യും​ ​ക​ലാ​മ​ണ്ഡ​ലം​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ആ​ശാ​ന്റെ​യും​ ​ കീ​ഴി​ൽ​ ​പ​ഠ​നം.​ ​കേ​ന്ദ്ര​ഫെ​ലോ​ഷി​പ്പോ​ടെ​ ​വീ​ണ്ടും​ ​ര​ണ്ടു​വ​ർ​ഷം​ ​അ​ഭ്യാ​സം.​ ​അ​ക​റ്റി​യ​വ​ർ​ ​ചി​രി​ച്ചു.​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ൾ​ ​ ജീ​വി​ക്കാ​ൻ​ ​ഗ​തി​യി​ല്ലാ​താ​യി.​ ​വ​യ​സ് 28.​ ​ജീ​വി​തം​ ​ചോ​ദ്യ​ചി​ഹ്ന​മാ​യി.​ ​ഈ​ഴ​വ​നാ​യ​തു​കൊ​ണ്ട് ​നാ​യ​രു​ടെ​ ​ ക്ഷേ​ത്ര​ങ്ങ​ളി​ൽ ​ ​ക​ഥ​ക​ളി​ക്ക് ​ വി​ളി​ക്കു​ന്നി​ല്ല.​ ​വേ​റൊ​രു​ ​തൊ​ഴി​ലു​മ​റി​യി​ല്ല.​ ​എ​ങ്കി​ലും​ ​വ​ച്ച​ ​ചു​വ​ട് ​മു​ന്നോ​ട്ട് ​വ​യ്ക്കാ​ൻ​ ​ത​ന്നെ​ ​ഉ​റ​പ്പി​ച്ചു.​ ​ആ​ ​ഉ​ൾ​ക്ക​രു​ത്ത് ​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ ​ക​ഥ​ക​ളി​ ​അ​ര​ങ്ങു​ക​ളെ​ ​ ത​ച്ചു​ട​ച്ചു.​ ​അ​തി​ന്റെ​ ​ മ​ഹി​മ​യാ​യി​ ​നി​ന്ന​ത് ​കൊ​ല്ല​ത്തെ​ ​വ്യ​വ​സാ​യ​ ​പ്ര​മു​ഖ​നും​ ​ ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​താ​വു​മാ​യ ​ ​കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​രാ​യി​രു​ന്നു.​ ​നാ​യ​രു​ടെ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​അ​ര​ങ്ങു​ക​ളി​ൽ​ ​തോ​ന്ന​യ്ക്ക​ൽ​ ​പീ​താം​ബ​ര​ൻ​ ​നി​റ​ഞ്ഞു.​ ​അ​ങ്ങ​നെ​ ​മാ​റ്റി​ ​നി​റു​ത്തി​യ​വ​ർ​ ​വാ​രി​പ്പു​ണ​ർ​ന്ന​പ്പോ​ഴും​ ​സ്വ​ന്തം​ ​സു​മു​ദാ​യ​ക്കാ​ർ​ ​ന​ല്ലൊരു​ ​വാ​ക്കു​പോ​ലും​ ​മൊ​ഴി​ഞ്ഞി​ല്ലെ​ന്ന് ​തി​ള​യ്ക്കു​ന്ന​ ​ വേ​ദ​ന​യി​ൽ​ ​ പീ​താം​ബ​ര​ൻ​ ​ നെ​ടു​വീ​ർ​പ്പി​ട്ടു.​ ​എ​തി​ർ​പ്പു​ക​ളെ​ ​ ആ​ടി​ ​കെ​ടു​ത്തി​ ​ ജ​വ​ഹ​ർ​ബാ​ല​ഭ​വ​നി​ൽ​ ​ക​ഥ​ക​ളി​ ​പ​ഠി​പ്പി​ക്കു​ന്ന​ ​ജോ​ലി​ ​കി​ട്ടി​യ​ത് ​ ആ​ശ്വാ​സ​മാ​യി.​ ​പ​ക്ഷേ,​ ​അ​ത് ​ അ​ധി​ക​നാ​ൾ​ ​നീ​ണ്ടു​നി​ന്നി​ല്ല.​ ​ശ​ത്രു​ക്ക​ൾ​ ​ ക​ഥ​യു​ണ്ടാ​ക്കി​ ​ ക​ഥ​യാ​ടി​യ​പ്പോ​ൾ​ ​ജോ​ലി​ ​ തെ​റി​ച്ചു.​ ​ വി​ഷ​മി​ക്കേ​ണ്ട​ ​ഒ​രു​ ​ക​ഥ​ക​ളി​ ​ട്രൂ​പ്പ് ​ തു​ട​ങ്ങാ​മെ​ന്ന് ​ ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​രു​ടെ​ ​ഉ​റ​പ്പ്.​ ​അ​ങ്ങ​നെ​ ​ക​ഥ​ക​ളി​ ​ആ​സ്വാ​ദ​ക​രു​ടെ​ ​ യോ​ഗം​ ​വി​ളി​ച്ചു.​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​ക​ഥ​ക​ളി​ ​ക്ല​ബ് ​ആ​ൻ​ഡ് ​ട്രൂ​പ്പ് ​ രൂ​പം​ ​കൊ​ണ്ടു.​ ​അ​തൊ​രു​ ​മാ​തൃ​കാ​ ​ക്ല​ബാ​യി​ ​മാ​റി​യ​പ്പോ​ൾ​ ​തോ​ന്ന​യ്ക്ക​ൽ​ ​പീ​താം​ബ​ര​ൻ​ ​എ​ന്ന​ ​ക​ഥ​ക​ളി​ ​ന​ട​ന്റെ​ ​വ​ള​ർ​ച്ച​കൂ​ടി​യാ​യി.​ ​പ​ക്ഷേ,​ ​പ​ല​ർ​ക്കും​ ​അ​ത് ​സു​ഖി​ച്ചി​ല്ല.​ ​വ​ലി​ച്ച് ​ താ​ഴെ​യി​ടാ​ൻ​ ​അ​ര​യും​ ​ത​ല​യും​ ​ മു​റു​ക്കി​ ​അ​വ​ർ​ ​നി​ന്ന​പ്പോ​ൾ​ ​ദീ​പ​സ്തം​ഭം​ ​പോ​ലെ​ ​ പീ​താം​ബ​ര​ന് ​മു​ന്നി​ൽ​ ​നി​ല​യു​റ​പ്പി​ച്ച​ത് ​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​രാ​യി​രു​ന്നു.​ ​പീ​താം​ബ​ര​ൻ​ ​ക്ല​ബി​ന്റെ​ ​സെ​ക്ര​ട്ട​റി​യും​ ​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​ർ​ ​പ്ര​സി​ഡ​ന്റു​മാ​യി.​ ​എ​തി​ർ​പ്പു​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​ക​ഥ​ക​ളി​യു​ടെ​ ​അ​വ​സാ​ന​ ​വാ​ക്കാ​യി ​ ​പീ​താം​ബ​ര​നെ​ ​മാ​റ്റി​യ​ത് ​പ്ര​സി​ഡ​ന്റി​ന്റെ​ ​പെ​രു​മ​യും​ ​ക​ല​യോ​ടു​ള്ള​ ​ആ​ത്മാ​ർ​ത്ഥ​ത​യു​മാ​യി​രു​ന്നു.​ ​പീ​താം​ബ​ര​നെ​ ​ മാ​റ്റി​ ​നി​റു​ത്താ​നാ​വാ​ത്ത​രീ​തി​യി​ൽ​ ​ക​ഥ​ക​ളി​ ​മാ​റി.​ ​എ​തി​ർ​ത്ത​വ​ർ​ ​ത​ന്നെ​ ​ ചി​രി​ച്ചു​ ​തു​ട​ങ്ങി.​ ​ക​ല​യ്ക്ക് ​ മു​ന്നി​ൽ​ ​എ​തി​ർ​പ്പു​ക​ൾ​ക്ക് ​ സ്ഥാ​ന​മി​ല്ലെ​ന്ന് ​ പീ​താം​ബ​ര​ൻ​ ​ ആ​ടി​ ​കാ​ണി​ച്ചു​കൊ​ടു​ത്തു.

കു​ന്തി​യെ അ​റി​ഞ്ഞു​ ​താ​ട​ക​യെയും
ക​ഥ​ക​ളി​ ​ ആ​ചാ​ര്യ​ൻ​മാ​രു​ടെ​ ​ നി​ര​യി​ൽ​ ​ക​സേ​ര​ ​വ​ലി​ച്ചി​ട്ട് ​ പീ​താം​ബ​ര​ൻ​ ​ ഇ​രു​ന്ന​പ്പോ​ൾ​ ​ബ​ഹു​മ​തി​ക​ൾ​ ​ഒ​ന്നൊ​ന്നാ​യി​ ​തേ​ടി​യെ​ത്തി​ക്കൊ​ണ്ടി​രു​ന്നു.​ ​കെ​ട്ടാ​ത്ത​ ​വേ​ഷ​ങ്ങ​ളി​ല്ല,​ ​ആ​ടാ​ത്ത​ ​ക​ഥ​ക​ളി​ല്ല.​ ​പ​ച്ച​വേ​ഷ​ത്തി​ൽ​ ​ന​ള​നും​ ​ക​ച​നും​ ​രു​ഗ്മാം​ഗ​ദ​നും.​ ​ക​ത്തി​യി​ൽ​ ​ദു​ര്യോ​ധ​ന​നും​ ​ കീ​ച​ക​നും​ ​ കാ​ട്ടാ​ള​നും​ ​മ​ല​യ​നും.​ ​മി​നു​ക്ക് ​വേ​ഷ​ത്തി​ൽ​ ​ശു​ക്ര​നും​ ​സു​ദേ​വ​നും.​സ്ത്രീ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​കു​ന്തി​യും​ ​താ​ട​ക​യും​ ​വാ​സ​വ​ദത്ത​യും.​ ​പ​ക്ഷേ,​ ​ന​ള​നാ​കു​മ്പോ​ഴു​ള്ള​ ​അ​നു​ഭൂ​തി​ ​മ​റ്റൊ​രു​ ​ വേ​ഷ​ത്തി​ലും​ ​ കി​ട്ടു​ന്നി​ല്ലെ​ന്ന് ​ പീ​താം​ബ​ര​ൻ​ ​ മ​ന​സ​റി​ഞ്ഞു​ ​പ​റ​യു​ന്നു.​ ​അ​തി​ന്റെ​ ​ പ​കി​ട്ട് ​ ഇ​റ്റ​ലി,​ ​ഫ്രാ​ൻ​സ്,​ ജ​ർ​മ്മ​നി​ ​അ​ട​ക്ക​മു​ള്ള​ ​ രാ​ജ്യ​ങ്ങ​ൾ​ ​ വ​രെ​ ​ക​ണ്ട​റി​ഞ്ഞു.​ ​ ക​ഥ​ക​ളി​ ​ ക​ലാ​കാ​ര​ൻ​മാ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ആ​ൾ​ ​കേ​ര​ള​ ​ക​ഥ​ക​ളി​ ​ആ​ർ​ട്ടി​സ്റ്റ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​രൂ​പീ​ക​രി​ച്ച് ​അ​തി​ന്റെ​ ​ സെ​ക്ര​ട്ട​റി​യാ​യി.​ ​ക​ഥ​ക​ളി​ ​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ​ഒ​രു​ ​ല​ക്ഷ​ത്തി​ന്റെ​ ​അ​വാ​ർ​ഡ് ​നേ​ടി​യെ​ടു​ത്ത​തി​ന് ​പി​ന്നി​ൽ​ ​പീ​താം​ബ​ര​ന്റെ​ ​പ​ങ്ക് ​മു​ന്നി​ലാ​ണ്.​ ​ക​ഥ​ക​ളി​യു​ടെ​ ​കേ​ളി​ക്കാ​യി​ ​മോ​ഹി​ച്ച് ​അ​തി​ന്റെ​ ​കി​രീ​ട​മാ​യി​ ​മാ​റി​യ​ ​തോ​ന്ന​യ്ക്ക​ലി​ന്റെ​ ​ജീ​വി​തം​ ​പ​റ​യാ​ൻ​ ​ഇ​ന്ന് ​അ​ര​യ​ന്ന​മി​ല്ല,​ ​ദ​മ​യ​ന്തി​യാ​യി​ ​നി​ന്ന​ ​ഭാ​ര്യ​യും.

ഭാ​ര്യ​:​ ​പ​രേ​ത​യാ​യ​ ​സു​വ​ർ​ണ്ണ.​ ​മ​ക്ക​ൾ​:​ ​ശ​ർ​മ്മി​ള​ ​പി.​എ​സ്,​ ശ്യാം.​പി.​എ​സ്,​ ​ക​ലാ​മ​ണ്ഡ​ലം​ ​സീ​മ.​പി.​എ​സ്.​ ​

(തോന്നയ്ക്കൽ പീതാംബരന്റെ നമ്പർ​ : 9446126383)​

പു​സ ്ത​ക​ങ്ങൾ

  • ​ക​ഥ​ക​ളി​ ​പ​ഠ​നം
  • സാ​മ്യ​മ​ക​ന്നോ​രു​ദ്യാ​നം
  • ന​ള​ച​രി​ത​ ​ദ​ർ​ശ​നം
  • കോ​ട്ട​യം​ ​ക​ഥ​ക​ളി​യി​ലൂ​ടെ
  • ശൃം​ഗാ​ര​ ​പ​ദാ​വ​ലി ആ​ട്ട​ക്ക​ഥ​ ​ക​വി​ത്ര​യം

ചി​ട്ട​പ്പെ​ടു​ത്തി​യ​ ​ക​ഥ​കൾ

  • ഗു​രു​ദേ​വ​ ​ച​രി​തം
  • ഭ​ക്തി​ദീ​പിക

അ​വാ​ർ​ഡു​കൾ

  • ഇ​ന്ത്യ​ൻ​ ​പ്ര​സി​ഡ​ന്റി​ൽ​ ​നി​ന്നും​ ​ കേ​ന്ദ്ര​ ​സം​ഗീ​ത​ ​അ​ക്കാ​ഡ​മി
  • കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി
  • ​ക​ലാ​മ​ണ്ഡ​ലം​ ​കൃ​ഷ്ണ​ൻ​നാ​യ​ർ​ ​ അ​വാ​ർ​ഡ്
  • തി​രു​വ​ന​ന്ത​പു​രം​ ​നൂ​പു​ര​യു​ടെ​ ​അ​വാ​ർ​ഡ്
  • ആ​ല​പ്പു​ഴ​ ​ക​ഥ​ക​ളി​ ​ക്ല​ബ് ​അ​വാ​ർ​ഡ്
  • കൊ​ട്ടാ​ര​ക്ക​ര​ ​ത​മ്പു​രാ​ൻ​ ​അ​വാ​ർ​ഡ്
  • തോ​ന്ന​യ്ക്ക​ൽ​ ​പൗ​രാ​വ​ലി​ ​അ​വാ​ർ​ഡ്
  • കു​മാ​ര​നാ​ശാ​ൻ​ ​ദേ​ശീ​യ​ ​സാം​സ്‌​കാ​രി​ക​ ​ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ​അ​വാ​ർ​ഡ്
  • സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പു​ര​സ്‌​കാ​രം
  • എം.​കെ.​കെ.​നാ​യ​ർ​ ​സ്മാ​ര​ക​ അ​വാ​ർ​ഡ്
  • ​കോ​ട്ട​യം​ ​ക​ളി​യ​ര​ങ്ങ് ​അ​വാ​ർ​ഡ്
  • ​കൊ​ല്ലം​ ​പൗ​രാ​വ​ലി​ ​അ​വാ​ർ​ഡ്
  • ചെ​ന്നൈ​ ​ശ്രീ​കൃ​ഷ്ണ​ ​ഗാ​ന​സ​ഭ​ ​ അ​വാ​ർ​ഡ്
  • ​കൊ​ച്ചി​ ​ക​ലാ​ദ​ർ​പ്പ​ണ​ ​അ​വാ​ർ​ഡ്

വ​ഹി​ച്ച​ ​സ്ഥാ​ന​ങ്ങൾ

  • പി.​എ​സ്.​സി​ ​ഇ​ന്റ​ർ​വ്യൂ​ ​സ​മി​തി​ ​ അം​ഗം
  • ​കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ലം​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം
  • ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​ആ​ചാ​ര്യ​ ​പു​ര​സ്‌​കാ​ര​ ​നി​ർ​ണ​യ​ ​ക​മ്മി​റ്റി​ ​അം​ഗം
  • ​ക​ഥ​ക​ളി​ ​ ആ​ർ​ട്ടി​സ്റ്റ് ​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​സ്ഥാ​പ​ക​ ​സെ​ക്ര​ട്ട​റി
  • കൊ​ല്ലം​ ​ക​ഥ​ക​ളി​ ​ക്ല​ബ് ​സ്ഥാ​പ​ക​ ​സെ​ക്ര​ട്ട​റി
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE