ദേവസംഗീതം നീയല്ലേ...

ശരണ്യ ഭുവനേന്ദ്രൻ | Monday 15 October 2018 6:25 AM IST
balabaskar

ബാ​ല​ഭാ​സ്‌​ക​ർ​ ​യാ​ത്ര​യാ​യി.​ ​ഓ​ർ​മ്മ​ക​ളി​ൽ​ ​ഒ​രാ​യി​രം​ ​ഈ​ണ​ങ്ങ​ൾ​ ​അ​വ​ശേ​ഷി​പ്പി​ച്ചു​ ​കൊ​ണ്ട്,​ ​ഒ​ന്നും​ ​പ​റ​യാ​തെ,​ ​ഒ​ന്നും​ ​അ​റി​യാ​തെ.​ ​യാ​ത്രാ​മൊ​ഴി​ക്കു​ ​പോ​ലും​ ​കാ​ത്തു​നി​ൽ​ക്കാ​തെ.​ ​പ്രാ​ണ​ന്റെ​ ​പ്രാ​ണ​നാ​യ​ ​കു​ഞ്ഞു​മോ​ൾ​ ​പി​രി​ഞ്ഞു​പോ​യ​ത​റി​യാ​തെ,​ ​പി​രി​യാ​നാ​കാ​തെ​ ​വി​ധം​ ​ഹൃ​ദ​യ​ത്തി​ന്റെ​ ​സം​ഗീ​ത​മാ​യി​ ​കൂ​ടെ​ ​കൂ​ട്ടി​യ​ ​ല​ക്ഷ്‌​മി​ ​ഇ​തൊ​ന്നു​മ​റി​യാ​തെ​ ​ആ​ശു​പ​ത്രി​യി​ലു​ണ്ടെ​ന്ന​ ​സ​ത്യം​ ​അ​റി​യാ​തെ. ആ​രും​ ​ഇ​തു​വ​രെ​ ​വി​ശ്വ​സി​ച്ചി​ട്ടി​ല്ല,​ ​ഒ​ന്നും.​ ​ബാ​ല​ഭാ​സ്‌​ക​ർ​ ​ക​യ്യി​ലൊ​രു​ ​വ​യ​ലി​നു​മാ​യി​ ​ഏ​തു​ ​നി​മി​ഷ​വും​ ​വേ​ദി​യി​ലെ​ത്താ​മെ​ന്നും​ ​ല​ജ്ജ​യി​ൽ​ ​കു​തി​ർ​ന്ന​ ​പു​ഞ്ചി​രി​യോ​ടെ​ ​ഈ​ണം​ ​പ​ക​രു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ബാ​ലു​വി​നെ​ ​അ​റി​യു​ന്ന​വ​രെ​ല്ലാം ഓരോ നിമിഷവും. ​അ​ത​ല്ലാ​തെ​ ​ഒ​രു​ ​തോ​ന്ന​ലി​നും​ ​പ്ര​സ​ക്‌​തി​യി​ല്ല.​ ​ആ​ ​സ്വ​പ്‌​നം​ ​മാ​ത്ര​മാ​ണ് ​ഇ​നി​ ​കൂ​ട്ടി​നു​ള്ള​ത്.​ ​അ​ല്ലാ​തെ​ ​ഇ​നി​ ​ജീ​വി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.

സം​ഗീ​തം​ ​പോ​ലെ​ ​ത​ന്നെ​ ​ബാ​ല​ഭാ​സ്‌​ക​റി​ന് ​ജീ​വ​നും​ ​ജീ​വ​ശ്വാ​സ​വു​മാ​യി​രു​ന്നു​ ​ഭാ​ര്യ​ ​ല​ക്ഷ്മി.​ ​ഭാ​ര്യ​ ​എ​ന്ന​തി​ല​പ്പു​റം​ ​ത​ന്റെ​ ​എ​ല്ലാ​ ​കു​റ​വു​ക​ളും​ ​താ​ൻ​ ​പ​റ​യാ​തെ​ ​ത​ന്നെ​ ​അ​റി​യാ​ൻ​ ​ക​ഴി​യു​ന്ന​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​ണ് ​പ്രി​യ​ ​പാ​തി​യെ​ന്ന് ​ബാ​ലു​ ​അ​ഭി​മു​ഖ​ങ്ങ​ളി​ലെ​ല്ലാം​ ​പ​റ​യു​മാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​നീ​ണ്ട പ​തി​നെ​ട്ട് ​വ​ർ​ഷ​ത്തെ​ ​ജീ​വി​ത​ ​വ​ഴി​ത്താ​ര​യി​ൽ​ ​എ​വി​ടെ​ ​പോ​യാ​ലും​ ​തി​രി​കെ​ ​ല​ക്ഷ്‌​മി​യു​ടെ​ ​അ​ടു​ത്തേ​ക്ക് ​എ​ത്തു​ന്ന​തി​ലും​ ​സ​ന്തോ​ഷം​ ​ബാ​ലു​വി​ന് ​ഒ​രി​ട​ത്തും​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ബാ​ലു​ ​ല​ക്ഷ്‌​മി​യെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​വെ​ജി​റ്റേ​റി​യ​നാ​ണ് ​ബാ​ല​ഭാ​സ്‌​ക​ർ.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​വെ​ജി​റ്റേ​റി​യ​ൻ​ ​ആ​ഹാ​രം​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രോ​ടും​ ​ത​നി​ക്ക് ​വ​ല്ലാ​ത്ത​ ​ഒ​രു​ ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​ബാ​ല​ഭാ​സ്‌​ക​ർ​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.​ ​കോ​ളേ​ജി​ൽ​ ​സം​സ്‌​കൃ​തം​ ​എം.​എ​യ്‌​ക്ക് ​ചേ​ർ​ന്ന് ​ര​ണ്ടാ​‌​ഴ്ച​യ്‌​ക്കു​ശേ​ഷം​ ​ബാ​ലു​വി​ന്റെ​ ​ ഒ​രു​ ​സു​ഹൃ​ത്താ​ണ്"​ഇ​താ​ ​നി​ന്നെ​ ​പോ​ലൊ​രു​ ​വെ​ജി​റ്റേ​റി​യ​ൻ,​ ​എം.​എ​ ​ഹി​ന്ദി​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ ​ല​ക്ഷ്‌​മി​ ​"​ ​എ​ന്ന് ​പ​റ​ഞ്ഞ് ​തി​ക​ച്ചും​ ​അ​വി​ചാ​രി​ത​മാ​യി​ ​ബാ​ലു​വി​നെ​ ​ല​ക്ഷ്‌​മി​ക്ക് ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​ ​ഇ​രു​വ​രും​ ​സു​ഹൃ​ത്തു​ക്ക​ളാ​യി.​ ​മൂ​ന്നാം​ ​ദി​വ​സം​ ​ത​ന്റെ​ ​ഇ​ഷ്ടം​ ​ബാ​ല​ഭാ​സ്‌​ക​ർ​ ​ല​ക്ഷ്‌​മി​യെ​ ​അ​റി​യി​ച്ചു.​ ​ഒ​രു​ ​ദി​വ​സം​ ​ഉ​ച്ച​യ്‌​ക്ക് ​ല​ക്ഷ്‌​മി​യോ​ട് ​നേ​രി​ട്ട് ​പോ​യി​ ​"​ ​എ​നി​ക്ക് ​നി​ന്നെ​ ​ഇ​ഷ്ട​മാ​ണ് ​"​ ​എ​ന്ന് ​ഉ​റ​ച്ച​ ​ശ​ബ്ദ​ത്തി​ൽ​ ​പ​റ​യു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സൗ​ഹൃ​ദ​ത്തി​ന് ​അ​പ്പു​റം​ ​പ്ര​ണ​യ​മെ​ന്ന​തി​ലേ​ക്ക് ​ബ​ന്ധം​ ​കൊ​ണ്ട് ​പോ​കാ​ൻ​ ​ല​ക്ഷ്‌​മി​ ​ത​യാ​റാ​യി​രു​ന്നി​ല്ല.​ ​പി​ൻ​മാ​റാ​ൻ​ ​ബാ​ല​ഭാ​സ്‌​ക​റി​നും​ ​മ​ന​സു​ണ്ടാ​യി​ല്ല.​ ​ഒ​ന്ന​ര​ ​വ​ർ​ഷം​ ​പു​റ​കേ​ ​ന​ട​ന്ന് ​അ​വ​സാ​നം​ ​ല​ക്ഷ്‌​മി​യെ​ ​കൊ​ണ്ട് ​ത​ന്നെ​ ​ഇ​ഷ്ട​മാ​ണെ​ന്ന് ​പ​റ​യി​പ്പി​ച്ചു​ ​ബാ​ലു.​ ​ഇ​തി​നി​ടെ​ ​ല​ക്ഷ്‌​മി​യു​ടെ​ ​വീ​ട്ടി​ൽ​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​ത​കൃ​തി​യാ​യി​ ​ന​ട​ക്കു​ക​യും​ ​ഒ​രു​ ​ബ​ന്ധം​ ​ഏ​ക​ദേ​ശം​ ​ഉ​റ​പ്പി​ക്കു​ക​യും​ ​ചെ​യ്‌​ത​തോ​ടെ​ ​ഇ​പ്പോ​ൾ​ ​ല​ക്ഷ്‌​മി​യെ​ ​കൂ​ടെ​ ​കൂ​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​പി​ന്നെ​ ​ഒ​രി​ക്ക​ലും​ ​അ​തി​ന് ​സാ​ധി​ക്കി​ല്ലെ​ന്ന് ​ബാ​ല​ഭാ​സ്‌​ക​റി​ന് ​തോ​ന്നി.​ത​ന്റെ​ ​ഒ​രു​ ​അ​ദ്ധ്യാ​പ​ക​നേ​യും​ ​കൂ​ട്ടി​ ​ല​ക്ഷ്‌​മി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​സം​സാ​രി​ച്ചു.​ ​സം​ഗീ​ത​വും​ ​സി​നി​മ​യു​മാ​യി​ ​ന​ട​ക്കു​ന്നൊ​രാ​ൾ​ക്ക് ​ ത​ന്റെ​ ​മ​ക​ളെ​ ​ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ​മാ​താ​പി​താ​ക്ക​ൾ​ ​ഒ​രേ​ ​വാ​ക്കി​ൽ​ ​പ​റ​ഞ്ഞു.​ ​ശ്ര​മം​ ​പ​രാ​ജ​പ്പെ​ട്ട​തോ​ടെ​ ​അ​ന്ന് ​ത​ന്നെ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ക്ലാ​സ് ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​ ​ല​ക്ഷ്‌​മി​യു​മാ​യി​ ​ബാ​ല​ഭാ​സ്‌​ക​ർ​ ​മു​ങ്ങി.​ ​പി​റ്റേ​ന്ന് ​‌​അ​താ​യ​ത് 2000​ ​ഡി​സം​ബ​ർ24​ന് ​ഇ​രു​വ​രും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​റെ​ഡ് ​ക്രോ​സി​ന്റെ​ ​ഓ​ഫീ​സി​ൽ​ ​വ​ച്ച് ​ഹി​ന്ദു​ ​മാ​രേ​ജ് ​ആ​ക്റ്റ് ​പ്ര​കാ​രം​ ​വി​വാ​ഹി​ത​രാ​യി.​ ​എ​ല്ലാ​ത്തി​നും​ ​ചു​ക്കാ​ൻ​ ​പി​ടി​ക്കാ​ൻ​ ​അ​ദ്ധ്യാ​പ​ക​നും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ന്ന് ​വൈ​കി​ട്ട് ​ബാ​ല​ഭാ​സ്‌​ക​റി​ന്റെ​ ​എ​റ​ണാ​കു​ള​ത്തെ​ ​ചെ​റി​യ​ച്ഛ​ന്റെ​ ​വീ​ട്ടി​ലേ​ക്ക് ​പോ​യി.​ ​പ​ത്തു ദി​വ​സ​ത്തി​നു​ശേ​ഷം​ ​തി​രി​കെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​ത​ന്നെ​ ​പ്ലാ​മൂ​ട്ടി​ലെ​ ​വീ​ട്ടി​ൽ​ ​അ​ഞ്ചു​മാ​സം​ ​വാ​ട​ക​യ്‌​ക്ക് ​താ​മ​സി​ച്ചു.​ ​പി​ന്നെ​ ​പൂ​ജ​പ്പു​ര​യി​ലേ​ക്ക് ​താ​മ​സം​ ​മാ​റ്റി.​ ​ഇ​രു​വ​രു​ടേ​യും​ ​സ്വ​പ്ന​തു​ല്യ​മാ​യ​ ​ജീ​വി​തം​ ​ആ​രം​ഭി​ക്കു​ന്ന​ത് ​അ​വി​ടെ​ ​നി​ന്നാ​ണ്.​ ​പ​ണ​മോ​ ​വ​രു​മാ​ന​മോ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ​ ​യാ​തൊ​ന്നും​ ​ത​ന്നെ​യി​ല്ലെ​ങ്കി​ലും​ ​സം​ഗീ​ത​ത്തി​ലൂ​ടെ​ ​സ​മ്പാ​ദി​ച്ച് ​ല​ക്ഷ്‌​മി​യെ​ ​പൊ​ന്നു​പോ​ലെ​ ​നോ​ക്കു​മെ​ന്നത് ബാ​ല​ഭാ​സ്‌​ക​റി​ന്റെ​ ​വാ​ശി​യാ​യി​രു​ന്നു.​ ​ത​ന്റെ​ ​മ​ര​ണം​ ​വ​രെ​ ​ല​ക്ഷ്‌​മി​ക്ക് ​ന​ൽ​കി​യ​ ​ആ​ ​വാ​ക്ക് ​ബാ​ല​ഭാ​സ്‌​ക​ർ​ ​പാ​ലി​ച്ചു.​ ​ആ​ദ്യ​ ​പ​തി​നാ​റു​ ​വ​‍​ർ​ഷം​ ​സ​ന്തോ​ഷ​ത്തി​ന് ​മാ​റ്റു​ ​കൂ​ട്ടാ​ൻ​ ​ഒ​രു​ ​ക​ൺ​മ​ണി​യെ​ ​ത​ന്നി​ല്ല​ ​ദൈ​വ​മെ​ന്ന​ ​പ​രി​ഭ​വം​ ​മാ​ത്ര​മേ​ ​ഇ​രു​വ​ർ​ക്കും​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും​ ​അ​തും​ ​അ​വ​സാ​നം​ ​ദൈ​വം​ ​സാ​ധി​ച്ചു​ ​ന​ൽ​കി.​ ​പൊ​ന്നു​പോ​ലൊ​രു​ ​മ​ക​ളെ​യും​ ​മ​ടി​യി​ലി​രു​ത്തി​ ​ബാ​ലു​ ​യാ​ത്ര​യാ​കു​മ്പോ​ൾ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ഈ​ ​ലോ​ക​ത്ത് ​ ഒ​റ്റ​യ്‌​ക്കാ​വു​ന്ന​ത് ​ല​ക്ഷ്‌​മി​യാ​ണ്.

balabhaskar-lakshmi

ബാ​ലു​വി​നെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​യി​ ​അ​പ​ക​ട​ത്തി​നു​ശേ​ഷം​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​സം​ഗീ​ത​വു​മാ​യി​ ​പ്രി​യ​ ​കൂ​ട്ടു​കാ​ര​ൻ​ ​സ്റ്റീ​ഫ​ൻ​ ​ദേ​വ​സി ​ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​തു​ട​ർ​ച്ച​യാ​യ​ ​സം​ഗീ​തം​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ബാ​ലു​വി​ൽ​ ​നി​ന്നും​ ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ലു​ള്ള​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്നു​ണ്ടോ​ ​എ​ന്ന​റി​യാ​നും​ ​ആ​ ​തി​രി​ച്ചു​ ​വ​ര​വ് ​എ​ത്ര​യും​ ​വേ​ഗ​ത്തി​ലാ​ക്കാ​നു​മാ​യി​രു​ന്നു​ ​സ്റ്റീ​ഫ​ൻ​ ​സ​ങ്ക​ട​ക്ക​ട​ലി​ലും​ ​ബാ​ലു​വി​നാ​യി​ ​പ്രി​യ​പ്പെ​ട്ട​ ​ഈ​ണ​ങ്ങ​ൾ​ ​വാ​യി​ച്ച​ത്.​ ​ബാ​ലു​ ​യാ​ത്ര​ ​പ​റ​ഞ്ഞ​തി​ന്റെ​ ​ത​ലേ​ദി​വ​സ​വും​ ​സ്റ്റീ​ഫ​ൻ​ ​മു​റി​യി​ലെ​ത്തി​യി​രു​ന്നു.​ ​നേ​ര​ത്തെ​ ​നി​ശ്ച​യി​ച്ച​ ​സം​ഗീ​ത​ ​പ​രി​പാ​‌​ടി​ക​ൾ​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​മാ​റ്റി​വ​യ്‌​ക്ക​രു​തെ​ന്നും​ ​ന​വം​ബ​ർ​ ​മാ​സ​ത്തി​ൽ​ ​താ​ൻ​ ​തി​രി​കെ​യെ​ത്തു​മെ​ന്നു​മാ​യി​രു​ന്നു​ ​ബാ​ലു​ ​സ്റ്റീ​ഫ​ന്റെ​യ​ടു​ത്ത് ​പ​റ​ഞ്ഞ​ത്.​ ​ബാ​ല​യു​ടെ​ ​ക​യ്യും​ ​കാ​ലും​ ​സ്റ്റീ​ഫ​ൻ​ ​ത​ട​വി​ ​കൊ​ടു​ത്തു.​ ​അ​പ്പോ​ൾ​ ​ചെ​റു​താ​യി​ ​അ​വ​ൻ​ ​ക​ര​ഞ്ഞു.​ ​അ​തു​കേ​ട്ട​പ്പോ​ൾ​ ​അ​തു​വ​രെ​ ​ക​ന​ലാ​യി​ ​എ​രി​ഞ്ഞ​ ​മ​ന​സി​ൽ​ ​സാ​ന്ത്വ​ന​ ​മ​ഴ​ ​പെ​യ്ത​ ​അ​നു​ഭ​വ​മാ​യി​രു​ന്നു​ ​സ്റ്റീ​ഫ​ൻ​ ​ദേ​വ​സി​ക്ക്.​ ​കാ​ര​ണം​ ​ബാ​ലു​ ​സം​സാ​രി​ച്ചു.​ ​അ​വ​ൻ​ ​തി​രി​ച്ചു​ ​വ​രും.​ ​അ​ത​ല്ലാ​തെ​ ​പ്ര​തീ​ക്ഷി​ക്കാ​ൻ​ ​ മറ്റൊന്നുമുണ്ടായിരുന്നില്ല.​ ​ ആ വാക്കുകൾ ജീ​വി​ത​ത്തി​ലേ​ക്ക് ​ബാ​ലു​ ​തി​രി​ച്ചു​ ​ന​ട​ക്കു​ന്ന​തി​ന്റെ​ ​ല​ക്ഷ​ണ​മാ​യാ​ണ് ​സ്റ്റീ​ഫ​ന് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​ആ​ ​സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു​ ​പി​ന്നെ​യു​ള്ള​ ​ഈ​ണ​ങ്ങ​ളെ​ല്ലാം.​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​ച്ചു​ ​വ​ന്നാ​ലും​ ​സം​ഗീ​ത​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​കു​റ​ച്ചു​ ​സ​മ​യ​മെ​ടു​ക്കും​ ​എ​ന്നു​ ​ഡോ​ക്‌​ട​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​സം​ഗീ​തം​ ​കൂ​ട്ടി​നു​ണ്ടെ​ങ്കി​ൽ​ ​ആ​ ​അ​വ​സ്ഥ​യെ​യും​ ​എ​ളു​പ്പം​ ​മ​റി​ക​ട​ക്കാം​ ​എ​ന്ന​ ​ക​ണ​ക്കു​ക്കൂ​ട്ട​ലി​ലാ​യി​രു​ന്നു​ ​സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം.​ ​വ​യ​ലി​ൻ​ ​ഇ​ല്ലാ​ത്ത​ ​ബാ​ല​ഭാ​സ്‌​ക​റി​നെ​ ​ആ​ർ​ക്കും​ ​സ​ങ്ക​ൽ​പ്പി​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യി​ല്ല.​ ​എ​ങ്കി​ലും​ ​ബാ​ലു​ ​തി​രി​ച്ചു​ ​വ​രു​മ്പോ​ൾ​ ​സം​ഗീ​ത​ത്തി​ലൂ​ടെ​ ​ത​ന്നെ​ ​പ​ഴ​യ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​ച്ചു​ ​ന​ട​ത്താം​ ​എ​ന്നാ​യി​രു​ന്നു​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​ക​ണ​ക്കു​ക്കൂ​ട്ട​ൽ.​ ​​ ആ​ദ്യം​ ​ തിരികെ വേ​ണ്ട​ത് ​ബാ​ലു​വി​ന്റെ​ ​ജീ​വി​ത​മാ​യി​രു​ന്നു.​ ​പാ​ട്ടു​കാ​ര​നാ​യ​ ​ബാ​ലു​വി​നെ​ ​പി​ന്നീ​ട് ​സം​ഗീ​ത​ത്തി​ലേ​ക്ക് ​തി​രി​ച്ചു​ ​വി​ളി​ക്കാം​ ​എ​ന്ന് ​എ​ല്ലാ​വ​രും​ ​ക​രു​തി.​ ​സ്റ്റീ​ഫ​ൻ​ ​ദേ​വ​സി​ ​ ഒ​ട്ടേ​റെ​ ​സ്റ്റേ​ജ് ​ഷോ​ക​ൾ​ ​ബാ​ല​ഭാ​സ്‌​ക​റി​ന്റെ​ ​കൂ​ടെ​ ​ചെ​യ്തി​രു​ന്നു.​ ​വേ​ദി​യി​ൽ​ ​ഉ​റ്റ​കൂ​ട്ടു​കാ​രാ​യ​ ​ര​ണ്ടു​ ​ക​ലാ​കാ​ര​ൻ​മാ​രു​ടെ​ ​അ​ത്യു​ജ്ജ​ല​ ​പ്ര​ക​ട​നം.​ ​ഇ​നി​യു​മെ​ത്ര​യോ​ ​വേ​ദി​ക​ൾ​ ​ബാ​ക്കി​ ​വ​ച്ചാ​ണ് ​ബാ​ല​ഭാ​സ്‌​ക​ർ​ ​മ​ട​ങ്ങി​യ​തും.

ബാ​ല​ഭാ​സ്‌​ക​റി​ന്റെ​ ​ഉ​റ്റ​കൂ​ട്ടു​കാ​ര​ൻ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ​ ​ജോ​യ് ​ത​മ​ല​ത്തി​ന്റെ​യും​ ​ഓ​ർ​മ്മ​യി​ൽ​ ​ഒ​രാ​യി​രം​ ​ഈ​ണ​ങ്ങ​ളു​ണ്ട്. '​'​ഒ​രി​ക്ക​ൽ​ ​ബാ​ലു​ ​എ​ന്റെ​യ​ടു​ത്തെ​ത്തി​ ​പ​റ​ഞ്ഞു,​ ​അ​വ​ൻ​ ​ല​ക്ഷ്മി​യെ​ന്നൊ​രു​ ​പെ​ൺ​കു​ട്ടി​യെ​ ​പ്ര​ണ​യി​ക്കു​മെ​ന്ന് ​സ്വ​പ്‌​നം​ ​ക​ണ്ട​താ​യി.​ ​ആ​രാ​ണ​ത് ​എ​ന്നു​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​വ​ന​റി​യി​ല്ല.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​പേ​രു​ള്ള​ ​ആ​രെ​യും​ ​അ​റി​യു​ക​യു​മി​ല്ല.​ ​ഞാ​ൻ​ ​ചി​രി​ച്ചു.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ൽ​ ​നി​ന്റെ​ ​ടെ​ൻ​ഷ​ൻ​ ​മാ​റു​മോ​ ​എ​ന്ന് ​ചോ​ദി​ച്ചു.​ ​അ​ങ്ങ​നെ​യാ​ണ് ​എം.​എ​യ്‌​ക്ക് ​പ​ഠി​ച്ചി​രു​ന്ന​ ​ല​ക്ഷ്‌​മി​യെ​ ​ഞാ​ൻ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.​ ​അ​വ​ർ​ ​പി​ന്നീ​ട് ​ന​ല്ല​ ​സു​ഹൃ​ത്തു​ക്ക​ളാ​യി,​ ​പ്ര​ണ​യി​ക്കു​ക​യും​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​ന്നി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​കു​ഞ്ഞ് ​ജ​നി​ച്ച​പ്പോ​ൾ​ ​എ​ന്നെ​ ​വി​ളി​ച്ചു,​ ​ആ​ദ്യ​മാ​യി​ ​എ​ന്നെ​യാ​ണ് ​സ​ന്തോ​ഷം​ ​അ​റി​യി​ച്ച​തെ​ന്ന് ​പ​റ​ഞ്ഞു.​ ​എ​ന്നെ​ ​നോ​ക്കാ​ൻ​ ​ഒ​രാ​ളാ​യെ​ന്ന് ​പ​റ​ഞ്ഞു.​ ​ഞാ​ൻ​ ​കു​ഞ്ഞി​നെ​ ​കാ​ണാ​ൻ​ ​പോ​യി,​ ​അ​വ​ൾ​ ​ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.​ ​കൈ​യി​ൽ​ ​പി​ടി​ച്ച​പ്പോ​ൾ​ ​വി​ര​ൽ​ ​അ​മ​ർ​ത്തി​പ്പി​ടി​ച്ചു,​ ​ബാ​ലു​വി​ന്റെ​ ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞു,​ ​ബ​ന്ധു​വി​നെ​ ​അ​വ​ൾ​ക്ക് ​മ​ന​സി​ലാ​യ​ല്ലോ​ ​എ​ന്ന്.​ ​ബാ​ലു​ ​പോ​യ​ത് ​ഇ​പ്പോ​ഴും​ ​വി​ശ്വ​സി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​ഞാ​ൻ​ ​വി​ശ്വ​സി​ക്കാ​നും​ ​ത​യ്യാ​റ​ല്ല.​ ​അ​ങ്ങ​നെ​ ​വി​ശ്വ​സി​ച്ചാ​ൽ​ ​ഇ​നി​ ​ഒ​ര​ടി​ ​ന​ട​ക്കാ​നാവില്ല.​ ​എ​നി​ക്ക് ​ബാ​ലു​വി​നെ​ ​വേ​ണം.​"​"​ ​ജോ​യ് ​പ​റ​ഞ്ഞു​ ​നി​റു​ത്തി. ഇ​ങ്ങ​നെ​ ​എ​ത്ര​മാ​ത്രം​ ​ഓ​ർ​മ്മ​ക​ളാ​ണ് ​ഈ നിമിഷം പോലും ബാ​ലു​വി​നെ​ ​ജീ​വി​പ്പി​ക്കു​ന്ന​ത്.

balabaskar

'​ഞാ​ൻ​ ​അ​വ​ളെ​ ​ആ​ദ്യ​മാ​യി​ ​കാ​ണു​മ്പോ​ൾ​ ​കൈ​ ​നി​റ​യെ​ ​മ​ഞ്ഞ​ ​വ​ള​ക​ളാ​യി​രു​ന്നു.​ ​നി​റ​ങ്ങ​ളെ​ ​സ്‌​നേ​ഹി​ക്കാ​ത്ത​തു​ ​കൊ​ണ്ടാ​വാം​ ​വ​ള​ക​ൾ​ ​എ​ന്റെ​ ​മ​ന​സി​ലേ​ക്ക് ​ക​ട​ന്നു​വ​ന്ന​തേ​യി​ല്ല.​ ​അ​വ​ൾ​ക്ക് ​മ​ഞ്ഞു​ത്തു​ള്ളി​യു​ടെ​ ​മ​ണ​മാ​യി​രു​ന്ന​തു​കൊ​ണ്ടു​ ​ത​ന്നെ​ ​എ​ന്റെ​ ​രാ​വി​ലെ​ക​ൾ​ക്ക് ​വേ​ഗ​ത​ ​കൂ​ടി​യി​രു​ന്നു.​ ​കാ​ര​ണം​ ​പ്രി​യ​പ്പെ​ട്ട​തി​നെ​ല്ലാം​ ​അ​ൽ​പ്പാ​യു​സ്സാ​ണ​ല്ലോ.​ ​പി​ന്നീ​ടെ​പ്പോ​ഴോ​ ​ജീ​വി​ത​ത്തി​ന്റെ​ ​തി​ര​യി​ള​ക്ക​ത്തി​ൽ​ ​ഞാ​നെ​ന്റെ​ ​മ​ന​സ് ​അ​വ​ളു​ടെ​ ​മ​ണ​ത്തി​ലൊ​ളി​പ്പി​ച്ചു.​ ​കേ​ട്ട​റി​വി​ന്റെ​ ​വാ​ക്കു​ക​ൾ​ക്കി​ട​യി​ൽ​ ​ഞാ​ന​റി​യാ​തെ​ ​അ​വ​ളെ​ന്റെ​ ​പേ​രു​ ​കു​റി​ച്ചി​ട്ടു.​ ​പ​ഠ​ന​വും​ ​പ​രീ​ക്ഷ​യും​ ​എ​ന്നെ​ ​തോ​ൽ​പ്പി​ക്കു​ന്ന​തി​ന് ​ഞാ​ൻ​ ​പ്ര​ണ​യം​ ​കാ​ര​ണ​മാ​യി​ ​ക​രു​തി​യി​ല്ല.​ ​ഒ​രു​ ​വൈ​കു​ന്നേ​രം​ ​ബീ​ഡി​ക്ക​ ​പി​ടി​ച്ച​ ​എ​ന്റെ​ ​ചു​ണ്ടു​ക​ളി​ൽ​ ​മ​ഞ്ഞു​തു​ള്ളി​യു​ടെ​ ​മ​ണം​ ​പു​ര​ണ്ടു.​ ​ത​ള​ർ​ന്നു​റ​ങ്ങാ​ൻ​ ​പോ​യ​ ​പ​ക​ൽ​ ​പോ​ലെ​ ​ഞാ​ൻ​ ​നി​ന്നു.​ ​എ​ന്റെ​ ​ക​ണ്ണു​ക​ളി​ൽ​ ​അ​വ​ളു​ടെ​ ​പ്ര​തി​ബിം​ബം​ ​മാ​ത്രം.​ ​മി​ഴി​യ​ന​ക്കാ​തെ​ ​അ​വ​ളെ​ന്നോ​ടു​ ​ചോ​ദി​ച്ചു.


'​'​ഇ​നി​ ​എ​ന്ത്?​"" മ​റു​വാ​ക്കി​നാ​യി​ ​അ​വ​ളു​ടെ​ ​ക​ണ്ണു​ക​ൾ​ ​ആ​ഴ​ങ്ങ​ളി​ലേ​ക്ക് ​പ​തി​ച്ചു.​ ​എ​ന്റെ​ ​ക​ണ്ണു​നി​റ​യെ​ ​ഇ​രു​ട്ടു​മാ​ത്രം.​ ​ഞാ​ൻ​ ​കാ​ലു​ക​ൾ​ ​പി​ൻ​വ​ലി​ച്ചു.​ ​പി​ന്നി​ൽ​ ​നി​ന്നും​ ​രാ​ത്രി​യെ​ ​തൊ​ടു​ന്ന​തു​ ​പോ​ലെ​ ​അ​വ​ളു​ടെ​ ​ശ​ബ്ദം." യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ൽ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എം.​എ.​ ​സം​സ്‌​കൃ​ത​ത്തി​ന് ​പ​ഠി​ക്കു​മ്പോ​ൾ​ ​ബാ​ല​ഭാ​സ്‌​ക​ർ​ ​എ​ഴു​തി​യ​ ​ക​ഥ​യാ​യി​രു​ന്നു​ ​ഇ​ത്.


'​'​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ൽ​ ​മ​ത്സ​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു​ ​ബാ​ല​ഭാ​സ്‌​ക​റി​നെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​ശ​ശി​കു​മാ​ർ​ ​സാ​റി​ന്റെ​ ​കീ​ഴി​ൽ​ ​എ​ന്നെ​ ​എ​ത്തി​ച്ച​തും​ ​ബാ​ലു​വാ​യി​രു​ന്നു.​ ​അ​വ​നെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കാ​തെ​ ​ഒ​രു​ ​ദി​വ​സം​ ​പോ​ലും​ ​പി​ന്നെ​ ​ക​ട​ന്നു​ ​പോ​യി​ട്ടി​ല്ല.​ ​ഒ​രേ​ ​കോ​ളേ​ജി​ലാ​യി​രു​ന്നി​ല്ല​ ​ഞ​ങ്ങ​ൾ.​ ​പ​ക്ഷേ​ ​പ്ര​തി​ഭാ​സം​ഗ​മ​ങ്ങ​ളി​ലൊ​ക്കെ​ ​നി​ര​ന്ത​രം​ ​ക​ണ്ടു​മു​ട്ടു​മാ​യി​രു​ന്നു.​ ​സം​ശ​യ​ങ്ങ​ൾ​ ​തീ​ർ​ക്കാ​ൻ​ ​ഞാ​ൻ​ ​എ​ന്നും​ ​വി​ളി​ച്ചി​രു​ന്ന​ത് ​ബാ​ലു​വി​നെ​യാ​യി​രു​ന്നു.​ ​വാ​യി​ക്കാ​ൻ​ ​വി​ഷ​മ​മു​ള്ള​ ​സം​ഗീ​തോ​പ​ക​ര​ണം​ ​ബാ​ലു​ ​അ​ത്ര​യെ​ളു​പ്പം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത് ​എ​ന്നും​ ​എ​നി​ക്ക് ​വി​സ്മ​യ​മാ​യി​രു​ന്നു.​ ​"​ ​ഓ​ർ​മ്മ​ക​ളി​ൽ​ ​സ​ങ്ക​ട​പ്പെ​ട്ട് ​ഗാ​യ​ക​ൻ​ ​വി​ധു​പ്ര​താ​പ് ​പ​റ​ഞ്ഞു.

balabhaskar

പ്ര​ശ​സ്ത​ ​വ​യ​ലി​ൻ​ ​വാ​ദ​ക​നാ​യ​ ​അ​മ്മാ​വ​ൻ​ ​ബി.​ ​ശ​ശി​കു​മാ​റാ​യി​രു​ന്നു​ ​ബാ​ലു​വി​ന്റെ​ ​ഗു​രു.​ ​ആ​കാ​ശ​വാ​ണി​യി​ലെ​ ​വ​യ​ലി​നി​സ്റ്റാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​മ്മാ​വ​ന്റെ​യ​ടു​ത്ത് ​പ​ഠി​ക്കാ​നെ​ത്തു​ന്ന​ ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​മൂ​ന്നു​വ​യ​സു​കാ​ര​നാ​യ​ ​ബാ​ലു​വും​ ​വ​യ​ലി​ൻ​ ​പ​ഠി​ക്കാ​നി​രു​ന്നു.​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ചി​ന് ​പ​രി​ശീ​ല​നം​ ​തു​ട​ങ്ങും.​ ​വൈ​കീ​ട്ട് ​മോ​ഡ​ൽ​ ​സ്‌​കൂ​ളി​ലെ​ ​മ​റ്റൊ​രു​ ​ബാ​ച്ചു​ ​വ​രു​മ്പോ​ൾ​ ​ആ​ ​കൂ​ടെ​യും​ ​കു​ഞ്ഞു​ബാ​ലു​ ​കാ​ണും.​ ​പി​ന്നീ​ട് ​സം​ഗീ​ത​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​കൂ​ടെ​യും​ ​പ​ഠി​ക്കാ​നി​രി​ക്കും.​ ​രാ​ത്രി​ ​അ​മ്മാ​വ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളും​ ​വ​രും.​ ​അ​വ​രു​ടെ​ ​കൂ​ടെ​യും​ ​ബാ​ലു​ ​പ​ഠി​ക്കാ​നി​രി​ക്കും.​ ​രാ​ത്രി​ ​പ​തി​നൊ​ന്നു​മ​ണി​ ​വ​രെ​ ​ആ​ ​പ​ഠ​നം​ ​നീ​ണ്ടു​ ​പോ​കും.​ ​ഇ​ങ്ങ​നെ​ ​പ​ഠി​ച്ചു​ ​പ​ഠി​ച്ച് ​സം​ഗീ​ത​ത്തെ​ ​പ്രാ​ണ​നി​ൽ​ ​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​ ​ബാ​ലു.​ ​പ​ന്ത്ര​ണ്ടു​വ​യ​സു​ ​മു​ത​ൽ​ ​പൊ​തു​വേ​ദി​യി​ൽ​ ​വ​യ​ലി​ൻ​ ​പ​ഠി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​'​ബാ​ല​ലീ​ല​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ബാ​ന്റ് ​തു​ട​ങ്ങി​യ​തും​ ​ഹി​റ്റാ​യി​രു​ന്നു.​ ​ന​ന്നേ​ ​ചെ​റു​പ്പ​ത്തി​ൽ​ ​ത​ന്നെ​ ​പ്ര​തി​ഭ​യു​ടെ​ ​മി​ന്ന​ൽ​ ​സ്‌​പ​ർ​ശ​വു​മാ​യി​ ​സം​ഗീ​ത​ത്തി​ൽ​ ​അ​ര​ങ്ങേ​റി.​ ​മാം​ഗ​ല്യ​പ്പ​ല്ല​ക്ക് ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ബാ​ലു​വി​ന്റെ​ ​സം​ഗീ​തം​ ​ശ്ര​വി​ച്ച​ശേ​ഷ​മാ​യി​രു​ന്നു​ ​സി​നി​മ​യി​ലേ​ക്ക് ​ബാ​ലു​വി​നെ​ ​ക്ഷ​ണി​ച്ച​ത്.​ ​മ്യൂ​സി​ക്ക് ​ബാ​ന്റ് ​എ​ന്ന​ ​പ​ദം​ ​പോ​ലും​ ​കേ​ര​ള​ത്തി​ൽ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ​ബാ​ല​ഭാ​സ്‌​ക​റാ​യി​രു​ന്നു.​ ​ഫ്യൂ​ഷ​ൻ​ ​സം​ഗീ​ത​ത്തി​നും​ ​ബാ​ല​ഭാ​സ്‌​ക​ർ​ ​കേ​ര​ള​ത്തി​ൽ​ ​മേ​ൽ​വി​ലാ​സം​ ​ന​ൽ​കി.

ഓ​ർ​ക്കാ​പ്പു​റ​ത്ത് ​ഓ​രോ​ ​വേ​ദി​ക​ളി​ലാ​യി​ ​സ​മ്മാ​നി​ച്ച​ ​ഈ​ണ​ങ്ങ​ളൊ​ക്കെ​ ​ബാ​ക്കി​ ​വ​ച്ച് ​ബാ​ല​ഭാ​സ്‌​ക​ർ​ ​പാ​തി​ ​വ​ഴി​യി​ൽ​ ​യാ​ത്ര​യാ​കു​മ്പോ​ൾ​ ​അ​വ​യോ​രോ​ന്നും​ ​സ​ങ്ക​ട​ശ്രു​തി​ക​ളാ​കു​ന്നു.​ ​പ്രി​യ​പ്പെ​ട്ട​ ​ബാ​ല​ഭാ​സ്‌​ക​ർ,​ ​ജീ​വ​നു​ള്ളി​ട​ത്തോ​ളം​ ​കാ​ലം​ ​താ​ങ്ക​ൾ​ ​ഈ​ണ​മി​ട്ട​ ​ഓ​രോ​ ​പാ​ട്ടു​ക​ളും​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ഹൃ​ദ​യം​ ​മൂ​ളി​ക്കൊ​ണ്ടി​രി​ക്കും.​ ​ദൈ​വ​ത്തി​ന് ​ഏ​റെ​ ​പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു​ ​താ​ങ്ക​ൾ.​ ​അ​തു​കൊ​ണ്ടു​ ​കൂ​ടി​യാ​ണ് ​മ​ഴ​ ​പെ​യ്തു​ ​കൊ​ണ്ടി​രു​ന്ന​ ​ഒ​രു​ ​പ​ക​ലി​ൽ​ ​താ​ങ്ക​ൾ​ ​എ​ല്ലാ​വ​രോ​ടും​ ​വി​ട​ ​പ​റ​ഞ്ഞ് ​നി​ത്യ​ത​യി​ലേ​ക്ക് ​ഉ​യി​ർ​ ​പ്രാ​പി​ച്ച​തും.​ ​ഇ​നി​യും​ ​പാ​ടു​ക​ ​പ്രി​യ​ ​ഈ​ണ​മേ...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE