ശരീരത്തിലെ അമിത രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖത്തും കാലുകളിലും കൈകളിലും സ്വകാര്യ ഭാഗങ്ങളിലുമൊക്കെ തിങ്ങി വളരുന്ന രോമങ്ങൾ വൃത്തിയാക്കാൻ വാക്സിംഗ് ഒരു ഫലപ്രദമായ മാർഗമാണ്. എന്നാൽ ചർമ്മത്തിന്റെ ഘടന പൂർണമായി രൂപപ്പെടാൻ പതിനഞ്ച് വയസ് കഴിയണം. അതിനുശേഷം വാക്സിംഗ് ചെയ്യുന്നതാണ് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. ഒരിക്കൽ വാക്സിംഗ് ചെയ്തു കഴിഞ്ഞാൽ രോമം പൂർണമായി വളർന്നതിന് ശേഷമേ അടുത്ത വാക്സിംഗ് ചെയ്യാവൂ. കുറഞ്ഞത് നാൽപത് ദിവസമെങ്കിലും വേണ്ടിവരും രോമവളർച്ച പൂർണമാകാൻ. കൂടുതൽ തവണ ചെയ്താൽ അത് ചർമ്മത്തിന്റെ ഇലാസ്തികതയെ ബാധിക്കും. വാക്സിംഗിന് മുമ്പ് പ്രീ വാക്സിംഗ് ജെൽ വാക്സിംഗിന് മുമ്പ് പ്രീ വാക്സിംഗ് ജെൽ പുരട്ടുന്നത് നല്ലതാണ്. ചൂട് വാക്സ് ഉപയോഗിക്കുമ്പോൾ ചർമത്തിൽ ചൂട് തട്ടാതിരിക്കാനും വേദന അനുഭവപ്പെടാതിരിക്കാനും ഇതു സഹായിക്കും. കൈകാലുകളിൽ എണ്ണമയമോ വെള്ളമോ മറ്റോ ഉണ്ടെങ്കിൽ വൃത്തിയാക്കിയ ശേഷം വാക്സിംഗ് തുടങ്ങാം. വാക്സിംഗ് കഴിഞ്ഞാൽ ആ്ര്രഫർ വാക്സിംഗ് ഓയിൽ പുരട്ടി മസാജ് ചെയ്യാം. വാക്സിന്റെ അംശം കളയാനും ചർമ്മത്തിന് കൂടുതൽ മൃദുത്വം കിട്ടാനും ഇതു സഹായിക്കും. വാക്സിംഗ് ചെയ്ത ഭാഗം വൃത്തിയാക്കി ഐസ് കട്ടകൾ കൊണ്ട് ഉരസണം.വാക്സിംഗിന് ശേഷം ചുവന്ന പാടുകൾ, കുരുക്കൾ ഇവ ഉണ്ടാകുന്നത് ഇതിലൂടെ ഒഴിവാക്കാം. ആന്റി സെ്ര്രപിക് ചർമ്മമാണെങ്കിൽ വാക്സിംഗിന് ശേഷം മോയിസ്ചറൈസർ പുരട്ടാൻ മറക്കരുത്. ചർമ്മത്തിന്റെ സ്നിഗ്ദ്ധത നിലനിർത്താൻ ഇത് സഹായിക്കും. വാക്സിംഗ് ശേഷം ഉടനെ സോപ്പിട്ട് കഴുകാതിരിക്കുക. ഒരു ദിവസത്തിന് ശേഷം മാത്രം സോപ്പ് തേക്കാം. വാക്സിംഗ് കഴിഞ്ഞ് രണ്ടുദിവസമെങ്കിലും കഴിഞ്ഞേ ഫേഷ്യൽ പോലുള്ള മറ്റ് ബ്യൂട്ടി ട്രീറ്റ്മെന്റുകൾ ചെയ്യാവൂ.
വാക്സിംഗ് പല വിധം
ഹോട്ട് വാക്സ്, കോൾഡ് വാക്സ് എന്നീ രണ്ടു തരം വാക്സുകളുണ്ട്. കോൾഡ് വാക്സിംഗ് സാധാരണ താപനിലയുളള വാക്സ് നേർമ്മയായി പുരട്ടി പേപ്പർ കഷണമോ തുണിക്കഷണമോ അതിൻമേൽ ഒട്ടിക്കും. പത്ത് സെക്കൻഡ് കഴിഞ്ഞാൽ വലിച്ചെടുക്കുന്ന സ്ട്രിപ്പിനൊപ്പം രോമങ്ങളും വരും. ഹോട്ട് വാക്സിംഗിൽ അല്പം ചൂടാക്കിയ വാക്സ് കുറച്ച് കട്ടിയിലാണ് പുരട്ടുന്നത്. തണുക്കുമ്പോൾ സ്പാച്യുല ഉപയോഗിച്ചോ സ്ട്രിപ് ഉപയോഗിച്ചോ നീക്കം ചെയ്യും. കോൾഡ് വാക്സുകൾ സെൻസിറ്റീവ് ചർമ്മത്തിന് അത്ര യോജിക്കുന്നതല്ല. രോമവളർച്ച കൂടുതലുണ്ടെങ്കിലും കോൾഡ് വാക്സ് ശരീരം മുഴുവൻ വാക്സ് ചെയ്യാൻ തിരഞ്ഞെടുക്കാം. ലോല ചർമ്മകാർക്ക് പേരിലെന്നപോലെ ലോല ചർമ്മക്കാർക്കുവേണ്ടിയുള്ള വാക്സാണ് പിങ്ക് വാക്സിംഗ്. വാക്സിംഗ് ചെയ്തു കഴിഞ്ഞാലുണ്ടാകുന്ന ചുവന്ന തടിപ്പും അലർജിയും ഓർത്തു മടിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. സൺടാനിന് സ്ട്രോബെറി വാക്സിംഗാണ് സൺടാൻ മാറ്റാൻ ഏറ്റവും നല്ലത്. ഏത് ചർമ്മത്തിനും യോജിക്കുമെന്ന് മാത്രമല്ല നിറം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. എണ്ണമയത്തിനെതിരെ തുടയിടുക്കിലും അണ്ടർ ആംസിലും ചർമത്തിന് കറുപ്പു നിറം നൽകുന്ന മെലാനിൻ കൂടുതലായിരിക്കും. ഈ ഭാഗങ്ങളിൽ ലെമൺ വാക്സ് ഉപയോഗിക്കുന്നത് നിറം വയ്ക്കാൻ സഹായിക്കും. എണ്ണമയമുളള ചർമക്കാർക്ക് യോജിച്ച വാക്സ് കൂടിയാണിത്. വരണ്ട ചർമ്മക്കാർക്ക് വരണ്ട ചർമമുളളവർ വാക്സിംഗ് ചെയ്യുമ്പോൾ ചർമം വലിഞ്ഞു പൊട്ടാം. ഇത്തരക്കാർക്ക് ലാവൻഡർ വാക്സ് തിരഞ്ഞെടുക്കാം. ഇവയിൽ അടങ്ങിയ എണ്ണയുടെ അംശം ചർമത്തിന് വരൾച്ചയുണ്ടാവാതെ സഹായിക്കും. മൃദു ചർമ്മത്തിന് ഏത് ചർമത്തെയും മൃദുവാക്കാൻ കഴിയുന്ന വാക്സാണ് ഗ്രീൻ ആപ്പിൾ വാക്സ്. രോമങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം ചർമം മൃദുവാക്കാനും ഈ വാക്സിലടങ്ങിയിരിക്കുന്ന ഗ്രീൻ ആപ്പിൾ സഹായിക്കും. ചൂടൻ വാക്സ് ഈ വാക്സ് ഏത് ചർമ്മക്കാർക്കും ഇണങ്ങുന്നതാണ് റെഡ്ഹോട്ട് വാക്സ്. വാക്സ് ചർമ്മത്തിൽ പുരട്ടി കുറച്ചു സമയത്തിനു ശേഷം കൈകൊണ്ട് അടർത്തിയെടുക്കുകാണ് ചെയ്യുന്നത്. അവക്കാഡോ വാക്സ് ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന വിറ്റമിൻ ഇ, എ, സി എന്നിവ അടങ്ങിയിട്ടുളള അവക്കാഡോ വാക്സ് കൂടുതൽ ഫലം തരും.