ചർമ്മത്തിലെ മാറ്റങ്ങൾ തിരിച്ചറിയാം

ഡോ.​ ​ശ്രീ​രേ​ഖാ​ ​പ​ണി​ക്കർ | Thursday 07 February 2019 2:09 PM IST
skin

അ​ൻ​പ​തു​ ​വ​യ​സി​നു​ ​മേ​ൽ​ ​തൊ​ലി​ക്കു​ ​വ​രു​ന്ന​ ​വ്യ​ത്യാ​സ​ങ്ങ​ളെ​ ​പ​ല​രും​ ​രോ​ഗാ​വ​സ്ഥ​യാ​ണ് ​എ​ന്ന് ​തെ​റ്റി​ദ്ധ​രി​ച്ച് ​ഡോ​ക്ട​റെ​ ​സ​മീ​പി​ക്കു​ന്ന​ ​അ​നേ​കം​ ​ആ​ൾ​ക്കാ​രു​ണ്ട്.​ ​അ​ത് ​ത്വ​ക്കി​ലു​ണ്ടാ​കു​ന്ന​ ​സ്വാ​ഭാ​വി​ക​ ​പ​രി​ണാ​മ​ങ്ങ​ൾ​ ​ആ​ണ്.

​ഈ​ ​അ​വ​സ്ഥ​യി​ൽ​ ​നി​ന്നൊ​രു​ ​മാ​റ്റം​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ​ ​മാ​ത്രം​ ​വി​ഷ​മി​ച്ചാ​ൽ​ ​മ​തി​ ​എ​ന്നും​ ​ഒ​രു​ ​തി​രി​ച്ച​റി​വ് ​ഉ​ണ്ടാ​കാ​ൻ​ ​ഇ​ത് ​സ​ഹാ​യി​ക്കും​ ​എ​ന്ന് ​ക​രു​തു​ന്നു. ഏ​റ്റ​വും​ ​പ്ര​ധാ​ന​മാ​യും​ ​സാ​ധാ​ര​ണ​മാ​യും​ ​കാ​ണു​ന്ന​ത്,​ ​തൊ​ലി​യി​ലു​ണ്ടാ​കു​ന്ന​ ​നി​റം​മാ​റ്റ​ങ്ങ​ളാ​ണ്.​ ​ക​റു​ത്ത​ ​നി​റ​മു​ള്ള​ ​പു​ള്ളി​ക​ൾ​ ​ധാ​രാ​ള​മാ​യി​ ​മു​ഖ​ത്തും​ ​കൈ​കാ​ലു​ക​ളു​ടെ​ ​പു​റം​ഭാ​ഗ​ങ്ങ​ളി​ലും​ ​മു​ഖ​ത്തും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടാം.​ ​വ​ള​രെ​ ​വി​ര​ള​മാ​യി,​ ​അ​വ​ ​ത്വ​ക്കി​ലെ​ ​അ​ർ​ബു​ദ​രോ​ഗ​മാ​യി​ ​മാ​റു​ന്ന​താ​യി​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​ദേ​ഹ​ത്തു​ണ്ടാ​യ​ ​കാ​ക്ക​പ്പു​ള്ളി​ക​ളു​ടെ​ ​ക​റു​ത്ത​ ​നി​റം​ ​അ​ധി​ക​രി​ക്കു​ക​യോ,​ ​വ​ലി​പ്പം​ ​വ​യ്ക്കു​ക​യോ​ ​ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ​ ​ഉ​ട​നെ​ ​ഒ​രു​ ​ത്വ​ക്ക് ​രോ​ഗ​ ​വി​ദ​ഗ്ദ്ധ​നെ​ ​കാ​ണു​ക.

രോ​മ​ങ്ങ​ളി​ൽ​ ​വ​രു​ന്ന​ ​മാ​റ്റ​മാ​ണ് ​പി​ന്നീ​ട് ​പ്ര​ധാ​ന​മാ​യി​ട്ടു​ള്ള​ത്.​ 50​ ​വ​യ​സി​നു​ ​മേ​ൽ​ ​ത​ല​മു​ടി​യു​ടെ​ ​ക​ട്ടി​ ​കു​റ​യു​ക​യും,​ ​കൊ​ഴി​യു​ക​യും​ ​ന​ര​യ്‌​ക്കു​ക​യും​ ​ചെ​യ്യും.​ 20​ ​വ​യ​സി​നു​ ​മു​മ്പ് ​മു​ടി​ ​ന​ര​യ്ക്കു​ക​യാ​ണെ​ങ്കി​ൽ​ ​അ​ത് ​അ​കാ​ല​ ​ന​ര​യാ​യാ​ണ് ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​അ​തി​ന് ​പാ​ര​മ്പ​ര്യം​ ​ഒ​രു​ ​ഘ​ട​ക​മാ​ണ്.​ ​ചി​ല​ ​രോ​ഗ​ങ്ങ​ളു​ടെ​യും​ ​ല​ക്ഷ​ണ​മാ​യി​ ​അ​ത് ​ഉ​ണ്ടാ​കും.​ ​പ​ക്ഷേ​ ​മ​ദ്ധ്യ​വ​യ​സ് ​ക​ഴി​യു​മ്പോ​ഴേ​ക്കും​ ​രോ​മ​കൂ​പ​ങ്ങ​ളി​ൽ​ ​വ​ലി​യ​ ​കു​മി​ള​ക​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടും.​ അ​തോ​ടൊ​പ്പം​ ​നി​റം​ ​ന​ൽ​കു​ന്ന​ ​കോ​ശ​ങ്ങ​ളി​ൽ​ ​കു​റ​വു​ണ്ടാ​കും.​ ​അ​ങ്ങ​നെ​യാ​ണ് ​ന​ര​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.
(തുടരും)​

ഡോ.​ ​ശ്രീ​രേ​ഖാ​ ​പ​ണി​ക്കർ
ക​ൺ​സ​ൾ​ട്ട​ന്റ് ​
ഡെ​ർ​മ​റ്റോ​ള​ജി
എ​സ്.​യു.​ടി​ ​പ​ട്ടം,​ ​
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ​:​ 0471​ 4077777

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE