ഷൂട്ടിനിടെ നായികയ്ക്ക് ആ കടി ഇത്തിരി കടുത്തുപോയി

Thursday 06 December 2018 3:52 PM IST
shooting

മോസ്‌കോ:ഫോട്ടോ ഷൂട്ടിനിടെ നായികയ്ക്ക് സിംഹക്കുട്ടിയുടെ കിടുക്കൻ കടി. അതും പിൻഭാഗത്ത്. റഷ്യൻ സൂപ്പർമോഡലായ അൻഫിസ ഷെക്കോവ എന്ന നാൽപ്പതുകാരിക്കാണ് കടി കിട്ടിയത്. അൻസിഫയുടെ ആസനത്തിൽ സിംഹക്കുട്ടിയുടെ രണ്ടുമൂന്ന് പല്ലുകൾ നന്നായി ആഴ്ന്നിറങ്ങുകയും ചെയ്തു. ഫോട്ടോഷൂട്ട് കിടിലമാക്കാനാണ് ജാക്ക് എന്ന കുഞ്ഞൻ സിംഹവുമായി അൻസിഫ എത്തിയത്. അതിനൊപ്പം ഇരുന്നും നിന്നും കിടന്നുമൊക്കെ പോസുചെയ്തു. വെറൈറ്റിക്കായി ജാക്കിനെ പിന്നിൽ നിറുത്തി അൻസിഫ മുന്നിൽ കിടന്നു. അൻസിഫയുടെ അരയിൽ ജാക്ക് കയറി നിൽക്കുമ്പോൾ ചിത്രമെടുക്കാനായിരുന്നു ഫോട്ടോഗ്രാഫറുടെ പ്ലാൻ. പക്ഷേ, പണി അപ്പടി പാളി. മുകളിൽ കയറുന്നതിനുപകരം അൻസിഫയുടെ പുറകുവശത്ത് ജാക്ക് ആഞ്ഞ് കടിക്കുകയായിരുന്നു. കഠിനവേദനയുണ്ടായെങ്കിലും അതുംസഹിച്ച് അവർ കിടന്നു. സംഗതി പ്രശ്നമാകുമെന്ന് കണ്ട് സഹായികൾ ഓടിയെത്തി ജാക്കിനെ എടുത്തുമാറ്റുകയായിരുന്നു. വേദനിച്ചെങ്കിലും വേറിട്ടൊരു അനുഭവം എന്നാണ് അൻഫിസ സംഭവത്തെ വിശേഷിപ്പിക്കുന്നത്. മുറിവ് അത്രയ്ക്ക് മാരകമല്ലെന്നാണ് അവർ പറയുന്നത്. ഫോട്ടോഷൂട്ടിനായി മോസ്‌കോയിലെ ഒരു മൃഗശാലയിൽ നിന്ന് ജാക്കിനെ വാടകയ്ക്ക് എടുക്കുകയായിരുന്നു.മനുഷ്യരുമായി അധികം അടുപ്പമില്ലാത്തതാണ് പ്രശ്നമായത്. അൻഫിസയെ ജാക്ക് കടിക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE