ചിരിക്കുമ്പോൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Friday 07 December 2018 11:34 AM IST
beauty-tips

അഴകും ആരോഗ്യവും കൂട്ടാൻ നമ്മുടെ കയ്യിലുള്ള ധനം ഒന്നേയുള്ളൂ, പുഞ്ചിരി. ആരോഗ്യവും സൗന്ദര്യവുമാണ് നല്ല ചിരി ജീവിതത്തിന് സമ്മാനിക്കുന്ന പാഠങ്ങൾ. മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടാനും പുഞ്ചിരിയാലാകും. പക്ഷേ ചിരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. ചിരിക്കുമ്പോൾ ചുണ്ടുകളും കവിളുകളും മിഴികളും ചിരിയുടെ ആത്മാർത്ഥത വെളിപ്പെടുത്തുന്നുവെന്ന കാര്യം ശ്രദ്ധയിൽ വേണം. മറ്റുള്ളവരുടെ പ്രായം, സ്വഭാവം, സാഹചര്യങ്ങൾ ഇതൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്. അനാവശ്യമായ പുഞ്ചിരി വ്യക്തിത്വത്തിന്റെ മാറ്റ് കുറയ്ക്കും. എവിടെ, എപ്പോൾ,എങ്ങനെ ചിരിക്കണമെന്ന ബോധം ഉണ്ടായിരിക്കണമെന്ന് സാരം. അശ്രദ്ധമായ ഒരു പുഞ്ചിരി അസ്ഥാനത്തായാൽ ആപത്തുക്കൾക്ക് സാദ്ധ്യത കൂടും.

നിങ്ങളുടെ ചിരി മറ്റുള്ളവരെ പരിഹസിക്കുന്ന തരത്തിലാകരുത്. അതിഥികളെ സ്വീകരിമ്പോഴും ഇന്റർവ്യൂവിന് പോകുമ്പോഴും ഓഫീസിലെ സഹപ്രവർത്തകരെ അഭിമുഖീകരിക്കുമ്പോഴുമൊക്കെ ചിരിയിൽ ഉണ്ടാകേണ്ട മഹത്വവും വിനയവും ശ്രദ്ധയിലുണ്ടാവണം. സുഹൃദ് സദസുകളിലും മറ്റും നിങ്ങൾ വിഷാദത്തോടെ മ്ളാനവദനനായി ഇരുന്നാൽ അത് മറ്റുള്ളരിൽ ഉണ്ടാക്കുന്ന ധാരണ തികച്ചും മോശമായിരിക്കും. അമിതമായ പുഞ്ചിരി അപകടകാരിയാണ്. ചിലപ്പോഴെങ്കിലും നിങ്ങളുടെ സ്വഭാവത്തെ തെറ്റിദ്ധരിക്കാൻ കാരണമാകും. ഒരു പരിധിയിൽ വേണം ബന്ധങ്ങളിൽ ഇടപെടാൻ. അനാവശ്യമായ പുഞ്ചിരിയും അട്ടഹാസവും വിപരീതഫലങ്ങളാവും ഉണ്ടാക്കുക. വിനയവും എളിമയും അച്ചടക്കവും ചിരിക്കുമ്പോൾ ഉണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE