സുന്ദരിയായി തിളങ്ങാൻ ഇനി പ്രായം തടസമല്ല

Monday 03 December 2018 3:34 PM IST
beauty

പ്രായം കടന്നു പോയോ എന്ന ആശങ്ക വേണ്ട. ഒരൽപ്പം സമയം മാറ്റിവച്ചാൽ പ്രായമേറുമ്പോഴും നിങ്ങൾക്ക് സുന്ദരിയായി തിളങ്ങാം. ഒരു ചെറിയ സ്പൂൺ ഒലിവ് ഓയിൽ, ഒരു സ്പൂൺ ഓറഞ്ചുനീര്, അൽപ്പം ബാർലി പൊടിച്ചത് എന്നിവ യോജിപ്പിച്ച് മുഖത്തിടുകയും ചെയ്യുന്നത് ചുളിവുകളെ അകറ്റും. രണ്ട് സ്പൂൺ ഒലിവ് ഓയിൽ, രണ്ട് സ്പൂൺ ബദാം ഓയിൽ, അരസ്പൂൺ തേൻ, അരസ്പൂൺ ബേബി ഓയിൽ എന്നിവ യോജിപ്പിച്ച് മുഖത്തുപുരട്ടുക. അരമണിക്കൂറിനു ശേഷം പയറുപൊടിയോ കടലമാവോ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് ചർമ്മത്തിന്റെ വരൾച്ച അകറ്റി ചുളിവുകളെ തടയുന്നു. രണ്ട് സ്പൂൺ പയറുപൊടി, അൽപ്പം തൈര്, നാരങ്ങാനീര്, ഒരുനുള്ള് മഞ്ഞൾപ്പൊടി എന്നിവ പേസ്റ്റാക്കി മുഖത്തുപുരട്ടുന്നത് പാടുകളെ അകറ്റി നിർത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE