പ്രയത്നത്തിന്റെ അക്ഷരത്തിളക്കത്തിൽ

ചെറുകോട് ബാബു | Sunday 10 February 2019 1:08 AM IST
cherukod

ഏതാ​ണ്ട് 75​ ​വ​ർ​ഷം​ ​മു​മ്പുള്ള സംഭവമാണ് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യു​ടെ​ ​തെ​ക്കു​ഭാ​ഗ​ത്തു​ള്ള​ ​വി​ള​പ്പി​ൽ​ ​വി​ല്ലേ​ജി​ന്റെ​ ​തെ​ക്കേ​ ​അ​റ്റ​ത്തു​ള്ള​ ​ഒ​രു​ ​ചെ​റി​യ​ ​കു​ഗ്രാ​മ​മാ​ണ് ​ചെ​റു​കോ​ട്.​ ​ചെ​റു​കോ​ടി​നോ​ട് ​ചേ​ർ​ന്ന് ​ഉ​ണ്ട​പ്പാ​റ,​ ​കി​രാ​ലി​ക്കു​ഴി,​ ​മ​രു​ത്ത​കി​ടി,​ ​പാ​റാം​കു​ഴി,​ ​കാ​രോ​ട് ​എ​ന്നീ​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​പ​രി​ഷ്‌​കാ​രം​ ​എ​ത്തി​നോ​ക്കി​യി​ട്ടി​ല്ലാ​ത്ത​ ​പ്ര​ദേ​ശ​ങ്ങ​ൾ.​ ​ഒ​റ്റ​യ​ടി​പ്പാ​ത​യും​ ​ഉൗ​ടു​വ​ഴി​ക​ളും​ ​വ​യ​ൽ​വ​ര​മ്പു​ക​ളു​മൊ​ക്കെ​ ​ക​ട​ന്ന് ​മൂ​ന്ന് ​കി​ലോ​മീ​റ്റ​റെ​ങ്കി​ലും​ ​കാ​ൽ​ന​ട​യാ​യി​ ​സ​ഞ്ച​രി​ച്ചാ​ലേ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​റോ​ഡി​ൽ​ ​എ​ത്താ​ൻ​ ​ക​ഴി​യൂ.​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ളോ​ ​വി​ദ്യാ​ഭ്യാ​സ​ ​സൗ​ക​ര്യ​ങ്ങ​ളോ​ ​ഒ​ന്നും​ ​ഇൗ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​എ​ത്തി​ ​നോ​ക്കി​യി​ട്ടി​ല്ല.​ ​

കൂ​ലി​വേ​ല​ക്കാ​രും​ ​കൃ​ഷി​ക്കാ​രും​ ​ആ​യ​ ​കു​റെ​ ​മ​നു​ഷ്യ​ർ​ ​ ഇ​വി​ടെ ​ജീ​വി​ച്ചി​രു​ന്നു.​ 1940​ ​ക​ളി​ൽ​ ​പൊ​ന്നൂ​സ് ​എ​ന്നൊ​രു​ ​മ​നു​ഷ്യ​ൻ​ ​കു​റ​ച്ച​ക​ലെ​യു​ള്ള​ ​മു​ള​യ​റ​യി​ൽ​ ​നി​ന്ന് ​ഇ​വി​ടെ​ ​വ​ന്ന് ​താ​മ​സ​മാ​ക്കി.​ ​സ്വ​പ്ര​യ​ത്‌​നം​ ​കൊ​ണ്ട് ​അ​ല്പ​സ്വ​ല്പം​ ​വ​സ്‌​തു​ക്ക​ളൊ​ക്കെ​ ​സ​മ്പാ​ദി​ച്ച് ​കു​ടും​ബ​ജീ​വി​തം​ ​ആ​രം​ഭി​ച്ചു.​ ​മൂ​ത്ത​മ​ക​ന് ​നാ​ല​ര​ ​വ​യ​സ് ​പ്രാ​യ​മാ​യ​പ്പോ​ൾ​ ​ഏ​ക​ദേ​ശം​ ​മൂ​ന്ന് ​കി​ലോ​മീ​റ്റ​റോ​ളം​ ​അ​ക​ലെ​യു​ള്ള​ ​ഉ​റി​യാ​ക്കോ​ട് ​ സ്‌​കൂ​ളി​ൽ​ ​ഒ​ന്നാം​ ​ക്ളാ​സി​ൽ​ ​കൊ​ണ്ടു​ചേ​ർ​ത്തു.​ ​ഇ​രു​വ​ശ​വും​ ​കാ​ടു​പ​ട​ർ​ന്നു​ ​കി​ട​ക്കു​ന്ന​ ​ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​ ​ന​ട​ന്നു​വേ​ണം​ ​അ​വി​ടെ​യെ​ത്താ​ൻ.​ ​ഇൗ​ ​ഭാ​ഗ​ത്തു​ള്ള​ ​വി​ര​ലി​ൽ​ ​എ​ണ്ണാ​വു​ന്ന​ ​ചി​ല​ ​കു​ട്ടി​ക​ളും​ ​കൂ​ടെ​ ​ഇൗ​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ച്ചി​രു​ന്നു.

പൊ​ന്നൂ​സ് ​എ​ന്ന​ ​വ്യ​ക്തി​ക്ക് ​ത​ന്റെ​ ​മ​ക​നെ​ ​ഇ​ത്ര​യ​ക​ലെ​ ​ഒ​രു​ ​സ്‌​കൂ​ളി​ൽ​ ​അ​യ​ച്ചു​പ​ഠി​പ്പി​ക്കാ​ൻ​ ​വൈ​ഷ​മ്യം​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​മ​റ്റു​കു​ട്ടി​ക​ളും​ ​പ​ഠി​ത്തം​ ​നി​റു​ത്താ​ൻ​ ​തു​ട​ങ്ങി.​ ​കു​ഞ്ഞി​നെ​ ​പ​ഠി​പ്പി​ക്കു​ക​യും​ ​വേ​ണം​ ​സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ ​ഇൗ​ ​ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ​ ​മ​ക​നെ​ ​അ​യ​യ്‌​ക്കാ​നും​ ​വ​യ്യ.
അ​ന്ന് ​വി​ള​പ്പി​ൽ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​കെ.​ ​ഭാ​സ്‌​ക​ര​പ്പി​ള്ള​യു​മാ​യി​ ​ആ​ലോ​ചി​ച്ച് ​ഇൗ​ ​പ്ര​ദേ​ശ​ത്ത് ​ഒ​രു​ ​സ്‌​കൂ​ൾ​ ​ഉ​ണ്ടാ​ക്കു​ന്ന​തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹം​ ​ആ​രം​ഭി​ച്ചു.​ ​ചെ​റു​കോ​ടു​നി​ന്ന് ​അ​ഞ്ചു​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​മു​ള്ള​ ​പേ​യാ​ട് ​വ​രെ​ ​ പോ​യാ​ലേ​ ​ബ​സ് ​ഉ​ള്ളൂ.​ ​അ​തും​ ​വ​ള​രെ​ക്കു​റ​ച്ച് ​സ​ർ​വീ​സു​ക​ളെ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​മി​ക്ക​വാ​റും​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​രാ​വി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങും.​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ച്ച് ​തി​രി​ച്ച് ​വീ​ട്ടി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​രാ​ത്രി​ പത്തു ​മ​ണി.​

​കൂ​ടു​ത​ലും​ ​ന​ട​ന്നു​ത​ന്നെ​ ​യാ​ത്ര.​ ​വ​ള​രെ​ ​നാ​ള​ത്തെ​ ​ക​ഠി​ന​പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ​ ​ഹ​രി​ജ​ൻ​ ​വെ​ൽ​ഫ​യ​ർ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ​ ​കീ​ഴി​ൽ​ ​ഒ​ന്നാം​ക്ളാ​സു​ള്ള​ ​ഒ​രു​ ​സ്‌​കൂ​ൾ​ ​അ​നു​വ​ദി​ച്ചു.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഗ്രാ​ൻ​ഡ് ​വാ​ങ്ങു​ന്ന​ ​രാ​മു​ ​എ​ന്നൊ​ര​ദ്ധ്യാ​പ​ക​നെ​യും​ ​ഇ​വി​ടെ​ ​നി​യ​മി​ച്ചു.​ ​അ​പ്പോ​ഴാ​ണ് ​മ​റ്റൊ​രു​ ​പ്ര​ശ്‌​നം.​ ​സ്‌​കൂ​ൾ​ ​എ​വി​ടെ​ ​ന​ട​ത്തും.​ ​സ്ഥ​ല​മി​ല്ലാ​ത്ത​താ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി.​ ​ഒ​ടു​വി​ൽ​ ​സ​മീ​പ​ത്ത് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​മാ​ട​ക്ക​ട​യി​ലേ​ക്ക് ​ക്ളാ​സ് ​മാ​റ്റി.​ ​ഉ​റി​യാ​ക്കോ​ട് ​സ്‌​കൂ​ളി​ൽ​ ​ഒ​ന്നാം​ക്ളാ​സി​ൽ​ ​പ​ഠി​ച്ച​ ​മ​ക​നെ​ ​ചെ​റു​കോ​ട് ​സ്‌​കൂ​ളി​ൽ​ ​വീ​ണ്ടും​ ​ഒ​ന്നാം​ക്ളാ​സി​ൽ​ ​പ​ഠി​പ്പി​ക്കാ​ൻ​ ​തു​ട​ങ്ങി.
പി​ന്നെ​യും​ ​സ്‌​കൂ​ളി​നു​വേ​ണ്ടി​യു​ള്ള​ ​പ​രി​ശ്ര​മം​ ​തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.​ ​അ​ടു​ത്ത​വ​ർ​ഷം​ ​ഇൗ​ ​സ്കൂ​ളി​ൽ​ ​ര​ണ്ടാം​ ​ക്ളാ​സ് ​ഉ​ണ്ടാ​ക്ക​ണ​മെ​ങ്കി​ൽ​ ​സ്ഥ​ല​വും​ ​കെ​ട്ടി​ട​വും​ ​സ്വ​ന്ത​മാ​യി​ ​വേ​ണം.​അ​തി​ന് ​വേ​ണ്ടി​ ​പ​ല​രെ​യും​ ​സ​മീ​പി​ച്ചു.​ ​ഒ​ടു​വി​ൽ​ ​വേ​ലാ​യു​ധ​ ​കാ​ണി​ ​എ​ന്ന​ ​ഭൂ​വു​ട​മ​ ​സ്‌​കൂ​ളി​നു​വേ​ണ്ടി​ ​അ​ര​ ​ഏ​ക്ക​ർ​ ​വ​സ്തു​ ​സ്വ​മേ​ധ​യാ​ ​ന​ൽ​കി.​ ​അ​ങ്ങ​നെ​ ​ര​ണ്ടാം​ ​ക്ലാ​സ് ​തു​ട​ങ്ങാ​നാ​യി.

എ​ന്നാ​ൽ,​ ​ര​ണ്ടാം​ ​ക്ളാ​സി​ലേ​ക്ക് ​ഒ​രു​ ​അ​ദ്ധ്യാ​പ​ക​നെ​ ​നി​യ​മി​ക്ക​ത്ത​ക്ക​വ​ണ്ണം​ ​ട്രൈ​ബ​ൽ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​അ​ന്ന് ​ബ​ഡ്‌​ജ​റ്റ് ​ഇ​ല്ലാ​യി​രു​ന്നു.​ ​പൊ​ന്നൂ​സ് ​അ​ന്ന​ത്തെ​ ​ഏ​ഴാം​ ​ക്ളാ​സ് ​പാ​സാ​യ​ ​ആ​ളാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​യ​മ​നം​ ​സ്ഥി​ര​മാ​ണോ​ ​അ​ല്ല​യോ​ ​എ​ന്ന​തി​ൽ​ ​അ​പ്പോ​ഴും​ ​കൃ​ത്യ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​അ​തൊ​ന്നും​ ​നോ​ക്കാ​തെ​ ​പൊ​ന്നൂ​സ് ​ആ​ ​ചു​മ​ത​ല​ ​ഏ​റ്റെ​ടു​ത്തു.​ ​ഒ​ന്ന​ര​വ​ർ​ഷം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​നി​യ​മ​നം​ ​സ്ഥി​ര​പ്പെ​ടു​ത്തി​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചു.​ ​അ​തോ​ടു​കൂ​ടെ​ ​അ​ദ്ദേ​ഹം​ ​പൊ​ന്നൂ​സ് ​സാ​ർ​ ​ആ​യി​ത്തീ​ർ​ന്നു.

തു​ട​ർ​ന്ന് ​മൂ​ന്നും​ ​നാ​ലും​ ​ക്ലാ​സു​ക​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​പ​രി​ശ്ര​മ​ങ്ങ​ളാ​യി.​ ​നി​ര​ന്ത​ര​മാ​യ​ ​ന​ട​ത്ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​ ​സ്വ​പ്ന​വും​ ​പി​ൽ​ക്കാ​ല​ത്ത് ​സാ​ധി​ക്കാ​നാ​യി.​ ​ച​രി​ത്ര​ത്തി​ലെ​ന്നും​ ​പൊ​ൻ​ലി​പി​ക​ളി​ലെ​ഴു​തേ​ണ്ട​ ​പേ​ര് ​ത​ന്നെ​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.​ ​അ​ത്ര​യ​ധി​കം​ ​ക​ഷ്ട​പ്പാ​ടും​ ​അ​ധ്വാ​ന​വും​ ​വി​യ​ർ​പ്പും​ ​ഈ​ ​സ്കൂ​ളി​ന് ​പി​ന്നി​ലു​ണ്ട്.

സ്‌​കൂ​ൾ​ ​അ​നു​വ​ദി​ച്ച​ ​കാ​ലം​മു​ത​ൽ​ ​മു​ള​യും​ ​ക​മു​കും​ ​കൊ​ണ്ടു​ള്ള​ ​മേ​ൽ​ക്കൂ​ര​യി​ൽ​ ​ഒാ​ല​ ​മേ​ഞ്ഞാ​യി​രു​ന്നു​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ ​വ​ള​രെ​ ​നാ​ള​ത്തെ​ ​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ​ 1965​ ​ൽ​ ​മേ​ൽ​ക്കൂ​ര​ ​ആ​സ്‌​ബ​റ്റോ​സ് ​ഷീ​റ്റ് ​മേ​ഞ്ഞ​ ​ഒ​രു​ ​കെ​ട്ടി​ടം​ ​സ​ർ​ക്കാ​രി​ൽ​നി​ന്ന് ​അ​നു​വ​ദി​ച്ചു​കി​ട്ടി.​ ​എ​ന്നാ​ൽ,​ 1968​ ​ലെ​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​കെ​ട്ടി​ട​ത്തി​ന് ​സാ​ര​മാ​യ​ ​കേ​ടു​പാ​ടു​ക​ൾ​ ​ഉ​ണ്ടാ​യി.​ ​ഇൗ​ ​കെ​ട്ടി​ട​ത്തി​ൽ​ ​സ്‌​കൂ​ൾ​ ​ന​ട​ത്താ​ൻ​ ​പാ​ടി​ല്ല​ ​എ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞ​തോ​ടെ​ ​സ്‌​കൂ​ൾ​ ​ന​ട​ത്താ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​ ​വ​ന്നു.​ ​സ്കൂ​ൾ​ ​പൂ​ട്ടി​പ്പോ​കു​മെ​ന്ന് ​വ​ന്ന​തോ​ടെ​ ​പൊ​ന്നൂ​സ് ​സാ​ർ​ ​സ്വ​ന്തം​ ​വീ​ടി​നോ​ട് ​ചേ​ർ​ത്ത് ​ഒ​രു​ ​സ്‌​കൂ​ൾ​ ​നി​ർ​മ്മി​ച്ചു.​ ​പി​ന്നീ​ടു​ള്ള​ത് ​ച​രി​ത്രം.​ ​ഒ​രാ​യു​സി​ന്റെ​ ​പ്ര​യ​ത്‌​ന​മാ​ണ് ​അ​ക്ഷ​ര​ങ്ങ​ളാ​യി​ ​ഈ​ ​മ​ണ്ണി​ൽ​ ​വി​ള​ഞ്ഞ​ത്.
(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​ർ​:​ 9447001739)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA