ക്രിസ്റ്റ്യൻ മിഷേൽ തുറന്ന് പറയുന്നതിന് മുൻപ് കുറ്റസമ്മതം നടത്തുന്നതാണ് നല്ലത്, സോണിയയോട് മാദ്ധ്യമപ്രവർത്തകൻ

Wednesday 05 December 2018 1:00 PM IST
-christian-michel

കോളിളക്കമുണ്ടാക്കിയ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്ർ ഇടപാടിനെ കുറിച്ചുള്ള അന്വേഷണത്തിന് വൻ വഴിത്തിരിവായി 225 കോടി രൂപ കോഴ വാങ്ങിയ മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ ജയിംസ് മിഷേലിനെ യു. എ. ഇയിൽ നിന്ന് ഇന്നലെ ഇന്ത്യയിൽ എത്തിച്ചു. കഴിഞ്ഞ യു.പി.എ ഭരണകാലത്ത് ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയിൽ നിന്ന് 3600 കോടി രൂപയ്ക്ക് 12 വി. വി. ഐ. പി ഹെലികോപ്ടറുകൾ വാങ്ങിയതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ വാങ്ങിയെന്നാണ് കേസ്. എ.കെ.ആന്റണി പ്രതിരോധമന്ത്രി യായിരുന്നപ്പോഴാണ് വിവാദം ഉയർന്നതും കേസ് അന്വേഷണം തുടങ്ങിയതും. ക്രിസ്റ്റ്യൻ ജയിംസ് മിഷേലിനെ ഇന്ത്യയിലെത്തിക്കാനായത് പ്രതിപക്ഷമായ കോൺഗ്രസിന് വെല്ലുവിളിയായിരിക്കുകയാണ്. കേസിൽ ക്രിസ്റ്റ്യൻ മിഷേലിന്റെ മൊഴിയെ ആശ്രയിച്ചിരിക്കും ഇനിയുള്ള ദിവസങ്ങളിലെ രാഷ്ട്രീയ ചർച്ചകളെന്നത് ഉറപ്പാണ്.

ക്രിസ്റ്റ്യൻ മിഷേലിനെ മടക്കികൊണ്ട് വന്നത് കോൺഗ്രസിന് ശക്തമായ വെല്ലുവിളിയാവുമെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെടുന്നു. ക്രിസ്റ്റ്യൻ മിഷേൽ നെഹ്റു പരിവാറിന്റെ വിശ്വസ്തനാണെന്നും അദ്ദേഹം എല്ലാം തുറന്ന് പറയുന്നതിന് മുൻപ് കുറ്റങ്ങളെല്ലാം കോൺഗ്രസ് മുൻ അദ്ധ്യക്ഷയായ സോണിയാഗാന്ധി ഏറ്റെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. കോടതിയിലാണ് ക്രിസ്റ്റ്യൻ മിഷേൽ കാര്യങ്ങൾ വെളുപ്പെടുത്തുന്നതെങ്കിൽ സംഭവം കൂടുതൽ ഗുരുതരമാവുമെന്നും അദ്ദേഹം പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA