തിരുവനന്തപുരം: നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികളാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ബി.ടി.ആർ ഭവനിൽ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ (പി.ബി.സി.എ) മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് കെ. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ടി. കൃഷ്ണൻ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. വേലായുധൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ജയപ്രകാശൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ബി.പി. മുരളി സ്വാഗതം പറഞ്ഞു. 'നിർമാണ മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും' എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ടി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ജി. ശങ്കർ, സി. പ്രസന്നകുമാർ, സി.കെ. വേലായുധൻ, എം.എസ് ഷാജി. എന്നിവർ സംസാരിച്ചു. എസ്.എൻ. അനിൽകുമാർ സ്വാഗതവും കെ.പി. രാജു നന്ദിയും പറഞ്ഞു.