വനിതാ മതിൽ സി.പി.എമ്മിന്റെ രാഷ്ട്രീയപരിപാടി: പി.കെ.കൃഷ്ണദാസ്

Friday 07 December 2018 1:48 AM IST
bjp

തിരുവനന്തപുരം: വനിതാ മതിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണ പരിപാടിയാണെന്നും, ഇതിനുള്ള ഫണ്ട് സർക്കാർ ഖജനാവിൽ നിന്നല്ല പാർട്ടി ഫണ്ടിൽ നിന്നാണെടുക്കേണ്ടതെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്തണങ്ങളും പിൻവലിക്കുക, അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, കെ.സുരേന്ദ്രനെതിരെയുള്ള കേസുകൾ പിൻവലിക്കുക, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ നാലാം ദിനത്തിൽ അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ സത്യാഗ്രഹത്തിന്റെ നാലാം ദിനം ഉദ്ഘാടനം ചെയ്തു.കെ.സുരേന്ദ്രനെ ജയിലിലിട്ടത് കൊണ്ട് സമരത്തെ തകർക്കാനാവില്ലെന്നും, സർക്കാർ വിശ്വാസ സമൂഹത്തെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യാഗ്രഹത്തിന്റെ ഭാഗമായി രാധാകൃഷ്ണൻ ക്ഷീണിതനാണെന്നും,​കെ.സുരേന്ദ്രന് പെട്ടന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA