എം.ജി. സർവകലാശാല അറിയിപ്പുകൾ

Thursday 11 October 2018 11:05 PM IST

mg-university-info
mg university info

ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്

കുറഞ്ഞ പ്രായനിബന്ധനയില്ലാതെ പ്രവേശനം
എം.ജി.സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ഇനി കുറഞ്ഞ പ്രായപരിധി നിബന്ധനയില്ല. പ്രായനിബന്ധനയില്ലാതെ നിശ്ചിത അക്കാഡമിക യോഗ്യത നോക്കി പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകാൻ സർവകലാശാല ഉത്തരവിട്ടു. പ്ലസ്ടു/തത്തുല്യ അക്കാഡമിക് യോഗ്യത നേടിയവർക്ക് ബിരുദ പ്രോഗ്രാമുകൾക്കും ബിരുദ/തത്തുല്യ യോഗ്യത നേടിയവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും കുറഞ്ഞ പ്രായനിബന്ധനയില്ലാതെ പ്രവേശനം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. സ്‌പോർട്‌സ് ക്വോട്ടയിൽ പ്രവേശനം നേടുന്നവർക്കാണ് നിലവിൽ പ്രവേശനത്തിന് ഉയർന്ന പ്രായപരിധി നിബന്ധനയുള്ളത്. 25 വയസാണ് സ്‌പോർട്‌സ് ക്വോട്ട പ്രവേശനത്തിന്റെ ഉയർന്ന പ്രായപരിധി.

പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും നടക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ/2012 2016 അഡ്മിഷൻ സപ്ലിമെന്ററി), ലാറ്ററൽ എൻട്രി (2013-2016 അഡ്മിഷൻ സപ്ലിമെന്ററി, 2011 അഡ്മിഷന്റെ ആദ്യ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ രണ്ടു മുതൽ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും സമർപ്പിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.


ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബികോം (സി.ബി.സി.എസ്.എസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി (2012 2016 അഡ്മിഷൻ) പരീക്ഷകൾ 31ന് ആരംഭിക്കും.ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബികോം (സി.ബി.സി.എസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ 2017 അഡ്മിഷൻ) പരീക്ഷകൾ 31ന് ആരംഭിക്കും.

പ്രത്യേക മേഴ്‌സി ചാൻസ് പരീക്ഷ
വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പ്രത്യേക മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ബി.എ/ബി.എസ്‌സി/ബികോം (റഗുലർ : 1998 2008), ബി.എ./ബികോം (പ്രൈവറ്റ് : 19982011), ബി.എസ്‌സി നഴ്‌സിംഗ്/ബി.ടെക് ഒഴിച്ചുള്ള മറ്റ് ബിരുദ കോഴ്‌സുകൾ (2000 അഡ്മിഷൻ മുതൽ), എം.എ./എം.എസ്‌.സി/എംകോം (റഗുലർ: 2001 2011, പ്രൈവറ്റ് : 2004 2013), മറ്റ് പി.ജി. കോഴ്‌സുകൾ (2000 അഡ്മിഷൻ മുതൽ), ബി.എഡ് (2003 അഡ്മിഷൻ മുതൽ), എൽ എൽ.ബി (1994 അഡ്മിഷൻ മുതൽ), എം.ടെക് (2009 അഡ്മിഷൻ മുതൽ), എം.എഡ് (2002 അഡ്മിഷൻ മുതൽ) കോഴ്‌സുകൾക്കാണ് മേഴ്‌സി ചാൻസ് പരീക്ഷ. 25 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിനും സി.വി.ക്യാമ്പ് ഫീസിനും പുറമേ 5000 രൂപ സ്‌പെഷ്യൽ ഫീസായി അടയ്ക്കണം.


പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം (ജനറൽ) ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA