എം.ജി. സർവകലാശാല

Wednesday 05 December 2018 12:00 AM IST
mg-uni
mg uni

 പരീക്ഷ തീയതി
മൂന്നാംവർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോ ബയോളജി (പുതിയ സ്‌കീം 2015 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾ 14ന് ആരംഭിക്കും. പിഴയില്ലാതെ 6 വരെയും 500 രൂപ പിഴയോടെ 7നും 1000 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം.


അഫിലിയേറ്റഡ് കോളേജുകളിലെയും ഡിപ്പാർട്ട്‌മെന്റിലും രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.സി.(2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളും ഡിപ്പാർട്ട്‌മെന്റിലെ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.സി. (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളും 19ന് ആരംഭിക്കും. പിഴയില്ലാതെ 6 വരെയും 500 രൂപ പിഴയോടെ 7നും 1000 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം.


 പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ് സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 11 മുതൽ 13 വരെ അതത് കോളജുകളിൽ നടക്കും.


തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ 2018 ഒക്‌ടോബർ/നവംബറിൽ നടന്ന ബി.എ. അഞ്ചാം സെമസ്റ്റർ(സി.ബി.സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്. റഗുലർ, സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി) ഭരതനാട്യം, മോഹിനിയാട്ടം പരീക്ഷകളുടെ ഭരതനാട്യം, മോഹിനിയാട്ടം, അഭിനയസംഗീതം പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ 21 വരെ കോളേജിൽ നടക്കും.


 അപേക്ഷ തീയതി
രണ്ടാം സെമസ്റ്റർ എം.ഫിൽ ബിസിനസ് സ്റ്റഡീസിന്റെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസി പരീക്ഷയ്ക്കും 12 വരെ പിഴയില്ലാതെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 13നും 1000 രൂപ സൂപ്പർ ഫൈനോടെ 15 വരെയും അപേക്ഷിക്കാം.

 അക്കാഡമിക് കലണ്ടർ
ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ(ഇന്റലക്ച്വൽ ഡിസെബിലിറ്റി ആൻഡ് ലേണിംഗ് ഡിസെബിലിറ്റി) പ്രോഗാം 2017-19 ബാച്ചിന്റെ മൂന്ന്, നാല് സെമസ്റ്ററുകളുടെയും 2018-20 ബാച്ചിന്റെ ഒന്നു മുതൽ നാലുവരെയുള്ള സെമസ്റ്ററുകളുടെയും അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA