കേരള സർവകലാശാല

| Published on Thursday 11 October 2018 11:09 PM IST

kerala-uni-info
kerala university

അഡ്മിഷൻ മെമ്മോ

സർവകലാശാലയിലെയും യൂണിവേഴ്‌സിറ്റികോളേജിലെയും വിവിധ പഠനവകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീഭായ് നാഷണൽകോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കുമുളള (2018-2019) എം.ഫിൽപ്രോഗ്രാമുകളിലേക്ക് അഡ്മിഷന് തിരഞ്ഞെടുക്കപ്പെട്ടതായി എസ്.എം.എസ് ലഭിച്ചിട്ടുളള വിദ്യാർത്ഥികൾക്കുളള അഡ്മിഷൻ മെമ്മോ വെബ്‌സൈറ്റിൽ. വിദ്യാർത്ഥികൾ മെമ്മോയിൽരേഖപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് അതത് ഡിപ്പാർട്ട്‌മെന്റിൽ ഹാജരാകണം.

ടൈംടേബിൾ

26 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. ഡിഗ്രി പരീക്ഷയുടെ (2015 സ്‌കീം-റഗുലർ/സപ്ലിമെന്ററി) ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

കരിയർ റിലേറ്റഡ് ബി.സി.എ. (സി.ബി.സി.എസ്.എസ്) ഡിഗ്രികോഴ്‌സിന്റെ നാലാം സെമസ്റ്റർ പരീക്ഷയുടെ പ്രായോഗിക പരീക്ഷ 29 നും ആഗസ്റ്റ്/ഒക്‌ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയുടെ പ്രായോഗിക പരീക്ഷ നവംബർ 21 നും അതാതുകോളേജുകളിൽ തുടങ്ങും.


സീറ്റൊഴിവ്

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ എം. എ. ഇംഗ്ലീഷ്‌കോഴ്‌സിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുളള ഒരു സീറ്റിലേക്കുളള സ്‌പോട്ട് അഡ്മിഷൻ 15 ന് 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടത്തും. അർഹരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

T-AC
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
T-BA
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA
T-RR