കേരള സർവകലാശാല

Thursday 06 December 2018 12:00 AM IST
kerala-university
kerala uni

പരീക്ഷ

ജനുവരി 7 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയ്ക്ക് പിഴ കൂടാതെ 13 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

ജനുവരിയിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ്.സി./ബികോം (റഗുലർ-2017 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്-2016 അഡ്മിഷൻ, സപ്ലിമെന്ററി-2013, 2014 & 2015 അഡ്മിഷനുകൾ) പരീക്ഷകൾക്ക് പിഴ കൂടാതെ 7 മുതൽ 14 വരെയും 50 രൂപ പിഴയോടെ 18 വരെയും 125 രൂപ പിഴയോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം.

14 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി./ബികോം (റഗുലർ-2016 അഡ്മിഷൻ, സപ്ലിമെന്ററി-2013, 2014 & 2015 അഡ്മിഷനുകൾ) പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എം.എസ്-ഹോട്ടൽ മാനേജ്‌മെന്റ്/ബി.എസ് സി. ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് സയൻസ് പരീക്ഷയുടെ പ്രക്ടിക്കൽ 10 നും ബി.എസ് സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷയുടെ പ്രക്ടിക്കൽ 11 നും ആരംഭിക്കും.

സമ്പർക്ക ക്ലാസുകൾ

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ബി.എൽ.ഐ.എസ്.സി, എം.എൽ.ഐ.എസ്.സി കോഴ്‌സുകളുടെ സമ്പർക്ക ക്ലാസുകൾ 8 ന് പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കും. സമയം രാവിലെ 9.30 മുതൽ 4.30 വരെ.

കമ്മ്യൂണിക്കേറ്റീവ് അറബിക്

അറബിക് വിഭാഗം നടത്തുന്ന ആറുമാസം ദൈർഘ്യമുളള കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്‌സിന് 15 വരെ അപേക്ഷിക്കാം. ഫീസ് : 6000 രൂപ, യോഗ്യത : പ്ലസ് ടു. താത്പര്യമുളളവർ ഫീസടച്ച ചെലാൻ നിർദ്ദിഷ്ട അപേക്ഷയോടൊപ്പം കാര്യവട്ടത്തുളള അറബിക് വിഭാഗത്തിൽ സമർപ്പിക്കണം. ഫോൺ: 9446827141.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA