കാലിക്കറ്റ് യൂണി അറിയിപ്പുകൾ

Wednesday 05 December 2018 12:11 AM IST
calicut-uni
calicut uni

 എം.കോം സപ്ലിമെന്ററി മാർക്ക് ലിസ്റ്റ്

വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം റഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സപ്ലിമെന്ററി മാർക്ക് ലിസ്റ്റുകൾ(എ.കെ മുതൽ എ.പി സീരീസ് വരെ മാത്രം) പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

 എം.ബി.എ പരീക്ഷ മാറ്റി

14 മുതൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ (2016 സ്‌കീം-2016 മുതൽ പ്രവേശനം) മൂന്നാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്‌മെന്റ് റഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി മൂന്ന് മുതൽ നടക്കും.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷക്ക് പിഴകൂടാതെ 11 വരെയും 160 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 15 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്-8, എക്‌സാമിനേഷൻ-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ18-നകം ലഭിക്കണം. പരീക്ഷ ജനുവരി 4ന് ആരംഭിക്കും.

 പരീക്ഷ

രണ്ടാം സെമസ്റ്റർ എം.ആർക് റഗുലർ/സപ്ലിമെന്ററി (ഇന്റേണൽ, 2014 മുതൽ പ്രവേശനം) പരീക്ഷ 14-ന് ആരംഭിക്കും.

നാലാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി ഏഴിന് ആരംഭിക്കും.

എട്ടാം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി (ഓണേഴ്‌സ്, 2011 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജനുവരി ഏഴിന് ആരംഭിക്കും.

 പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസം (സി.യു.സി.ബി.സി.എസ്.എസ്) ഒന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 7 മുതൽ 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്-8, എക്‌സാമിനേഷൻ-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 വിലാസത്തിൽ 22-നകം ലഭിക്കണം.

അവസാന വർഷ/മൂന്ന്, നാല് സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (നോൺ സെമസ്റ്റർ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.ആർക് (2004, 2012 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.ടി.ടി.എം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 11 വരെ അപേക്ഷിക്കാം.

ബി.പി.എഡ് പുനർമൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ ബി.പി.എഡ് ജൂൺ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

പി എച്ച്.ഡി പ്രവേശനം: തീയതി നീട്ടി

2019 വർഷത്തെ പി എച്ച്.ഡി പ്രവേശനത്തിന് ഓൺലൈനിൽ 26 വരെ അപേക്ഷിക്കാം. ഫീസ് ജനറൽ: 580 രൂപ, എസ്.സി/എസ്.ടി: 235 രൂപ. സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ഇ-ചെലാൻ സഹിതം ബന്ധപ്പെട്ട പഠനവിഭാഗത്തിൽ ജനുവരി ഒന്നിനകം ലഭിക്കണം. പ്രവേശന പരീക്ഷ ജനുവരി നാലിന്. ജനുവരി 15-ന് ഫലം പ്രസിദ്ധീകരിക്കും. പി എച്ച്.ഡി റഗുലേഷൻ സംബന്ധിച്ചും ഒഴിവുകൾ സംബന്ധിച്ചുമുള്ള വിവരങ്ങൾ www.cuonline.ac.in ൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA