യോഗി ആദിത്യനാഥ് കേരളത്തിലേക്ക്, ​സ്വാഗതമേകാൻ ലീഗ്, കോൺഗ്രസ് നേതാക്കൾ

Friday 07 December 2018 11:53 PM IST
yogi-adityanath

കാസർഗോഡ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതി അംഗങ്ങളായി ലീഗ്,​ കോൺഗ്രസ് നേതാക്കൾ. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.എൻ കൃഷ്ണഭട്ടും മുസ്ലിം ലീഗ് നേതാവും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.എൽ പുണ്ടരികാക്ഷയുമാണ് സംഘാടക സമിതിയുടെ ഭാരവാഹികളായിട്ടുള്ളത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര ഹിന്ദുവികാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഡിസംബർ 16 ന് കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിലാൽ ഹിന്ദുസമാജത്തിന്റെ പരിപാടി നടത്തുന്നത്. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവിന്റെ സംഘാടക സമിതി ഭാരവാഹികളായി രണ്ട് നേതാക്കൾ പങ്കെടുക്കുന്നതോടെ യു.ഡി.എഫ് മറുപടി നൽകാൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA