14 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

Friday 07 December 2018 12:26 AM IST
train-schedule-change

തിരുവനന്തപുരം: ശാസ്താംകോട്ട യാർഡിൽ പണി നടക്കുന്നതിനാൽ ഇന്നു മുതൽ 14 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കൊല്ലം- ആലപ്പുഴ പാസഞ്ചർ ഇൗ ദിവസങ്ങളിൽ സർവ്വീസ് നടത്തില്ല.ഇന്ന് തിരുവനന്തപുരം - മധുര അമൃത എക്സ് പ്രസ് തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂർ വൈകി രാത്രി 11.30 നും തിരുവനന്തപുരം - നിസാമുദ്ദീൻ എക്സ് പ്രസ് ഒരുമണിക്കൂർ വൈകി പുലർച്ചെ 1.30 നും ആയിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ചെന്നൈയിൽ നിന്നുള്ള ഗുരുവായൂർ എക്സ് പ്രസ് ഒരുമണിക്കൂർ വൈകിയായിരിക്കും എല്ലാസ്റ്റേഷനിലും എത്തുക.

9 ന് മധുര എക്സ് പ്രസ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടാൻ ഒന്നര മണിക്കൂർ വൈകും. ഗുരുവായൂർ എക്സ് പ്രസ് ഒരുമണിക്കൂറിലേറെ വൈകും.

11 ന് മധുര എക്സ് പ്രസ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടാൻ ഒന്നരമണിക്കൂർ വൈകും. ഗുരുവായൂർ എക്സ് പ്രസ്, ഒരുമണിക്കൂറും പാലരുവി എക്സ് പ്രസ് മൂന്ന് മണിക്കൂറും ബവനഗർ - കൊച്ചുവേളി എക്സ് പ്രസ് മുക്കാൽ മണിക്കൂറും വൈകും.

13ന് അമൃത എക്സ് പ്രസ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടാൻ ഒന്നരമണിക്കൂർ വൈകും. കൊച്ചുവേളി - ലോകമാന്യതിലക് ദ്വൈവാര എക്സ് പ്രസ് കൊച്ചുവേളിയിൽ നിന്ന് ഒന്നര മണിക്കൂർ വൈകി പുലർച്ചെ 2.05നായിരിക്കും പുറപ്പെടുക. ഗുരുവായൂർ എക്സ് പ്രസ് 80 മിനിറ്റും, ഗുരുവായൂർ - ചെന്നൈ 80 മിനിറ്റും മംഗലാപുരം - തിരുവനന്തപുരം എക്സ് പ്രസ് 50 മിനിറ്റും. നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി 30 മിനിറ്റും വൈകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA