സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥ പ്രമുഖൻ ഫണ്ട് പിരിവിനായി വിദേശത്തേക്ക്

| Published on Friday 12 October 2018 12:29 PM IST
salary-challange

 

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ന്റെ​ ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​പ്ര​വാ​സി​ക​ളി​ൽ​ ​നി​ന്ന​ട​ക്കം​ ​ഫ​ണ്ട് ​സ്വ​രൂ​പി​ക്കാ​ൻ​ ​മ​ന്ത്രി​മാ​രു​ടെ​ ​കൂ​ടെ​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​പോ​കു​ന്ന​ ​ഐ.​എ.​എ​സ് ​സം​ഘ​ത്തി​ൽ​ ​സാ​ല​റി​ ​ച​ല​ഞ്ചി​ൽ​ ​ശ​മ്പ​ള​ ​വി​ഹി​തം​ ​ന​ൽ​കാ​ത്ത​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​നും​. ​ഈ​ ​മാ​സം​ 21​ ​ന് ​സിം​ഗ​പ്പൂ​രി​ലേ​ക്ക് ​റ​വ​ന്യൂ​ ​മ​ന്ത്രി​ ​ഇ.​ച​ന്ദ്ര​ശേ​ഖ​ര​നോ​ടൊ​പ്പം​ ​പോ​കു​ന്ന​ ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​ക​മ്മി​ഷ​ണ​ർ​ ​എ.​ടി.​ജെ​യിം​സാ​ണ് ​സാ​ല​റി​ ​ച​ല​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ത്.​ ​അ​ദ്ദേ​ഹം​ ​ഈ​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​പൂ​ർ​ണ​മാ​യി​ ​പി​ൻ​വ​ലി​ച്ചു​ക​ഴി​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മ്യൂ​സി​യ​ത്തി​ന​ടു​ത്തെ​ ​പ​ബ്ലി​ക് ​ഓ​ഫീ​സി​ലെ​ ​ട്ര​ഷ​റി​യി​ൽ​ ​നി​ന്നാ​ണ് ​ഇ​ദ്ദേ​ഹം​ ​സ്ഥി​ര​മാ​യി​ ​ശ​മ്പ​ളം​ ​പി​ൻ​വ​ലി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഇ​ദ്ദേ​ഹം​ ​ശ​മ്പ​ളം​ ​പൂ​ർ​ണ​മാ​യി​ ​പി​ൻ​വ​ലി​ച്ച​ത്.​ ​ഇ​തോ​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​സാ​ല​റി​ ​ച​ല​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ത്തി​ല്ല​ ​എ​ന്ന​ ​വി​വ​രം​ ​പു​റ​ത്തു​വ​ന്ന​ത്.

വി​ദേ​ശ​ ​രാ​ജ്യ​ത്ത് ​ജോ​ലി​ചെ​യ്യു​ന്ന​ ​മ​ല​യാ​ളി​ക​ളോ​ടും​ ​മറ്റ് ​ഇ​ന്ത്യാ​ക്കാ​രോ​ടും​ ​പ്ര​ള​യ​ബാ​ധി​ത​ ​കേ​ര​ള​ത്തി​ന്റെ​ ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് ​ഫ​ണ്ട് ​ശേ​ഖ​രി​ക്കാ​ൻ​ ​മ​ന്ത്രി​മാ​ര​ട​ക്കം​ ​പോ​കു​മ്പോ​ൾ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​ചി​ല​ർ​ ​സാ​ല​റി​ ​ച​ല​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ത് ​ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ​ ​മു​റു​മു​റു​പ്പി​ന് ​ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.​ ​പ്ര​ള​യ​ത്തി​ൽ​ ​മു​ങ്ങി​യ​ ​കേ​ര​ള​ത്തെ​ ​ര​ക്ഷി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ​ ​എ​ല്ലാ​വ​രോ​ടും​ ​ത​ങ്ങ​ളു​ടെ​ ​വേ​ത​ന​ത്തി​ലൊ​രു​ഭാ​ഗം​ ​സം​ഭാ​വ​ന​ ​ചെ​യ്യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​അ​ഭ്യ​ർ​ത്ഥി​ച്ച​ത്.​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ക​യും​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​ ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മു​ഴു​വ​ൻ​ ​ത​ല​വ​നാ​യി​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ത​ന്നെ​ ​സാ​ല​റി​ ​ച​ല​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കാ​തെ​ ​വി​ദേ​ശ​ത്ത് ​ഫ​ണ്ട് ​ശേ​ഖ​ര​ണ​ത്തി​ന് ​മ​ന്ത്രി​യോ​ടൊ​പ്പം​ ​പോ​കു​ന്ന​ത് ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.​ ​ഒ​ക്ടോ​ബ​ർ​ 17​ ​മു​ത​ൽ​ 21​ ​വ​രെ​യു​ള്ള​ ​തീയ​തി​ക​ളി​ലാ​ണ് ​മ​ന്ത്രി​മാ​രോ​ടൊ​പ്പം​ ​മു​തി​ർ​ന്ന​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​വി​ദേ​ശ​ത്ത് ​പോ​വു​ന്ന​ത്.

ഭൂ​രി​ഭാ​ഗം​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​സാ​ല​റി​ ​ചാ​ല​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ചി​ല​ർ​ ​ഗ്രോ​സ് ​സാ​ല​റി​ക്ക് ​പ​ക​രം​ ​നെറ്റ് സാ​ല​റി​ ​മാ​ത്ര​മാ​ണ് ​ന​ൽ​കി​യ​ത്.​ ​അ​തേ​സ​മ​യം​ ​മ​റ്റു​ചി​ല​ർ​ ​പൂ​ർ​ണ​മാ​യും​ ​പ​ങ്കെ​ടു​ക്കാ​തെ​ ​മാ​റി​നി​ൽ​ക്കു​ക​യാ​ണ്.​ അ​തി​ൽ​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​ഇ​ദ്ദേ​ഹം.​ ​റോ​ഡ്സ് ​ആ​‌​ൻ​ഡ് ​ബ്രി​ഡ്‌​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ചു​മ​ത​ല​യും​ ​ഈ​ ​ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ട്.​ ​നേ​ര​ത്തെ​ ​മൂ​ന്ന് ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ങ്ങ​ൾ​ക്ക് ​നെ​റ്റ് ​സാ​ല​റി​ ​മാ​ത്ര​മേ​ ​ന​ൽ​കാ​ൻ​ ​ക​ഴി​യൂ​ ​എ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​റി​യി​ച്ചി​രു​ന്നു.​
​മറ്റ് ​ഐ.​എ.​എ​സു​കാ​ർ​ക്ക് ​വേ​ണ്ടി​ ​കൂ​ടി​യാ​ണ് ​ത​ങ്ങ​ൾ​ ​ക​ത്ത് ​ന​ൽ​കു​ന്ന​ത് ​എ​ന്നാ​ണ് ​ഇ​വ​ർ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​ശ​മ്പ​ളം​ ​കു​റ​ഞ്ഞ​ ​ജീ​വ​ന​ക്കാ​ർ​പോ​ലും​ ​ഒ​രു​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​ത​വ​ണ​ക​ളാ​യെ​ങ്കി​ലും​ ​ന​ൽ​കി​യ​പ്പോ​ൾ​ ​ല​ക്ഷ​ങ്ങ​ൾ​ ​ശ​മ്പ​ളം​ ​പ​റ്റു​ന്ന​വ​ർ​ ​ച​ല​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ത് ​വി​മ​ർ​ശ​ന​ ​വി​ധേ​യ​മാ​യി​ട്ടു​ണ്ട്.

T-AC
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
T-BA
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA
T-RR