ശബരിമല സമരം വിശ്വാസവിരുദ്ധമെന്ന് സുനിൽ പി. ഇളയിടം

Friday 07 December 2018 8:30 PM IST
sunil-p-

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന സ​മ​രം വി​ശ്വാ​സ​വി​രു​ദ്ധ​മാ​ണെ​ന്ന് എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം. കാ​ത​ലി​നെ​യ​ല്ല വി​ശ്വാ​സ​ത്തി​ന്റെ പു​റം​തോ​ടി​നെ​യാ​ണ് സ​മ​ര​ക്കാർ വി​ശ്വാ​സ​മാ​ക്കി മാ​റ്റു​ന്ന​ത്. അ​ത് ദൈ​വ​വി​രു​ദ്ധ​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

മ​ത​വി​രു​ദ്ധ​മാ​യ​ത് മ​ത​ത്തി​ന്റെ പേ​രി​ൽ ചെ​യ്യു​ക​യാ​ണ് നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. മ​ത​ത്തെ കേ​വ​ലം ആ​ചാ​ര​മാ​യി മ​ന​സി​ലാ​ക്കു​മ്പോഴാണ് ഇ​ങ്ങ​നെ ഒ​രു കൂ​ട്ടം ആ​ളു​ക​ളെ സ​മ​ര​ത്തി​ന് ഇ​റക്കാനാ​യി ക​ഴി​യു​ന്ന​ത്.

മാ​റു​മ​റ​യ്ക്ക​ലും ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത​തു​മെ​ല്ലാം ഒ​രു കാ​ല​ത്ത് മ​നോ​ഹ​ര​മാ​യ ആ​ചാ​ര​മാ​യി​രു​ന്നു. അ​ത് റ​ദ്ദാ​ക്കി​യ​പ്പോ​ഴാ​ണ് അ​നാ​ചാ​ര​മാ​യി മാ​റി​യ​ത്. സ​വ​ർ​ണ​മേ​ലാ​ള​ൻ​മാ​രു​ടെ​യും ജാ​തി പ്ര​മാ​ണി​മാ​രു​ടെ​യും ഔ​ദാര്യ​ബു​ദ്ധി​കൊ​ണ്ട​ല്ലെ​ന്നും ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ചും സ​മ​രം ചെ​യ്തും ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് അ​തെ​ല്ലാം അ​നാ​ച​ര​ങ്ങ​ളാ​ക്കി മാ​റ്റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ളു​വേ​ട്ട​ൻ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'വി​ശ്വാ​സ​വും രാ​ഷ്ട്രീ​യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ൽ സംസാരി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA