ആൾമാറാട്ടം ഏറ്റെന്ന് വിലയിരുത്തൽ, മകരവിളക്കിന് കൂടുതൽ യുവതികളെ എത്തിക്കാൻ ആക്‌ടിവിസ്‌‌റ്റുകൾ

Saturday 12 January 2019 11:55 AM IST
sabarimala-women-entry

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​യി​ൽ​ ​വീ​ണ്ടും​ ​ചി​ല​ ​യു​വ​തി​ക​ൾ​ ​ക​യ​റാ​ൻ​ ​ത​യാ​റെ​ടു​ക്കു​ന്ന​താ​യി​ ​വി​വ​രം.​ ​മ​ക​ര​വി​ള​ക്കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ശ​ബ​രി​മ​ല​യി​ൽ​ ​വ​ൻ​ ​തി​ര​ക്കാ​ണ്.​ ​അ​തി​നി​ട​യി​ൽ​ ​വേ​ഷം​ ​മാ​റി​യോ​ ​മ​റ്റോ​ ​മ​ല​ച​വി​ട്ടാ​നാ​ണ് ​ശ്ര​മ​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ചി​ല​ ​ആ​ക്ടി​വി​സ്റ്റു​ക​ളാ​ണ് ​ഇ​തി​നാ​യി​ ​ത​യാ​റെ​ടു​ക്കു​ന്ന​താ​യി​ ​അ​റി​യു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​ഇ​തു​വ​രെ​ ​ആ​രൊ​ക്കെ​യാ​ണെ​ന്ന​ ​വി​വ​രം​ ​പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.​ ​യു​വ​തി​ക​ൾ​ ​വ​ന്നാ​ൽ​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​പ്ര​തി​ഷേ​ധം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​പൊ​ലീ​സും​ ​ക​ന​ത്ത​ ​ജാ​ഗ്ര​ത​യി​ലാ​ണ്.​ ​ശ​ബ​രി​മ​ല​യി​ലെ​ങ്ങും​ ​പൊ​ലീ​സ് ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ,​ ​യു​വ​തി​ക​ൾ​ ​എ​ത്തു​മോ​ ​എ​ന്ന​ ​കാ​ര്യം​ ​പൊ​ലീ​സ് ​സ്ഥി​രീ​ക​രി​ക്കു​ന്നി​ല്ല.​ ​അ​തേ​സ​മ​യം,​ ​യു​വ​തി​ക​ൾ​ ​എ​ത്തി​യാ​ൽ​ ​ത​ട​യാ​ൻ​ ​പ്ര​തി​ഷേ​ധ​ക്കാ​രും​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തി​യെ​ന്ന​ ​സൂ​ച​ന​യു​മു​ണ്ട്.


മ​ക​ര​വി​ള​ക്കി​ന് ​മു​മ്പോ​ ​അ​തി​ന് ​ശേ​ഷ​മോ​ ​യു​വ​തി​ക​ൾ​ ​എ​ത്തു​മെ​ന്നാ​ണ് ​വി​വ​രം.​ ​ഒ​രു​പ​ക്ഷേ,​ ​മ​ക​ര​വി​ള​ക്കി​ന്റെ​ ​തി​ര​ക്ക് ​ക​ഴി​ഞ്ഞ​ശേ​ഷം​ ​എ​ത്താ​നാ​ണ് ​സാ​ധ്യ​ത​യെ​ന്നും​ ​പ​റ​യ​പ്പെ​ടു​ന്നു.


അ​തേ​സ​മ​യം,​ ​ഭൂ​മാ​താ​ ​ബ്രി​ഗേ​ഡ് ​നേ​താ​വ് ​തൃ​പ്തി​ ​ദേ​ശാ​യി​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തു​മെ​ന്ന​ ​പ്ര​ചാ​ര​ണം​ ​ഇ​ന്ന​ലെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​അ​വ​ർ​ ​അ​ത് ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​താ​ൻ​ ​ശ​ബ​രി​മ​ല​യി​ലെ​ത്തു​മെ​ന്ന​ ​പ്ര​ചാ​ര​ണം​ ​തെ​റ്റാ​ണെ​ന്നും​ ​ഈ​ ​സീ​സ​ണി​ൽ​ ​മ​ല​ച​വി​ട്ടാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​മ​റ്റു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​ഗൂ​ഢ​ ​ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​അ​വ​രു​ടെ​ ​സം​ഘ​ത്തി​ലെ​ ​ചി​ല​ർ​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തു​മെ​ന്ന​ ​പ്ര​ചാ​ര​ണം​ ​ശ​ക്ത​മാ​യി​ട്ടു​ണ്ട്.​ ​മ​ല​ച​വി​ട്ടി​യ​തി​ന് ​ശേ​ഷ​മേ​ ​ഇ​ക്കാ​ര്യം​ ​അ​വ​ർ​ ​പു​റ​ത്ത് ​പ​റ​യാ​ൻ​ ​സാ​ധ്യ​ത​യു​ള്ളൂ​ ​എ​ന്നും​ ​കേ​ൾ​ക്കു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​തി​നും​ ​സ്ഥി​രീ​ക​ര​ണ​മി​ല്ല.


ചെ​ന്നൈ​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മ​നി​തി​ ​സം​ഘ​വും​ ​ശ​ബ​രി​മ​ല​ ​യാ​ത്ര​ ​ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​സൂ​ച​ന.​ ​മു​മ്പ് ​ഇ​വ​ർ​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണ​യി​ൽ​ ​മ​ല​ക​യ​റാ​ൻ​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പു​യ​ർ​ന്ന​തോ​ടെ​ ​മ​ട​ങ്ങി​പ്പോ​യി​രു​ന്നു.​ ​ന​വോ​ത്ഥാ​ന​ ​കേ​ര​ളം​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​എ​ന്ന് ​പേ​രി​ലു​ള്ള​ ​ആ​ക്ടി​വി​സ്റ്രു​ക​ളു​ടെ​ ​കൂ​ട്ടാ​യ്മ​യും​ ​യു​വ​തി​ക​ളെ​ ​കൊ​ണ്ടു​വ​രു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


അ​തേ​സ​മ​യം​ ​ഏ​ത് ​വി​ധേ​ന​യും​ ​ആ​ക്ടി​വി​സ്റ്റുക​ളാ​യ​ ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​യി​ലെ​ത്തു​മെ​ന്ന​ ​സൂ​ച​ന​ ​ല​ഭി​ച്ച​തോ​ടെ​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഭ​ക്ത​രു​ടെ​ ​ജാ​ഗ്ര​ത​യും​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​പൊ​ലീ​സും​ ​ക​ർ​ശ​ന​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA