ശബരിമല വിധി കേരളത്തെ രണ്ടായി വിഭജിച്ചുവെന്ന് എ.കെ.ആന്റണി

Thursday 06 December 2018 10:58 PM IST
ak-antony

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി കേരളസമൂഹത്തെ രണ്ടായി വിഭജിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഭരണഘടനയിലെ മൗലികാവകാശങ്ങളെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ സുപ്രീംകോടതി ജഡ്ജിമാർ ജാഗ്രത പാലിക്കണമെന്നും ആന്റണി പറഞ്ഞു.

ജഡ്ജിമാർ ജാഗ്രത പാലിച്ചില്ലെങ്കിൽ അത് സമൂഹത്തിൽ അനാവശ്യസംഘർഷങ്ങൾക്ക് വഴിതെളിയിക്കുമെന്നും ആന്റണി വ്യക്തമാക്കി. സുപ്രിം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫിന് ഡൽഹി മലയാളികൾ നൽകിയ യാത്രഅയപ്പ് ചടങ്ങിലായിരുന്നു ആന്റണിയുടെ പ്രസ്താവന.

കോടതി വിധിയിലൂടെ സമൂഹത്തിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നില്ലെങ്കിൽ സർക്കാരിന് നിയമ നിർമാണം നടത്താമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് മറുപടിയായി പറഞ്ഞു. വിധിയിൽ വിട്ടുപോയ കാര്യം കോടതിയെ തന്നെയാണ് അറിയിക്കേണ്ടത്. എന്നിട്ടും പരിഹാരം ഇല്ലെങ്കിൽ നിയമനിർമാണം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA