നായ്‌ക്കൾക്ക് മണക്കാൻ പെത്തഡിനും,​ ഹാഷിഷുമില്ല,​ പൊലീസുകാർ നെട്ടോട്ടത്തിൽ

Thursday 11 October 2018 2:52 PM IST
police-dogs

തി​രു​വ​ന​ന്ത​പു​രം​:​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്ത് ​വ്യാ​പ​ക​മാ​കു​മ്പോ​ൾ​ ​ഇ​വ​ ​പി​ടി​കൂ​ടാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​പൊ​ലീ​സ് ഡോ​ഗ് സ്‌ക്വാ​ഡി​ലെ​നാ​യ്‌ക്ക​ൾ​ക്ക് ​മ​ണം​ ​പ​രി​ശീ​ലി​ക്കാ​ൻ​ ​ഒ​രു​ ​നു​ള്ള് ​മ​യ​ക്കു​മ​രു​ന്നു​ പോ​ലും​ ​ല​ഭി​ക്കു​ന്നി​ല്ല​!​ ​സാ​മ്പി​ൾ​ ​ഡോ​സ് ​എം.​ഡി.​എം.​എ​യ്ക്കും​ ​ഹെ​റോ​യി​നും​ ​ഹാ​ഷി​ഷി​നും​ ​പെ​ത്ത​ഡി​നു​മാ​യി​ ​തൃ​ശൂ​ർ​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​ഡോ​ഗ് ​പ​രി​ശീ​ല​ക​ർ​ ​മേ​ല​ധി​കാ​രി​ക​ൾ​ക്ക് ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ക​ളൊ​ന്നും​ ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല.​ ​ഇ​തോ​ടെ​ ​പു​തി​യ​ ​ബാ​ച്ചി​ലെ​ 16​ ​നാ​യ്‌ക്ക​ളു​ടെ​ ​പ​രി​ശീ​ല​നം​ ​പാ​തി​വ​ഴി​യി​ൽ​ ​നി​ൽ​ക്കു​ന്നു.


സം​സ്ഥാ​ന​ത്ത് ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തും​ ​വി​ൽ​പ്പ​ന​യും​ ​വ്യാ​പ​ക​മാ​യ​തോ​ടെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യാ​ണ് ​പൊ​ലീ​സ് ​കൈ​ക്കൊ​ള്ളു​ന്ന​ത്.​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ട്രെ​യി​നി​ലും​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​വ​ൻ​തോ​തി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ​വി​ൽ​പ്പ​ന​ന​ട​ത്തു​ക​യും​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​വ​ഴി​അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്ക​ട​ത്തു​ക​യും​ചെ​യ്യു​ന്ന​ത്ക​ണ്ടെ​ത്താ​നാ​ണ് ​ഡോ​ഗ് ​സ്ക്വാ​ഡി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി​യ​ത്.​ ​ഇ​തി​നാ​യി​ ​മ​യ​ക്കു​മ​രു​ന്ന് ​മ​ണ​ത്ത് ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​മാ​ത്രം​ ​ഒ​ന്ന​ര​ ​വ​യ​സു​ള്ള​ ​നാ​യ്ക്ക​ളെ​ ​പ​രി​ശീ​ലി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​മു​ത​ലാ​ണ് ​പ​രി​ശീ​ല​നം​ ​തു​ട​ങ്ങി​യ​ത്.​ ​ക​ഞ്ചാ​വി​ലാ​യി​രു​ന്നു​ ​ആ​ദ്യ​പ​രി​ശീ​ല​നം.​ ​അ​ത് ​കി​ട്ടാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല.


ആ​ദ്യ​ ​ആ​റു​മാ​സ​ത്തെ​ ​തീ​വ്ര​ ​പ​രി​ശീ​ല​നം​ ​കൊ​ണ്ട്ക​ഞ്ചാ​വ്ഏ​തു​വി​ധ​ത്തി​ൽ​ഒ​ളി​പ്പി​ച്ചാ​ലും​ക​ണ്ടെ​ത്തു​ന്ന​തി​ൽ​ ​നാ​യ്ക്ക​ൾ​ ​മി​ക​വ് ​കാ​ട്ടി.​ ​ശ​രീ​രം,​​​ ​വാ​ഹ​ന​ങ്ങ​ൾ,​​​ ​ആ​ഹാ​ര​ ​സാ​ധ​ന​ങ്ങ​ൾ,​​​ ​ല​ഗേ​ജു​ക​ൾ​ ​എ​ന്നി​വ​യി​ലു​ൾ​പ്പെ​ടെ​ ​എ​വി​ടെ​ ​ഒ​ളി​പ്പി​ച്ചാ​ലും​ ​മ​ണം​ ​കി​ട്ടി​യാ​ൽ​ ​തി​രി​ച്ച​റി​യാ​നാ​ണ് ​പ​രി​ശീ​ല​നം.​ ​ഇ​നി​ ​ന​ൽ​കേ​ണ്ട​ത് ​വി​ല​കൂ​ടി​യ​ ​എം.​ഡി.​എം.​എ,​ ​ഹെ​റോ​യി​ൻ,​ ​ഹാ​ഷി​ഷ് ,​ ​പെ​ത്ത​ഡി​ൻ​ ​തു​ട​ങ്ങി​യ​വ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​പ​രി​ശീ​ല​ന​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​തി​നു​ള്ള​ ​സാ​മ്പി​ളു​ക​ൾ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​ല​ഭ്യ​മാ​കു​ന്നി​ല്ല.​ ​പ​ത്തു​മാ​സ​ത്തെ​ ​പ​രി​ശീ​ല​നം​ ​അ​വ​സാ​നി​ക്കാ​ൻ​ ​ആ​ഴ്ച​ക​ൾ​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​സാ​മ്പി​ളു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ക​ളി​ൽ​അ​നു​കൂ​ല​ ​തീ​രു​മാ​ന​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​ഇ​ത് ​കി​ട്ടി​യാ​ലേ​ ​നാ​യ്ക്ക​ൾ​ക്ക് ​തു​ട​ർ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കാ​നാ​വൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA