കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണയ്ക്കുകയും പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിക്കുകയും ചെയ്ത പി.സി. ജോർജ്ജ് എം.എൽ.എയ്ക്ക് ജലന്ധറിൽ സഭ വക സ്വീകരണം. 14ന് ജലന്ധറിൽ നടക്കുന്ന ത്യാഗസഹന ജപമാല യാത്രയിൽ പങ്കെടുക്കാൻ ജോർജ് ഇന്ന് തിരിക്കും. പോസ്റ്ററിൽ മാർപാപ്പയുടെ ചിത്രത്തിനൊപ്പമാണ് പി.സി.ജോർജും ഇടംപിടിച്ചത്. ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ് എന്നിവരുടെ ഫോട്ടോയും പോസ്റ്ററിലുണ്ട്. വൈകിട്ട് 5ന് ജലന്ധർ സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിലാണ് പരിപാടി.