ഇത് തികച്ചും ആത്മീയം,​ ബി.ജെ.പി ഉപവാസ വേദിയിൽ എം.എം.ലോറൻസിന്റെ കൊച്ചുമകൻ

Wednesday 05 December 2018 1:19 PM IST
milan-joseph
എം എം ലോറൻസിന്റെ ചെറുമകൻ മിലൻ ഇമ്മാനുവൽ ജോസഫ് നിരാഹാരം കിടക്കുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ സന്ദർശിക്കുന്നു. ഒ രാജഗോപാൽ എം.എൽ.എ സമീപം ,​ ചിത്രം അജയ് മധു

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം ചെയ്യുന്ന ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്‌ണനെ സന്ദർശിക്കാൻ സി.പി.എം നേതാവ് എം.എം.ലോറൻസിന്റെ കൊച്ചുമകൻ മിലൻ ഇമ്മാനുവൽ ജോസഫെത്തി. ശബരിമല വിഷയത്തിൽ നടത്തുന്ന സമരം രാഷ്ട്രീയമല്ലെന്നും തികച്ചും ആത്മീയമാണെന്നും മിലൻ പ്രതികരിച്ചു. കെ.സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌‌ത് തെറ്റായ നടപടിയാണെന്നും മിലൻ കൂട്ടിച്ചേർത്തു. നേരത്ത ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ മിലൻ പങ്കെടുത്തത് രാഷ്ട്രീയ വിവാദം സൃഷ്‌ടിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ തവണത്തെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ തന്റെ അമ്മയെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ നീക്കമുണ്ടായി. പാർട്ടിയോട് വിശദീകരിച്ചിട്ടാണോ ബി.ജെ.പി പരിപാ‌ടിക്ക് പോയതെന്നാണ സിഡ്‌കോ എം.ഡി അമ്മയോട് ചോദിച്ചത്. എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായത് കൊണ്ടാണ് താൻ ശബരിമല സമരത്തിൽ പങ്കെടുത്തത്. അത് രാഷ്ട്രീയ സമരമാണെന്ന് തോന്നുന്നില്ല. തികച്ചും ആത്മീയമാണെന്നും മിലൻ വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA