എം.ജി. സർവകലാശാല അറിയിപ്പുകൾ

Friday 07 December 2018 12:52 AM IST
mg-university

 പുതുക്കിയ പരീക്ഷ തീയതി
18ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/ 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 11ന് നടക്കും.


 പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എ./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/ 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഹിസ്റ്ററി ഒഫ് മേളം ആചാര്യാസ്, മദ്ദളം ആചാര്യാസ് ആൻഡ് ദെയർ കോൺട്രിബ്യൂഷൻസ് എന്നീ പേപ്പറുകൾ 12ന് നടക്കും.


 പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.സി.എ./ബി.എസ്.സി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സി.ബി.സി.എസ്.എസ്. 2016 അഡ്മിഷൻ റഗുലർ/20132015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 13, 14, 17, 18, 19 തീയതികളിൽ നടത്തും.


 വൈവാവോസി
ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പിഴയില്ലാതെ 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം.


 പരീക്ഷഫലം
രണ്ടാം സെമസ്റ്റർ ബി.വോക്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.


സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റർ ബി.എ. മോഡൽ ഒന്ന്, രണ്ട് , മൂന്ന് (2013ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.


നാലാം സെമസ്റ്റർ എം.എ. (മലയാളം, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി, ആന്ത്രപ്പോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA