കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല: അൽഫോൺസ് കണ്ണന്താനം

Friday 07 December 2018 6:17 PM IST

alphons-kannanthanam

ന്യൂഡൽഹി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. സർക്കാർ നേരിട്ട് ക്ഷണിച്ചില്ല എന്നതാണ് തീരുമാനത്തിന് പിന്നില്ലെന്ന് അദ്ദേഹം പറ‌ഞ്ഞു.

വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസിൽ നിന്ന് തന്നെ ക്ഷണിക്കണമെന്ന് പറഞ്ഞതിനെ തുടർന്നാണ് സർക്കാർ വിളിച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ അനുമതിക്ക് വേണ്ടി ഒരുപാട് ശ്രമിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന്റെ ഭാഗമായി ക്ഷണിച്ചതിനെ വില വയ്ക്കില്ലെന്നും കണ്ണന്താനം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി സുരേഷ് പ്രഭുവിന്റെ ഓഫീസിന് കണ്ണന്താനം കത്തയച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA