ശബരിമലയിൽ നിരീക്ഷക സമിതി പ്രായോഗികമല്ല, സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ

Thursday 06 December 2018 5:23 PM IST
sabarimala

കൊച്ചി: ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയ്‌ക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. ഇത്തരത്തിൽ ഒരു സമിതി ശബരിമലയിൽ പ്രായോഗികമല്ലെന്നും അതുകൊണ്ടുതന്നെ സമിതിയെ നിരോധിക്കണമെന്നുമാണ് ആവശ്യം.

മൂന്നംഗ സംഘത്തെയാണ് ഹൈക്കോടതി നിയമിച്ചത്.ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരാണ് സമിതിയിലുള്ളത്. പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണ് നിരീക്ഷക സമിതിയെ നിയോഗിച്ചതിലൂടെ നടന്നതെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആവശ്യമെങ്കിൽ സുപ്രീം കോടതിയ്‌ക്ക് മേൽനോട്ട സമിതിയെ നിയോഗിക്കാമെന്നുമാണ് സർക്കാർ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA