കെ ത്രി എ പതിനഞ്ചാമത് വാർഷികം ആഘോഷിച്ചു

Friday 07 December 2018 1:02 AM IST

kkp

തിരുവനന്തപുരം : കേരള അഡ്വെർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ (കെ ത്രി എ ) പതിനഞ്ചാമത് വാർഷികാഘോഷം മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ പരസ്യങ്ങൾ കലാപരമായ മേന്മ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സോൺ പ്രസിഡന്റ് മുഹമ്മദ് ഷാ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിത്യകാരനും മുൻ പ്ളാനിംഗ് ബോർഡ് സ്പെഷ്യൽ സെക്രട്ടറിയുമായിരുന്ന കെ.സുദർശനൻ മുഖ്യാതിഥി ആയിരുന്നു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശാസ്തമംഗലം മോഹൻ, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ നായർ, സോൺ വൈസ് പ്രസിഡന്റ് സ്പോട് സുരേഷ്, സോൺ ട്രഷറർ തൻസിർ, സോൺ ജോയിന്റ് സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് മജീഷ്യൻ ബാബുരാജ് അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA