പൊലീസിനെ വെട്ടിച്ച് ശബരിമലയിലേക്ക് സുരേന്ദ്രനും സംഘവുമെത്തിയത് നിഗൂഡമായ ഈ കാനനപാതയിലൂടെ

Friday 09 November 2018 1:05 PM IST

k-surendran

പ​ത്ത​നം​തി​ട്ട​:​ ​നി​ല​യ്‌ക്ക​ലി​ലും​ ​പ​മ്പ​യി​ലും​ ​സ​ന്നി​ധാ​ന​ത്തു​മൊ​ക്കെ​ ​പ​ഴു​ത​ട​ച്ച​ ​സു​ര​ക്ഷ​യൊ​രു​ക്കി​ ​ക​മാ​ൻ​ഡോ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പൊ​ലീ​സ് ​സ​ന്നാ​ഹം​ ​സം​ഘ​പ​രി​വാ​ർ​ ​നേ​താ​ക്ക​ളെ​ ​ത​ട​യാ​ൻ​ ​നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ​ ​ആ​ട്ട​ ​വി​ശേ​ഷ​ത്തി​ന് ​ന​ട​ ​തു​റ​ന്ന​ ​ശ​ബ​രി​മ​ല​യി​ൽ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ഉ​ൾ​പ്പെ​ട്ട​ ​ഒ​ൻ​പ​തം​ഗ​ ​സം​ഘം​ ​എ​ത്തി​യ​ത് ​കൊ​ടും​കാ​ട്ടി​ലൂ​ടെ​ 15​ ​മ​ണി​ക്കൂ​ർ​ ​ന​ട​ന്ന്.​ ​ശ​ബ​രി​മ​ല​യി​ൽ​ ​പൊ​ലീ​സി​ന്റെ​ ​എ​ല്ലാ​ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യും​ ​തെ​റ്റി​ക്കു​ന്ന​താ​യി​രു​ന്നു​ ​സു​രേ​ന്ദ്ര​ന്റെ​യും​ ​കൂ​ട്ട​രു​ടെ​യും​ ​നീ​ക്കം.

മാ​ദ്ധ്യ​മ​ങ്ങ​ളെ​പ്പോ​ലും​ ​നി​ല​യ്ക്ക​ലി​ന​ടു​ത്ത് ​ഇ​ല​വു​ങ്ക​ലി​ന് ​അ​പ്പു​റം​ ​വി​ടാ​തെ​ ​ആ​വു​ന്ന​ ​വ​ഴി​യി​ലെ​ല്ലാം​ ​പ​ഴു​ത​ട​ച്ച് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​നേ​താ​ക്ക​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ​ ​പൊ​ലീ​സ് ​ഒ​രു​ങ്ങി​ ​നി​ന്ന​പ്പോ​ഴാ​ണ് ​നാ​ലാം​ ​തീ​യ​തി​ ​രാ​ത്രി​ ​പ​തി​നൊ​ന്നി​ന് ​വ​ന​ത്തി​ലൂ​ടെ​ ​സു​രേ​ന്ദ്ര​നും​ ​കൂ​ട്ട​രും​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​തി​രി​ച്ച​ത്.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​നാ​ണ് ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​യ​ത്.

പൊ​ലീ​സി​ന്റെ​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​ഇ​ല​വു​ങ്ക​ലി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട് ​അ​ഞ്ചാം​തീ​യ​തി​ ​പു​ല​ർ​ച്ചെ​ ​ആ​റ് ​മ​ണി​ക്ക് ​അ​ട്ട​ത്തോ​ട് ​എ​ത്തി.​ ​അ​വി​ടെ​ ​നി​ന്നാ​ണ് ​ഉ​ച്ച​തി​രി​ഞ്ഞ് ​സ​ന്നി​ധാ​ന​ത്ത് ​സം​ഘം​ ​എ​ത്തി​യ​ത്.​ ​കാ​ട്ടാ​ന​യും​ ​പു​ലി​യു​മു​ള്ള​ ​കൊ​ടും​കാ​ട്ടി​ൽ​ ​ക​ല്ലും​മു​ള്ളും​ ​ച​വി​ട്ടി​ ​അ​ർ​ദ്ധ​രാ​ത്രി​യാ​ണ് ​അ​ട്ട​ക​ടി​യും​ ​കൊ​ണ്ട് ​സു​രേ​ന്ദ്ര​നും​സം​ഘ​വും​ ​ന​ട​ന്ന​ത്.​ ​കാ​ടി​ന്റെ​ ​മു​ക്കും​ ​മൂ​ല​യും​ ​അ​റി​യാ​വു​ന്ന​ ​ചി​ല​ ​യു​വാ​ക്ക​ളാ​യി​രു​ന്നു​ ​വ​ഴി​കാ​ട്ടി.​ ​രാ​ത്രി​ ​കൊ​ടും​കാ​ട്ടി​ൽ​ ​എ​ന്തും​ ​സം​ഭ​വി​ക്കാ​മെ​ന്ന​ ​ആ​ശ​ങ്ക​ ​വ​ക​വ​യ്ക്കാ​തെ​യാ​ണ് ​ഇ​വ​ർ​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​പു​റ​പ്പെ​ട്ട​ത്.

ചി​ത്തി​ര​ ​ആ​ട്ട​ ​വി​ശേ​ഷ​ത്തി​ന് ​ന​ട​ ​തു​റ​ക്കു​ന്ന​ ​ദി​വ​സം​ ​ശ​ബ​രി​മ​ല​യി​ൽ​ ​നി​രോ​ധ​നാ​ജ്ഞ​ ​പ്ര​ഖ്യാ​പി​ച്ച് ​നേ​താ​ക്ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​എ​ത്തു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​പൊ​ലീ​സ് ​ശ്ര​മി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​പൊ​ലീ​സി​ന്റെ​ ​സ​ർ​വ​ ​സ​ന്നാ​ഹ​ങ്ങ​ളു​ടേ​യും​ ​ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് ​സു​രേ​ന്ദ്ര​നും​ ​സം​ഘ​വും​ ​വ​ന​ത്തി​ലൂ​ടെ​ ​ന​ട​ന്ന് ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​യ​ത്.​ ​സ​ന്നി​ധാ​ന​ത്തി​ന് ​ഏ​താ​ണ്ട് ​അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ​വി​വ​രം​ ​പൊ​ലീ​സി​ന് ​ല​ഭി​ക്കു​ന്ന​ത്.
നി​ല​യ്ക്ക​ലി​ന് ​മു​മ്പു​ള്ള​ ​ഇ​ല​വു​ങ്ക​ലി​ൽ​ ​എ​ല്ലാ​വ​രെ​യും​ ​ത​ട​ഞ്ഞ് ​പൊ​ലീ​സ് ​പ​രി​ശോ​ധി​ച്ചി​രു​ന്നു.​ ​നി​ല​യ്ക്ക​ലി​ൽ​ ​നി​ന്ന് ​അ​ട്ട​ത്തോ​ട്ടി​ലേ​ക്ക് ​പോ​യ​ ​താ​മ​സ​ക്കാ​രാ​യ​ ​ആ​ദി​വാ​സി​ക​ളെ​പ്പോ​ലും​ ​പൊ​ലീ​സ് ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​നോ​ക്കി​യാ​ണ് ​ക​ട​ത്തി​വി​ട്ട​ത്.​ ​എ​ന്നാ​ൽ,​ ​ആ​ ​സ്ഥ​ല​ത്തി​നും​ ​മു​മ്പു​ള്ള​ ​ഭാ​ഗ​ത്തു​നി​ന്നാ​ണ് ​സു​രേ​ന്ദ്ര​നും​ ​സം​ഘ​വും​ ​കാ​ട്ടി​ലേ​ക്ക് ​ക​യ​റി​യ​ത്.

കാ​ട്ടാ​ന​ക​ൾ​ ​നി​റ​ഞ്ഞ​ ​കാ​ട്ടി​ൽ​ ​ത​ല​യി​ൽ​ ​ഘ​ടി​പ്പി​ക്കു​ന്ന​ ​സെ​ർ​ച്ച് ​ലൈ​റ്റ് ​മാ​ത്ര​മാ​യി​രു​ന്നു​ ​സം​ഘ​ത്തി​ന്റെ​ ​കൈ​വ​ശം​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​കാ​ട്ടി​ലെ​ ​മു​ള്ളു​ക​ൾ​ ​കു​ത്തി​ ​എ​ല്ലാ​വ​ർ​ക്കും​ ​ദേ​ഹ​മാ​സ​ക​ലം​ ​മു​റി​വേ​റ്റു.​ ​അ​ട്ട​യു​ടെ​ ​ക​ടി​യേ​ൽ​ക്കാ​ത്ത​വ​ർ​ ​ആ​രു​മു​ണ്ടാ​യി​ല്ല.​ ​ പാ​മ്പി​ന്റെ​ ​ക​ടി​യേ​ൽ​ക്കാ​തി​രു​ന്ന​ത് ​ഭാ​ഗ്യം​കൊ​ണ്ട് ​മാ​ത്ര​മാ​ണെ​ന്ന് ​സം​ഘാം​ഗ​ങ്ങ​ളി​ൽ​ ​ചി​ല​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ട​യ്ക്ക് ​ക​ന​ത്ത​ ​മ​ഴ​യും​ ​ഉ​ണ്ടാ​യി​രു​ന്നു. ബി.​ജെ.​പി​ ​മു​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി.​വി.​രാ​ജേ​ഷ്,​ ​പ​ട്ടി​ക​ ​ജാ​തി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​സു​ധീ​ർ,​ ​യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ആ​ർ.​എ​സ്.​രാ​ജീ​വ് ,​ ​ശ​ബ​രി​മ​ല​ ​ആ​ചാ​ര​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​പി.​വി.​അ​നോ​ജ് ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രും​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA
T-RR