ബിനോയ് വിശ്വത്തിന് എം.കെ.രാഘവൻ പുരസ്ക്കാരം

Thursday 06 December 2018 11:15 PM IST
binoy-viswam

വർക്കല: വർക്കല ഗവേഷണവേദിയുടെ എം.കെ.രാഘവൻ വക്കീൽ പുരസ്കാരത്തിന് മുൻമന്ത്റിയും എം.പിയുമായ ബിനോയ് വിശ്വം അർഹനായി.25001 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരമെന്ന്

ഗവേഷണവേദി സെക്രട്ടറി ഡോ.എസ്.ജയപ്രകാശ് അറിയിച്ചു.

23ന് വൈകുന്നേരം 4 മണിക്ക് പുത്തൻചന്ത കിംഗ്സ് ആഡിറ്റോറിയത്തിൽ വേദി പ്രസിഡന്റ് ജി.പ്രിയദർശനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പുരസ് കാരദാന സമ്മേളനം അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ഋതംഭരാനന്ദ അവാർഡ് സമ്മാനിക്കും. എം.ശ്രീധരൻ എം.കെ.രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തും.

ഫോട്ടോ: ബിനോയ് വിശ്വം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA