പി.കെ.ശശിക്കെതിരായ നടപടി വൈകും, അന്വേഷണ റിപ്പോർട്ട് ചർച്ചയായില്ല

Friday 12 October 2018 9:28 PM IST
pk-sasi

തിരുവനന്തപുരം:പി.കെ.ശശി എം.എൽ.എയ്‌ക്കെതിരായ പീഡന പരാതി അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് വെള്ളിയാഴ്‌ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണിച്ചില്ലെന്ന് വിവരം. പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്നാണ് സി.പി.എം വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഇതോടെ എം.എൽ.എയ്‌ക്കെതിരായ നടപടി വൈകുമെന്നും സൂചനയുണ്ട്.

​ ​ഷൊ​ർ​ണൂ​ർ​ ​എം.​എ​ൽ.​എ​യും​ ​പാ​ല​ക്കാ​ട് ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്ര് ​അം​ഗ​വു​മാ​യ​ ​പി.​കെ.​ശ​ശി​യെ​ ​സി.​പി.​എം​ ​അ​തി​ന്റെ​ ​ഏ​റ്ര​വും​ ​താ​ഴ​ത്തെ​ ​ഘ​ട​ക​മാ​യ​ ​ബ്രാ​ഞ്ചി​ലേ​ക്ക് ​താ​ഴ്‌ത്തി​യേ​ക്കുമെന്നാണ് വിവരം.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​നേ​താ​വാ​യ​ ​യു​വ​തി​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മ​ന്ത്രി​ ​എ.​കെ.​ബാ​ല​ൻ,​ ​പി.​കെ.​ശ്രീ​മ​തി​ ​എം.​പി​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​പാ​ർ​ട്ടി​ ​അ​ന്വേ​ഷ​ണ​ ​ക​മ്മി​ഷ​നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ​നാ​ളെ​ ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ൽ​ ​റിപ്പോർട്ട് ചർച്ച ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യു​വ​തി​യു​ടെ​ ​പ​രാ​തി​ ​മു​ഖ​വി​ല​യ്ക്കെ​ടു​ത്തും​ ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​സ​മാ​ന​ ​സം​ഭ​വ​ങ്ങ​ളി​ലെ​ ​കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ​ശ​ശി​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ന്നാ​ണ് ​സൂ​ച​ന.​

ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​പി.​ശ​ശി​ക്കെ​തി​രെ​യും​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ഗോ​പി​കോ​ട്ട​മു​റി​ക്ക​ലി​നെ​തി​രെ​യും​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യാ​ണു​ണ്ടാ​യ​ത്.​ ​പി.​ശ​ശി​യെ​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​പ്പോ​ൾ​ ​ഗോ​പി​ ​കോ​ട്ട​മു​റി​ക്ക​ലി​നെ​ ​ബ്രാ​ഞ്ചി​ലേ​ക്ക് ​ത​രം​ ​താ​ഴ്‌ത്തി.​ ​ഗോ​പി​ ​പി​ന്നീ​ട് ​സം​സ്ഥാ​ന​ ​ക​മ്മി​റ്രി​യി​ൽ​ ​തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ​ ​പി.​ശ​ശി​ക്ക് ​പാ​ർ​ട്ടി​ ​അം​ഗ​ത്വം​ ​തി​രി​കെ​ ​കി​ട്ടി.

എ​ന്നാ​ൽ​ ​പി.​കെ.​ശ​ശി​ ​എം.​എ​ൽ.​എ​യാ​ണെ​ന്ന​ ​പ്ര​ത്യേ​ക​ത​ ​ഉ​ണ്ട്.​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ക​ള​മൊ​രു​ക്കാ​തി​രി​ക്കാ​ൻ​ ​ശ​ശി​യോ​ട് ​എം.​എ​ൽ.​എ​ ​പ​ദ​വി​ ​രാ​ജി​വ​യ്ക്കാ​നാ​വ​ശ്യ​പ്പെ​ടു​ക​യി​ല്ല​ ​എ​ന്നാ​ണ് ​സൂ​ച​ന.​ ​ ​എം.​എ​ൽ.​എ​ ​പ​ദ​വി​യി​ൽ​ നിന്നും ​അ​ദ്ദേ​ഹ​ത്തെ​ ​നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ഒ​രു​ ​വി​ഭാ​ഗം​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​പാ​ർ​ട്ടി​ ​ബ്രാ​ഞ്ച് ​എ​ന്ന​ത് ​അം​ഗ​ത്വം​ ​മാ​ത്ര​മു​ള്ള​വ​ര​ട​ങ്ങി​യ​ ​വേ​ദി​യാ​ണ്.​ ​പാ​ർ​ട്ടി​ ​ക​മ്മി​റ്റി​ ​തു​ട​ങ്ങു​ന്ന​ത് ​ലോ​ക്ക​ൽ​ ​ഘ​ട​ക​ത്തി​ലാ​ണ്.എ​ന്നാ​ൽ​ ​പ​രാ​തി​യി​ലേ​ക്ക് ​ന​യി​ച്ച​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​ശ​ശി​ ​ഉ​ന്ന​യി​ച്ച​ ​ഗൂ​ഢാ​ലോ​ച​നാ​ ​ആ​രോ​പ​ണ​വും​ ​ക​ണ​ക്കി​ലെ​ടു​ത്തു​ള്ള​ ​ന​ട​പ​ടി​ ​കൂ​ടി​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ​ ​പാ​ല​ക്കാ​ട്ടെ​ ​പാ​ർ​ട്ടി​ക്ക​ക​ത്ത് ​ഒ​രു​ ​വെ​ട്ടി​നി​ര​ത്ത​ലി​നു​ള്ള​ ​വ​ഴി​തെ​ളി​യും.​ ​ഗു​രു​ത​ര​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഉ​ണ്ടാ​യാ​ൽ​ ​പാ​ല​ക്കാ​ട്ടെ​ ​സി.​പി.​എ​മ്മി​ൽ​ ​ശ​ക്ത​മാ​യ​ ​ച​ല​ന​ങ്ങ​ളാ​കും​ ​ഉ​ണ്ടാ​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA