ട്രെയിൻ യാത്രയ്ക്കിടെ മകൾ മുങ്ങി; ഭയന്ന അമ്മ അപായചങ്ങല വലിച്ച് നിലവിളിച്ച് ഇറങ്ങിയോടി

Friday 07 December 2018 9:56 AM IST
train

തലശ്ശേരി: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 19കാരിയായ മകളെ കാണാതായതിനെ തുടർന്ന് പരിഭ്രാന്തയായ അമ്മ അപായച്ചങ്ങല വലിച്ചു. ചെന്നൈ മംഗളുരു സൂപ്പർഫാസ്റ്റ് ട്രെയിനിൽ തലശ്ശേരി സ്റ്റേഷൻ വിട്ടപ്പോഴാണ് കോഴിക്കോട് മണ്ണൂരിലെ അത്തി പറമ്പത്ത് വീട്ടിൽ ശുഭയുടെ മകൾ സന്ധ്യ ബാബുരാജിനെ (19) കാണാതായത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും വണ്ടി വിട്ട ശേഷമാണ് സംഭവം.

ബാത്ത് റൂമിലേക്ക് പോയ മകളെ കുറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ശുഭ നീങ്ങിത്തുടങ്ങിയ ട്രെയിൻ അപായ ചങ്ങല വലിച്ചുനിർത്തുകയായിരുന്നു. വണ്ടി നിന്നതിന് പിന്നാലെ ശുഭ ട്രെയിനിൽ നിന്ന് ഇറങ്ങി നിലവിളിച്ച് ഓടുകയായിരുന്നു. വണ്ടി നിന്ന ഉടനെ ഒരു സ്ത്രീ നിലവിളിച്ച് ഇറങ്ങിയോടുന്നത് ശ്രദ്ധയിൽ പെട്ട ഗേറ്റ് കീപ്പർ ഉടൻ തന്നെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയച്ചു.പിന്നാലെ ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.

ഒരു യുവാവുമായി അടുപ്പത്തിലായ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശുഭ. തലശ്ശേരി സ്റ്റേഷനിൽ ഇറങ്ങിയ പെൺകുട്ടി യുവാവിനൊപ്പം പോയെന്നാണ് വിവരം. ശുഭയുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.സന്ധ്യ യുവാവിനൊപ്പമുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അപായച്ചങ്ങല വലിച്ച് ആറ് മിനുട്ടോളം ട്രെയിൻ കൊടുവള്ളി റെയിൽവേ ഗേറ്റിൽ നിർത്തിയിട്ടതിനാൽ പുലർച്ചെ ദേശീയ പാതയിലും മമ്പറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA