മലപ്പുറത്ത് ചുമട്ടുതൊഴിലാളിയെ വീട്ടിൽ കയറി മർദ്ദിച്ച് കൊന്നു

Friday 12 October 2018 10:39 PM IST
crime

മലപ്പുറം: ലോറി പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായി സംഘർഷത്തിൽ ഒരാൾ മരിച്ചു. മലപ്പുറം വേങ്ങരയ്ക്ക് സമീപം പറപ്പൂരിലാണ് സംഭവം. പറപ്പൂർ സ്വദേശി പൂവലവളപ്പിൽ കോയയാണ് (52) കൊല്ലപ്പെട്ടത്.

പറപ്പൂരിൽ റോഡരികിൽ ലോറി നിർത്തിയിട്ടതിനെച്ചൊല്ലി ഒരു സംഘം ആളുകളും ലോഡിംഗ് തൊഴിലാളിയായ കോയയും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് ഈ സംഘം കോയയെ ഇന്ന് വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കോയയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA