പണിയേണ്ടത് സ്‌കൂളുകളും ആശുപത്രികളും, ക്ഷേത്രങ്ങൾ അല്ലെന്ന് കേന്ദ്രമന്ത്രി

Friday 07 December 2018 11:16 AM IST
upendra-kushwaha

പട്ന: സർക്കാർ പണിയേണ്ടത് സ്‌കൂളുകളും ആശുപത്രികളുമാണ്,​ ക്ഷേത്രങ്ങൾ അല്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്‌വാഹ. എന്നാൽ ഉടൻ തന്നെ പറഞ്ഞതിന് ചെറിയൊരു തിരുത്തും അദ്ദേഹം വരുത്തി. ക്ഷേത്രങ്ങൾ പണിയുന്നതിന് ഞാൻ എതിരല്ല. പക്ഷെ അത് രാജ്യത്തെ നിയമ വ്യവസ്ഥയെ ബഹുമാനിച്ച് കൊണ്ടായിരിക്കണം. സമത്വത്തെ കുറിച്ച് വ്യക്തമായ വിവരണം ഇന്ത്യൻ ഭരണഘടനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിൽ കുഷ്‌വാഹയുടെ ആർ.എൽ.എസ്.പിക്ക് രണ്ട് പ്രതിനിധികളാണുള്ളത്. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിലെ ബി.ജെ.പി നയത്തിൽ കുഷ്‌വാഹക്ക് അസംതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സഖ്യ കക്ഷികൾക്ക് സീറ്റ് വീതം വയ്ക്കുന്നതിൽ ബി.ജെ.പി പക്ഷപാതം കാണിക്കുന്നുവെന്നാണ് പരാതി. മുൻപ് ബിഹാറിലെ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ അടിമകളാണ് സ്ഥലത്തെ ചില ബി.ജെ.പി നേതാക്കളെന്ന് ഉപേന്ദ്ര കുഷ്‌വാഹ അഭിപ്രായപ്പെട്ടിരുന്നു. അടുത്തയാഴ്‌ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്താനിരിക്കേയാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയർത്തിയിരിക്കുന്നതെന്നും ശ്രദ്ദേയമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA