രാവിലെ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് വൈകിട്ട് വീണ്ടും മനം മാറ്റം

| Published on Friday 12 October 2018 1:26 PM IST
padmini-reddy

 

ഹൈ​ദ​രാ​ബാ​ദ്:​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​രാ​ജി​വ​ച്ച് ​രാ​വി​ലെ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​ ​നേ​താ​വ് ​വൈ​കി​ട്ടോ​ടെ​ ​പാ​ർ​ട്ടി​യി​ൽ​ ​തി​രി​കെ​യെ​ത്തി.​ ​തെ​ല​ങ്കാ​ന​യി​ലെ​ ​മു​തി​ർ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​സി.​ ​ദാ​മോ​ദ​ർ​ ​രാ​ജ​ന​ര​സിം​ഹ​യു​ടെ​ ​ഭാ​ര്യ​ ​പ​ദ്മി​നി​ ​റെ​ഡ്ഡി​യാ​ണ് ​ആ​യാ​റാം​ ​ഗ​യാ​റാം​ ​ക​ളി​ച്ച​ത്.​ ​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ ​കൂ​ടി​യാ​യ​ ​പ​ദ്മി​നി​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​ല​ക്ഷ്മ​ണ​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​പാ​ർ​ട്ടി​ ​അം​ഗ​ത്വം​ ​സ്വീ​ക​രി​ച്ച​ത്.​ ​


എ​ന്നാ​ൽ​ ​വൈ​കി​ട്ടോ​ടെ​ ​അ​വ​ർ​ ​തീ​രു​മാ​നം​ ​മാ​റ്റി.​ ​രാ​ത്രി​ ​ഒ​ൻ​പ​തി​ന് ​താ​ൻ​ ​തി​രി​കെ​ ​കോ​ൺ​ഗ്ര​സി​ലേ​ക്ക് ​വ​രി​കെ​യാ​ണെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചു.​ ​പാ​ർ​ട്ടി​ ​വി​ട്ട​തി​നോ​ട് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​വ​ള​രെ​ ​വി​കാ​ര​ഭ​രി​ത​രാ​യാ​ണ് ​പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും​ ​അ​തി​നാ​ൽ​ ​മ​ട​ങ്ങി​പോ​കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു​ ​സം​ഭ​വ​ത്തെ​കു​റി​ച്ച് ​അ​വ​രു​ടെ​ ​പ്ര​തി​ക​ര​ണം.​ ​പ​ദ്മി​നി​ ​റെ​ഡ്ഡി​ ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​യി​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​വു​ള്ള​ ​വ്യ​ക്തി​യാ​ണെ​ന്നും​ ​അ​വ​രു​ടെ​ ​തീ​രു​മാ​ന​ത്തെ​ ​അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും​ ​തെ​ല​ങ്കാ​ന​ ​ബി.​ജെ.​പി​ ​വ​ക്താ​വ് ​കൃ​ഷ്ണ​ ​സാ​ഗ​ർ​ ​റാ​വു​ ​അ​റി​യി​ച്ചു.​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നാ​യി​രു​ന്നു​ ​പ​ദ്മി​നി​യു​ടെ​ ​ബി.​ജെ.​പി​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഭ​ർ​ത്താ​വ് ​രാ​ജ​ന​ര​സിം​ഹ​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​അ​വി​ഭ​ക്ത​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ ​എ​ൻ.​ ​കി​ര​ൺ​കു​മാ​ർ​ ​റെ​ഡ്ഡി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​രാ​ജ​ന​ര​സിം​ഹ​ ​നി​ല​വി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്ര​ക​ട​ന​പ​ത്രി​ക​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നാ​ണ്.

T-AC
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
T-BA
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA
T-RR