തെലങ്കാനയിൽ ടി.ഡി.പി കോൺഗ്രസിനെ കൈയ്യൊഴിയുന്നു

Saturday 12 January 2019 11:08 AM IST
rahulgandhi

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ച് ടി.ഡി.പി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിനായിരുന്നു ഇരുകക്ഷികളും സഖ്യം ചേർന്നതെങ്കിലും ഇപ്പോൾ സഖ്യം ഉപേക്ഷിക്കണമെന്ന നിലപാടിലാണ് തെലുങ്ക്ദേശം പാർട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഖ്യം ചേർന്നെങ്കിലും തിരഞ്ഞെടുപ്പിൽ കാര്യമായ ഗുണം ചെയ്തില്ല അതിനാൽ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം അവസാനിപ്പിച്ച് വരുന്ന തിരഞ്ഞെടുപ്പിൽ തനിയെ മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുപാർട്ടികളും.

. മാറി വരുന്ന പാർലമെന്ററി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കക്ഷി ചേരലിനെ കുറിച്ച് ചർച്ച ചെയ്യാനായി അന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ തെലുങ്കുദേശം കോൺഗ്രസിന് അനുകൂലമാണെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളിൽ കക്ഷി ചേരാനില്ല എന്ന നിലപാടിലാണ്. കഴിഞ്ഞ 35വർഷമായി എതിർ കക്ഷികളായിരുന്നവരുമായി സഖ്യം ചേർന്നത് പാർട്ടി അണികളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ആന്ധ്രാ വിഭജനത്തിന് കോൺഗ്രസിന്റെ അനുകൂല നിലപാടിൽ ജനങ്ങൾക്ക് ശക്തമായ എതിർപ്പ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം പാർട്ടിയുമായുള്ള സഖ്യം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി വിട്ടുനിൽക്കും എന്നതിനുള്ള സൂചനയാണിതെന്ന് പാർട്ടി മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു. സഖ്യം ചേരുന്നതിൽ ഇരുപാർട്ടികൾക്കും വ്യത്യസ്ഥ നിലപാടുകളാണെന്ന് എപിസിസി പ്രസിഡന്റ് എൻ.രഘുവീര റെഡ്ഢി പറഞ്ഞു. രാജ്യത്തെ മറ്റ് പാർട്ടികളോടുള്ള സഖ്യം ചേരലിനെ കുറിച്ച് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കാനിരിക്കെ അതിൽ നിന്നും പിന്മാറിയിരിക്കുകയാണ് ടി.ഡി.പിയെന്ന് രഘുവീര റെഡ്ഢി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടി.ഡി.പിയുമായി സഖ്യം ഉണ്ടാവില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA