മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരുകൾ മാറ്റണം: ശിവസേന

Thursday 08 November 2018 5:52 PM IST
-shiv-sena

മുംബയ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്റെയും,​ ഫൈസാബാദിന്റെയും പേരുകൾ മാറ്റിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരും മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയിരിക്കുകയാണ്. ഔറംഗബാദിന്റെ പേര് 'സംഭോജി നഗർ' എന്നും ഒസ്മാനിയബാദിന്റെ പേര് 'ധരശിവ്' എന്നാക്കി മാറ്റണമെന്നുമാണ് ആവശ്യം.

മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്നുള്ളത് പുതിയ ആവശ്യമല്ലെന്നും ശിവസേന നേതാവ് മനീഷ കായന്ദേ അഭിപ്രായപ്പെട്ടു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം കോൺഗ്രസ്സും ബി.ജെ.പി യും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ല മനീഷ ആരോപിച്ചു. അഹമ്മദാബാദിന്റെ പേര് കർണ്ണാവതി എന്നാക്കിമാറ്റുമെന്ന് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA
T-RR