കോൺഗ്രസിൽ ചേർന്ന ബി.ജെ.പി നേതാക്കൾക്ക് സീറ്റുകിട്ടി

Thursday 08 November 2018 10:49 PM IST

masani

ഭോപ്പാൽ : ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന നേതാക്കൾ മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ സർതാജ് സിംഗ് ഇന്ന് കോൺഗ്രസിൽ ചേർന്നിരുന്നു. പിന്നാലെ കോൺഗ്രസ് ഇന്ന് പുറത്തുവിട്ട അഞ്ചാമത്തെ സ്ഥാനാർത്ഥി പട്ടികയിൽ സർതാജ് സിംഗിനെ ഉൾപ്പെടുത്തുകയും ചെയ്തു. താൻ നിലവിൽ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് സർതാജ് ബി.ജെ.പി വിട്ടത്.

ബി.​ജെ.​പി വി​ട്ട്​ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ സ​ഞ്​​ജ​യ്​ സിംഗ് ​ മ​സാ​നി​ക്കും കോൺഗ്രസ് സീറ്റ്നൽകിയിട്ടുണ്ട്.​ ബ​ലാ​ഘ​ട്ട്​ ജി​ല്ല​യി​ലെ വ​ര​സി​യോ​നി മ​ണ്ഡ​ല​മാ​ണ് ​കോ​ൺ​ഗ്ര​സ്​ അ​നു​വ​ദി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്​ സിംഗ്​ ചൗ​ഹാന്റെ ഭാ​ര്യ സാ​ധ​ന സിംഗിന്റെ സ​ഹോ​ദ​ര​നാ​യ മ​സാ​നി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച​യാ​ണ്​ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. സീ​റ്റ്​ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന്​ മസാനി ബി.​ജെ.​പി വി​ട്ട​ത്​ പാ​ർ​ട്ടി​ക്ക്​ വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു. ചൗ​ഹാ​നെ​യ​ല്ല, സം​സ്ഥാ​ന​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി വേ​ണ്ട​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ക​മ​ൽ​നാ​ഥി​നെ​യാ​ണെ​ന്ന്​ പ​റ​ഞ്ഞാ​യി​രു​ന്നു മ​സാ​നി​യു​ടെ കൂ​ടു​മാ​റ്റം.

സംസ്ഥാന മന്ത്രിസഭയിൽ നിരവധി തവണ സർതാജ് സിംഗ് അംഗമായിരുന്നു. എന്നാൽ ബി.ജെ.പി 75 വയസിന്റെ പ്രായപരിധി മാനദണ്ഡമാക്കിയതിനെതുടർന്ന് 2016ൽ അദ്ദേഹത്തിന് മദ്ധ്യപ്രദേശ് മന്ത്രിസഭയിൽ നിന്ന് പുറത്തുപോകേണ്ടി വന്നിരുന്നു. 1998ലെ വാജ്‌പേയി സർക്കാരിൽ ആരോഗ്യമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. മദ്ധ്യപ്രദേശിലെ ഗ്രാമീണ മേഖലയിൽ സ്വാധീനമുള്ള നേതാവാണ് സർതാജ്. 1998ൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അർജുൻ സിംഗിനെ അട്ടിമറിച്ചാണ് ലോക്‌സഭയിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA
T-RR