റോബർട്ട് വദ്രയെ പൂട്ടാൻ എൻഫോഴ്സ‌്മെന്റ് , കൂട്ടാളികളുടെ വീടുകളിലും ഒാഫീസുകളിലും റെയ്ഡ്

Friday 07 December 2018 6:50 PM IST
robert-

ന്യൂഡൽഹി: റോബർട്ട് വദ്ര‌യുമായി അടുത്ത ബന്ധമുള്ള മൂന്ന് കൂട്ടാളികളുടെ വീട്ടിലും ഒാഫീസുകളിലും എൻഫോഴ്സ്‌മെന്റ് റെയ്ഡ് നടത്തി. വദ്രയെ അറസ്റ്റ് ചെയ്യാൻ ചെയ്യാൻ നീക്കമുണ്ടന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വദ്ര‌യുടെ അടുത്ത ബന്ധമുള്ള മൂന്ന് ഒാഫീസുകളിലാണ് എൻഫോഴ്സ്‌മെന്റ് റെയ്ഡ് നടത്തിയെന്ന് വദ്ര‌യുടെ അഭിഭാഷകൻ അറിയിച്ചു. ഒാഫീസിനെ ജീവനക്കാരെ അവർ തടഞ്ഞുവച്ചിരിക്കുകയാണ്,​ പുറത്ത് പോകാൻ പോലും വിടുന്നില്ല, ​ഇത് നാസിസമാണ് - അദ്ദേഹം കൂട്ടിച്ചേർത്തു.

കേസ് നടത്തി നാല് വർഷം കഴിഞ്ഞു,​ ഞങ്ങൾക്കെതിരെ യാതൊരുവിധ തെളിവും ലഭിച്ചിട്ടില്ല. അതുകൊണ്ട് കള്ളത്തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA