ജാഗ്രതെെ,​ മോദി ഭരണത്തിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് 'നിഗൂഢ ശക്തി'യെന്ന് രാഹുൽ ഗാന്ധി

Friday 07 December 2018 8:00 PM IST
rahul-gandhi

ന്യൂഡൽഹി: തെലുങ്കാനെയിലെയും രാജസ്ഥാനിലെയും വോട്ടെടുപ്പ് കഴിഞ്ഞാലും കോൺഗ്രസ് പ്രവർത്തകരോട് ജാഗ്രത പുലർത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. മോദി ഭരണത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് നിഗൂഢ ശക്തിയുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

മദ്ധ്യപ്രദേശിൽ ചിലയിടങ്ങളിൽ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രങ്ങൾ കളക്ഷൻ കേന്ദ്രങ്ങളിൽ എത്തിയതെന്ന വാർത്തയെ തുടർന്നാണ് രാഹുലിന്റെ പരിഹാസം. മദ്ധ്യപ്രദേശിലെ വോട്ടെടുപ്പ് യന്ത്രങ്ങൾ വിചിത്രമായാണ് പെരുമാറുന്നത്,​ ചിലർ ബസ് തട്ടിയെടുക്കുകയും രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷമാകുകയും ചെയ്തു. വേറെ ചിലരെ മദ്യപിച്ച നിലയിൽ ഹോട്ടലിൽ നിന്ന് കണ്ടെത്തി. മോദി ഭരണത്തിൽ ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങൾക്ക് നിഗൂഢ ശക്തിയാണുള്ളത്- രാഹുൽ ഗാന്ധി ട്വിറ്ററിൽ വ്യക്തമാക്കി

മാത്രമല്ല രണ്ട് സംസ്ഥാനങ്ങളിലെയും പോളിംഗ് ബൂത്തുകളിൽ വിജയം ഉറപ്പാക്കാൻ എല്ലാ പരിശ്രമവും നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA