ഇന്ത്യയിൽ വ്യാജ രാഷ്ട്രീയ പ്രചരണങ്ങൾക്ക് മൂക്കുകയറിടാൻ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

Friday 07 December 2018 2:39 PM IST
facebook

ന്യൂഡൽഹി: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ കർശന നടപടികളുമായി ഫേസ്ബുക്ക്. രാഷ്ട്രീയ പ്രചരണങ്ങൾ നടത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ,​ സ്ഥലം എന്നിവയടങ്ങിയ വിശദവിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് ഫേസ്ബുക്കിന്റെ നിർദ്ദേശം. ഇൻസ്റ്റാഗ്രാം മുതലായ മറ്റു സമൂഹമാദ്ധ്യമങ്ങളിലും ഈ നിർദ്ദേശം ബാധകമാണ്.

ഈ വർഷത്തിന്റെ ആദ്യം മുതൽ ഫേസ്ബുക്കിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ നൽകണമെന്ന നിർദ്ദേശം നൽകി തുടങ്ങിയിരുന്നു. ഇത് കൂടാതെ നൽകിയ പരസ്യത്തിന് ചിലവായ തുക,​ പരസ്യം എത്രപേർ കണ്ടു എന്നതും അടങ്ങിയ വിവരങ്ങൾ 'ഓൺലൈൻ സെർച്ചെബിൾ ആഡ് ലൈബ്രറി'യിൽ ഒരുക്കിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് ഫേസ്ബുക്ക് നടത്തുന്ന തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോണിന്റെ ഉപയോഗം മൂലം പരസ്യം നൽകുന്നവരുടെ പ്രാദേശിക വിവരങ്ങൾ വിലയിരുത്തുന്നതിന് ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതർ പറയുന്നത്.

വരുന്ന തിര‍ഞ്ഞെടുപ്പിൽ വിദേശ ഇടപെടലുകൾ ഒഴിവാക്കുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. നിലവിൽ 200മില്യൻ ഉപയോക്താക്കളാണ് ഇന്ത്യയിൽ ഫേസ്ബുക്കിനുള്ളത്. അതിനാൽ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ ഫേസ്ബുക്കിന് കഴിയും. വരുന്ന തിര‍ഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.

അമേരിക്ക,​ ബ്രസീൽ,​ യു.കെ എന്നിവിടങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയിലും ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA