പാചകവാതകത്തിന് വീണ്ടും 2 രൂപ കൂടി

Friday 09 November 2018 10:04 PM IST
gas

ന്യൂഡൽഹി: പാചകവാതക സിലിണ്ടറിന് ഇന്നു മുതൽ രണ്ടു രൂപ കൂടും. വിതരണക്കാരുടെ കമ്മിഷനിൽ രണ്ടുരൂപ വർദ്ധിപ്പിച്ചതോടെയാണിത്.സബ്സിഡിയുള്ളതിനും ഇല്ലാത്തതിനും വിലവർദ്ധന ബാധകമാകും.

ഈമാസം രണ്ടാം തവണയാണ് വില കൂട്ടുന്നത്. നികുതി വർദ്ധനയെ തുടർന്ന് നവംബർ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന് 2.94രൂപയും സബ്സിഡി ഇല്ലാത്തതിന് 60രൂപയും വർദ്ധിപ്പിച്ചിരുന്നു.പുതിയ നിരക്കനുസരിച്ച് 14.2 കിലോ സിലണ്ടറിൽ 50.58 രൂപയും അഞ്ചുകിലോ സിലിണ്ടറിൽ 25.29 രൂപയും വിതരണക്കാർക്ക് കമ്മിഷൻ ലഭിക്കും.14.2 കിലോ സിലണ്ടറിന്റെ കമ്മിഷനിൽ 30.08 രൂപ എസ്‌‌റ്റാബ്ളിഷ്മെന്റ് നിരക്കും 20.50രൂപ സിലിണ്ടർ വീട്ടിലെത്തിക്കാനുള്ള നിരക്കുമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA
T-RR