വാജ്പേയിയെ പോലെ സഹിഷ്ണുത ഉള്ളവനാകുക,​ രാമൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്നും മോദിയോട് ഫാറൂഖ് അബ്ദുളള

Thursday 06 December 2018 8:51 PM IST
farookh-abdulla

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ പോലെ സഹിഷ്ണുതയുളള വ്യക്തിയാവണമെന്ന് നരേന്ദ്ര മോദിയോട് ഫാറൂഖ് അബ്ദുള്ള. വാജ്പേയിയെ പോലെ ക്ഷമയും സഹിഷ്ണുതയും ഉളളയാളാവണം മോദി. അദ്ദേഹം പ്രധാനമന്ത്രിയാണ്. അതിന്റെ നിലവാരത്തിലേക്ക് മോദി ഉയരണമെന്ന് കാശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുളള പറഞ്ഞു.

‘ശ്രീരാമൻ തങ്ങളുടേത് ആണെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാൽ വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നത് ഭഗവാൻ രാമൻ ലോകത്തെ എല്ലാവരുടേയും ആണെന്നാണ്. ഹിന്ദുക്കളുടേത് മാത്രമല്ല.

‘സഹിഷ്ണുത പഠിക്കണം മോദി സാഹിബ്. ഈ രാജ്യം ഭരിക്കണമെങ്കിൽ സഹിഷ്ണുത കാണിച്ച് എല്ലാ ജനങ്ങളാലും സ്വീകാര്യനാവണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവണമെന്ന് അദ്ദേഹം പറഞ്ഞു.

‘ജവഹർ ലാൽ നെഹ്റു ആദ്യമായി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയപ്പോൾ ഭിന്നിപ്പിക്കുന്ന ഒരു പാർട്ടി രാജ്യം ഭരിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ബ്രിട്ടീഷുകാർ ഇന്ത്യയേയും പാക്കിസ്ഥാനേയും വിഭജിച്ചു. ഭിന്നിപ്പിക്കുന്ന അജണ്ടയുമായി ബി.ജെ.പി മുന്നോട്ട് പോയാൽ രാജ്യം പലതായി ഭിന്നിക്കപ്പെടും. നെഹ്റു കാരണമാണ് രാജ്യം ഇപ്പോൾ ഐക്യത്തോടെ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA