ഡോളർ എന്തിന്? ഇന്ത്യ ഇനി രൂപ വച്ച് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യും

Thursday 06 December 2018 9:57 PM IST
crude-oil

ന്യൂഡൽഹി: അമേരിക്കയുടെ ഇറാൻ ഉപരോധം മറിക്കടക്കാൻ ഇന്ത്യ ഡോളറിന് പകരം ഇന്ത്യൻ രൂപയിൽ തന്നെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യും. ഇതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. ഈ വർഷം നവംബർ അ‌ഞ്ച് മുതലാണ് ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.നാഷണൽ ഇറാനിയൻ ഓയിൽ കോപ്പറേഷന്റെ കീഴിലുള്ള യൂകോ ബാങ്ക് വഴിയാണ് ഇന്ത്യൻ എണ്ണ കമ്പനികൾ പണം നൽകുക.

ഉപരോധത്തിന് ശേഷം ദിവസേന 3,​00,​000 ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് അനുമതിയുണ്ട്. 180 ദിവസമാണ് ഉപരോധം.

അമേരിക്കൻ ഉപരോധത്തിന് കീഴിലാണെങ്കിലും ഇന്ത്യക്ക് മരുന്നുകൾ,​ ഭക്ഷ്യധാന്യങ്ങൾ,​ വൈദ്യോപകരണങ്ങൾ മുതലായവ ഇറാനിലേക്ക് കയറ്റുമതി ചെയ്യാവുന്നതാണ്.

ചൈന കഴി‌ഞ്ഞാൽ ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA